ഡ്രൈവര്‍മാര്‍ക്ക് 10 പോംവഴികള്‍

അശ്രദ്ധമായ ഡ്രൈവിംഗിന് കാരണമാകുന്ന ഘടകങ്ങള്‍ എന്തെല്ലാമാണ്? ആളുകള്‍ പലപ്പോഴും വിചിത്രമായ ശീലങ്ങള്‍ കൊണ്ടു നടക്കാന്‍ ആഗ്രഹിക്കുന്നു. പ്രാതല്‍ സമയത്ത് പെണ്‍സുഹൃത്ത് ഫോണില്‍ വിളിച്ചാല്‍ ചിലര്‍ കട്ട് ചെയ്യും. ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കരുതെന്ന വിദഗ്‍ധ ഉപദേശത്തെ പരിഗണിച്ചാണിത്. ഓഫീസിലേക്ക് കാറോടിക്കുമ്പോള്‍ സംസാരിക്കാം എന്നതാണ് അവര്‍ കണ്ടെത്തുന്ന പോംവഴി. ഇത്തരം പോംവഴികള്‍ അപകടത്തിലേക്ക് പോകും വഴി കാണിച്ചുതരുന്നു.
ഫോണ്‍ വിളി കൂടാതെ മറ്റ് നിരവധി ഘടകങ്ങള്‍ ഡ്രൈവിംഗ് അശ്രദ്ധമാകുന്നതിന് കാരണമാകാറുണ്ട്. ചിലര്‍ വെപ്പും തീനുമെല്ലാം കാറിനുള്ളില്‍ വെച്ചാണ് നടത്തുക. കുടുംബസമേതം വിരുന്നിനു പോകുമ്പോള്‍ ഇന്ത്യന്‍ രീതിശാസ്ത്രമനുസരിച്ച് കാറിനുള്ളില്‍ അടുപ്പും തൊട്ടിലുമെല്ലാം വേണം. മറ്റൊരു കാരണം സംസാരമാണ്. കാര്‍ തെക്കൊട്ട് പായുമ്പോള്‍ ഡ്രൈവറുടെ തല വടക്കോട്ട് തിരിഞ്ഞിരിക്കും. സംസാരിക്കുക എന്ന നിഷ്കളങ്കമായ ഉദ്ദേശ്യത്തോടെ.
ഇങ്ങനെയുള്ള പ്രശ്നങ്ങളെ പറ്റി ഒരുപാട് പഠനങ്ങള്‍ നടന്നിട്ടുണ്ട്.ഡ്രൈവിംഗിനിടെ ഫോണ്‍ വിളിക്കുന്നതു മൂലം സംഭവിക്കാവുന്ന അപകടങ്ങള്‍ അസാധാരണമാം വിധം പെരുകിവരികയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അത്തരം പഠനങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ചില കാര്യങ്ങള്‍ ഇവിടെ വിശദീകരിക്കുന്നു.
അടുത്ത താളില്‍
മൊബൈല്‍ ഒഴിവാക്കാന്‍ 10 വഴികള്‍


Click it and Unblock the Notifications








