വണ്ടിയോട്ടുമ്പോള്‍ മൊബൈല്‍ ഒഴിവാക്കാന്‍ 10 വഴികള്‍

Cartoon
(1) ഏറ്റവുമാദ്യം ചെയ്യേണ്ടത് മിനുട്ടിന് രണ്ടെണ്ണം എന്ന കണക്കിന് കോളുകള്‍ വന്നുകൊണ്ടിരിക്കുന്ന ആ സെല്‍ഫോണ്‍ വണ്ടി ഓടിക്കുമ്പോള്‍ സ്വിച്ച് ഓഫ് ചെയ്യുക എന്നതാണ്. ഇനി അതിന് തയ്യാറല്ലെങ്കില്‍ അത് തരിപ്പിലിടുക(വൈബ്രേറ്റര്‍). വണ്ടിയോടിക്കുമ്പോള്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യാതിരിക്കുക.

(2) കോളുകള്‍ അറ്റന്‍ഡ് ചെയ്യാതിരിക്കാന്‍ കഴിവില്ലാത്ത ഒരു ദുര്‍ബല ഹൃദയനാണ് നിങ്ങളെങ്കില്‍ മറ്റൊരു കാര്യം ചെയ്യുക. നിങ്ങള്‍ യാത്രയിലാണെന്നും കുറച്ചു സമയത്തേക്ക് കോളുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിയില്ലെന്നും നിങ്ങളുടെ ബോസ്സിനെ അല്ലെങ്കില്‍ മറ്റ് പ്രധാന വ്യക്തികളെ അറിയിക്കുക.

(3) എന്നിട്ടും അവര്‍ വിളിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ വണ്ടി നിറുത്തി സംസാരിക്കുക. അതിനു ശേഷം, കാറോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നതിന്‍റെ അപകടങ്ങള്‍ വിവരിക്കുന്ന ഈ ലേഖനം അവര്‍ക്ക് മെയില്‍ ചെയ്തുകൊടുക്കുക.

(4)
മറ്റൊരു വഴിയുള്ളത് കൂടെയുള്ള ആളോട് നിങ്ങള്‍ക്കു വേണ്ടി ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെടുകയാണ്. ഫോണില്‍ നിങ്ങളുടെ ബോസ്സ് നിങ്ങള്‍ക്കെന്തെങ്കിലും പണിതരാന്‍ വിളിക്കുകയാണെങ്കില്‍ ഇത് വളരെ മികച്ച ഒരുപായമാകുന്നു. അതേസമയം ഫോണില്‍ നിങ്ങളുടെ ഗേള്‍ഫ്രണ്ട്/ബോയ്‍ഫ്രണ്ട് ആണെങ്കില്‍ കൂടെയുള്ള സുഹൃത്തിനോട് ഫോണ്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്നതായിരിക്കും കൂടുതല്‍ ഉചിതം!

(5) ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈലില്‍ മെസ്സേജ് അയയ്ക്കുക, മെയില്‍ അയയ്ക്കുക, ചാറ്റ് ചെയ്യുക തുടങ്ങിയ ഏര്‍പ്പാടുകള്‍ക്ക് ഈയിടെയായി വലിയ പ്രചാരം ലഭിക്കുന്നുണ്ട്. ഇത്തരം പരിപാടികള്‍ക്ക് മറ്റ് സമയങ്ങള്‍ തെരഞ്ഞെടുക്കുന്നതായിരിക്കും ഏറ്റവും ഉചിതം. പലരും ഇതെല്ലാം ചെയ്യുന്നത് ഒരു ജാഡയ്ക്കാണെന്ന് ആര്‍ക്കാണറിയാത്തത്. മിക്കവാറും സമയങ്ങളില്‍ വെറുതെ ബോറടിച്ചിരിക്കുന്ന ഫോണിന് ഡ്രൈവ് ചെയ്യുമ്പോള്‍ മാത്രം ഒരു സ്വൈര്യവും ലഭിക്കില്ല.

(6)
നാട്ടില്‍ സര്‍ക്കാരുകള്‍ ചില നിയമങ്ങള്‍ പടച്ചുവിടാറുള്ളതിനെപ്പറ്റി ഒരു സാമാന്യധാരണയുണ്ടായിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഇത്തരം നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത മൂലം ആളുകള്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തു പോകുന്നതാണ്. ട്രാഫിക് പൊലീസ് ഏതെല്ലാം സമയങ്ങളിലാണ് ആ നിയമങ്ങളെക്കുറിച്ച് അവബോധമുള്ളവരായിത്തീരുക എന്ന പ്രവചിക്കാനാവില്ല. അവര്‍ക്ക് എങ്ങാനും ബോധമുദിച്ചാല്‍ പണിയായതു തന്നെ.

(7) ഒരു നല്ല ഡ്രൈവര്‍ ഭൂമിശാസ്ത്രപരമായ കിടപ്പു വശങ്ങളെക്കുറിച്ച് നല്ല പിടിപാടുള്ള ആളായിരിക്കണം. ഇടവും വലവും തിരിച്ചറിയാന്‍ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം ഉപയോഗിക്കേണ്ടി വരുന്ന ചിലരുണ്ട്. അത്തരക്കാര്‍ വഴിചോദിച്ച് നിരന്തരമായി കോളുകള്‍ ചെയ്തുകൊണ്ടിരിക്കും. അപകടങ്ങള്‍ ഇത്തരം ഡ്രൈവര്‍മാരുടെ സന്തത സഹചാരിയത്രെ. യാത്രയ്ക്കിറങ്ങുമ്പോള്‍ റൂട്ട് മാപ്പ് തുടങ്ങിയ സന്നാഹങ്ങളുമായി ഇറങ്ങുക. കൂടാതെ ഇത്തിരി നേരത്തെ ഇറങ്ങാനും ശ്രമിക്കുക.

(8)
കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ വളരെയധികം സൂക്ഷിക്കേണ്ടതാണ്. അപരിഹാര്യമായ ചില തര്‍ക്കങ്ങള്‍ അവര്‍ക്കിടയില്‍ ഉരുത്തിരിഞ്ഞു വരും. നിങ്ങളുടെ നയതന്ത്രജ്ഞതയെ വെല്ലുവിളിക്കുന്ന അത്തരം തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ ഉടനെ വണ്ടി സൈഡാക്കുക. അല്ലെങ്കില്‍ വണ്ടിയുടെ നിയന്ത്രണം കുട്ടികള്‍ ഏറ്റെടുക്കാനിടയുണ്ട്.

(9)
കുട്ടികളെക്കൂടാതെ പട്ടികളെയും യാത്രയില്‍ കൂടെക്കൂട്ടുന്നവരുണ്ട്. അവരും ശ്രദ്ധിക്കണം. കുട്ടികളുടെ കരച്ചിലും പട്ടികളുടെ കുരയുമെല്ലാം ചേര്‍ന്ന് സൃഷ്ടിക്കപ്പെടുന്ന ആ ദിവ്യമായ അന്തരീക്ഷത്തില്‍ ഡ്രൈവറുടെ ശ്രദ്ധ തെറ്റിയില്ലെങ്കില്‍ അത് അത്ഭുതം തന്നെയായിരിക്കും.

(10)
ഡ്രൈവിംഗില്‍ ഏകാഗ്രത പാലിക്കാന്‍ ശീലിക്കുക പ്രധാനമാണ്. വലി, കുടി, തീറ്റ തുടങ്ങിയ പരിപാടികളിലേക്ക് തല്‍ക്കാലം ഡ്രൈവര്‍ പ്രലോഭിതനാകാതിരിക്കുക.

മേല്‍പ്പറഞ്ഞവയെല്ലാം കൃത്യമായി അനുഷ്ഠിക്കുന്നവര്‍ക്ക് മൊബൈല്‍ വഴിയുള്ള അപകടങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇനി അഥവാ ഉണ്ടായാല്‍ നിങ്ങള്‍ അനുഷ്ഠാനത്തില്‍ പിഴവ് വരുത്തി എന്നത് മാത്രമാണ് അതിനര്‍ത്ഥം

Most Read Articles

Malayalam
English summary
with all the headlines and various safety campaigns about distracted driving, it’s easy to glaze over and think that this behavior is something someone else does, not you. the truth, however, is that nearly every driver engages in distracted driving at some point
Story first published: Tuesday, November 29, 2011, 11:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X