ഇന്നലെയെത്തിയ സുല്‍ത്താന

പുതുക്കത്തിന്‍റെ മണം മാറാത്തതിനാല്‍ വെര്‍ണ ഒരു പ്രധാനപ്പെട്ട എതിരാളി തന്നെയാകും ഫിയസ്റ്റയ്ക്ക്. വിപണിയില്‍ ഇറങ്ങി കുറച്ചുനാളുകള്‍ക്കകം തന്നെ പത്തിരുപതിനായിരം ബുക്കിംഗ് നേടിയെടുത്ത് സെഡാന്‍ സെഗ്മെന്‍റിനെ ഞെട്ടിച്ച പുള്ളിയാണ്. ഒരു മികച്ച സിറ്റി കാര്‍ എന്ന പ്രതിച്ഛായയാണ് വെര്‍ണയ്ക്ക സ്വന്തമായുള്ളത്. ഡിസൈനില്‍ പുലര്‍ത്തിയ അന്താരാഷ്ട്ര മാനവും ഇന്‍റീരിയറിന്‍റെ പരീക്ഷണാത്മക സൗന്ദര്യവുമെല്ലാം ഇരു മോഡലുകള്‍ക്കും അവകാശപ്പെടാനുള്ളതാണ്.
ബേസ് മോഡലിന് 7 ലക്ഷത്തിനടുത്തും ഉയര്‍ന്ന മോഡലിന് 11 ലക്ഷത്തിനടുത്തും വില വരും. ഇന്ത്യന്‍ വിപണിയിലേക്ക് വെര്‍ണ കടന്നു വന്നിട്ട് കുറച്ചു വര്‍ഷങ്ങളായി. എന്നാല്‍ യാതൊരു മേല്‍ഗതിയുമില്ലതെ അലഞ്ഞു നടക്കുകയായിരുന്നു അങ്ങോര്‍. ഫ്ലൂയിഡിക്കിന്‍റെ രംഗപ്രവേശത്തോടെയാണ് കാര്‍പ്രേമികള്‍ വെര്‍ണയെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
അടുത്ത താളില്‍
മസിലുള്ള മാരുതി


Click it and Unblock the Notifications








