പെട്രോളില്ലാതെ ഓടിക്കാം, 200 KM റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്ക് ഇപ്പോൾ 79,999 രൂപയ്ക്ക് വാങ്ങിക്കാം, ഓല ഹോളി ഓഫർ

ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ കൊടുങ്കാറ്റായി വന്നവരാണ് ഓല. ക്യാബ് അഗ്രഗേറ്റർ എന്ന നിലയിൽ നിന്നും ഇവി നിർമാണത്തിലേക്ക് കടക്കുമ്പോൾ കമ്പനി പോലും പ്രതീക്ഷിക്കാത്തത്ര വരവേൽപ്പാണ് ഓലയ്ക്ക് ലഭിച്ചത്. അങ്ങനെ വിൽപ്പനയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ ഇവി നിർമാതാക്കളായി ബ്രാൻഡ് വളർന്നതും വളരെ പെട്ടന്നായിരുന്നു. എന്നാൽ പല പ്രശ്‌നങ്ങളും കാരണം ഹൈപ്പ് നിലനിർത്താനാവാതെ ഓല ഒടിഞ്ഞുവീഴുന്ന കാഴ്ച്ച പിന്നീട് കാണുവാനായി. ഫെബ്രുവരി മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. എന്നാൽ ഇവിടുന്നെല്ലാം ഉയർത്തെഴുന്നേൽക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട് ഓല.

ഇതിൻ്റെ ഭാഗമായി മോഡൽ നിരയിൽ ഗംഭീര ഹോളി ഓഫറുകളുമായാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. ഹോളി പ്രമേയമാക്കി ഓല തങ്ങളുടെ ഇലക്ട്രിക് മോട്ടോർസൈക്കിളുകളിൽ ഗംഭീര വിലക്കുറവും സമയബന്ധിതമായ പ്രമോഷണൽ ആനുകൂല്യങ്ങളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓല റോഡ്‌സ്റ്ററിൻ്റെ പുതുക്കിയ എൻട്രി വില 79,999 രൂപയാണ് എന്നതാണ് പ്രധാന ആകർഷണം. മൂന്ന് ബാറ്ററി കോൺഫിഗറേഷനുകളിലാണ് ഇവി വാഗ്ദാനം ചെയ്യുന്നത്.

Ola Roadster Electric Bike Price Now Starts At Rs 79 999 With Festive Holi Campaign

ഓല റോഡ്സ്റ്ററിൻ്റെ 2.5 kWh വേരിയൻ്റിന് 79,999 രൂപയും, 3.5 kWh വേരിയൻ്റിന് 92,999 രൂപയും, 4.5 kWh പതിപ്പിന് 99,999 രൂപയുമാണ് വില. അതേസമയം റോഡ്സ്റ്റർ X പ്ലസിൻ്റെ 4.5 kWh ബാറ്ററി പതിപ്പിന് 1,09,999 രൂപയും 9.1 kWh ബാറ്ററി പതിപ്പിന് 1,89,000 രൂപയുമാണ് നിലവിലെ എക്സ്ഷോറൂം വിലയെന്ന് കമ്പനി പറയുന്നു. ഹോളി ആഘോഷങ്ങളുടെ ഭാഗമായി കമ്പനി രണ്ട് ദിവസത്തെ പരിമിതമായ മുഹൂർത്ത ഓഫറും അവതരിപ്പിച്ചിട്ടുണ്ട്.

ശുഭകരമെന്ന് കരുതുന്ന തിരഞ്ഞെടുത്ത 90 മിനിറ്റ് ടൈം സ്ലോട്ടുകളിൽ ആക്‌ടിവ് വിൻഡോയിൽ മാത്രം വെളിപ്പെടുത്തിയ പ്രത്യേക വിലയിൽ ഉപഭോക്താക്കൾക്ക് പരിമിതമായ എണ്ണത്തിൽ ഇവികൾ വാങ്ങാൻ സുവർണാവസരം ലഭിക്കും. ഈ കാലയളവിനുള്ളിൽ റിസർവ് ചെയ്യുന്നവർക്ക് 3 kWh, 4 kWh ട്രിമ്മുകളുള്ള S1 പ്രോ, 4 kWh ബാറ്ററിയുള്ള S1 പ്രോ പ്ലസ് എന്നിവയുൾപ്പെടെയുള്ള നിർദ്ദിഷ്ട സ്‌കൂട്ടർ വേരിയന്റുകളിൽ 8 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടി നേടാനും കഴിയും.

Ola Roadster Electric Bike Price Now Starts At Rs 79 999 With Festive Holi Campaign

നിലവിൽ ഓലയുടെ ഏതെങ്കിലും ഇവി ഉപയോഗിക്കുന്നവർക്ക് മുഹൂർത്ത വിൻഡോയിൽ നിലവിലെ ആനുകൂല്യങ്ങൾക്ക് പുറമേ 5,000 രൂപയുടെ അധിക ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്താനാവുന്നതാണ്. ഇൻസൈഡേഴ്‌സ് ഘടന പ്രകാരം, നിലവിലെ ഉടമകൾക്ക് പഴയ തലമുറ സ്‌കൂട്ടറുകൾ ഏറ്റവും പുതിയ ജെൻ 3 S1 മോഡലുകളിലേക്കോ റോഡ്‌സ്റ്റർ മോട്ടോർസൈക്കിളുകളിലേക്കോ അപ്‌ഗ്രേഡ് ചെയ്യാൻ കഴിയും. അതിൽ 50,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നാണ് ഓല പറയുന്നത്.

തങ്ങളുടെ പത്ത് ലക്ഷത്തിലധികം വരുന്ന ഉപഭോക്താക്കള്‍ക്കായി ഓല ഇന്‍സൈഡേഴ്‌സ് എന്ന പുതിയ കമ്മ്യൂണിറ്റി പ്രോഗ്രാം അവതരിപ്പിച്ചതിൻ്റെ ഭാഗമായുള്ള ഓഫറുകളും ആനുകൂല്യങ്ങളുമാണത്. ലവിലുള്ള ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വാഹനങ്ങള്‍ അപ്ഗ്രേഡ് ചെയ്യാനും പുതിയ വാഹനങ്ങള്‍ വാങ്ങാനും സഹായിക്കുന്ന നിരവധി ആനുകൂല്യങ്ങള്‍ ഈ പദ്ധതിയിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നു. നിലവില്‍ ഒരു ഓല വാഹനം സ്വന്തമായുള്ള ഉപഭോക്താവ് അതേ പേരില്‍ രണ്ടാമതൊരു വാഹനം കൂടി വാങ്ങുകയാണെങ്കില്‍ 20,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്.

Ola Roadster Electric Bike Price Now Starts At Rs 79 999 With Festive Holi Campaign

ഇനി ഓല റോഡ്സ്റ്റർ ഇലക്ട്രിക് മോട്ടോർസൈക്കിളിൻ്റെ കാര്യത്തിലേക്ക് വന്നാൽ 4.5 kWh ബാറ്ററി പായ്ക്കുമായിട്ടാണ് വാങ്ങുന്നതെങ്കിൽ സിംഗിൾ ചാർജിൽ പരമാവധി 200 കിലോമീറ്റർ വരെ റേഞ്ച് തരാനും ഓല റോഡ്സ്റ്റർ X വേരിയന്റിനാവും. ബ്രേക്ക്-ബൈ-വയർ സാങ്കേതികവിദ്യയുള്ള ഇവിയുടെ ബ്രേക്കിംഗിനായി മുൻവശത്ത് ഡിസ്ക് ബ്രേക്കുകളും പിന്നിൽ കോമ്പി ബ്രേക്കിംഗ് സിസ്റ്റവുമാണ് (CBS) സജ്ജീകരിച്ചിരിക്കുന്നത്.

സ്പോർട്സ്, നോർമൽ, ഇക്കോ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും ഇലക്ട്രിക് മോട്ടോർസൈക്കിളിലുണ്ടാവും. 4.3 ഇഞ്ച് എൽസിഡി ഡിസ്പ്ലേ, ഓല മാപ്സ് നാവിഗേഷൻ (ടേൺ ബൈ ടേൺ), അഡ്വാൻസ്ഡ് റീജനറേറ്റീവ് ബ്രേക്കിംഗ്, ക്രൂയിസ് കൺട്രോൾ, റൈഡിംഗ് മോഡുകൾ, DIY മോഡ്, TPMS അലേർട്ടുകൾ, ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ, ഡിജിറ്റൽ കീ അൺലോക്ക്, ഓല ഇലക്ട്രിക് ആപ്പുമായുള്ള കണക്റ്റിവിറ്റി എന്നിവ പോലുള്ള മികച്ച ഫീച്ചറുകളാലും ഇവി സമ്പന്നമാണ്.

More from DriveSpark

Article Published On: Tuesday, March 3, 2026, 17:26 [IST]
English summary
Ola roadster electric bike price now starts at rs 79999 with festive holi campaign
കൂടുതല്‍... #ola electric #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X