ഒന്നാം സ്ഥാനം പോയത് 104 എണ്ണത്തിന്, എസ്‌യുവികളെ നാണിപ്പിച്ച് മാരുതി സെഡാൻ്റെ കുതിപ്പ്

ഓരോ മാസവും ഇന്ത്യൻ വിപണിയിലെ ടോപ്പ് സെല്ലിംഗ് കാറാവാനായി മത്സരിക്കുന്നത് എസ്‌യുവികളാണെങ്കിലും മിക്കമാസവും മാരുതി സുസുക്കിയുടെ ഒരു സെഡാൻ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളെയെല്ലാം തറപറ്റിച്ച് നമ്പർ 1 കിരീടം സ്വന്തമാക്കാറുണ്ട്. മറ്റാരുമല്ല, ഏറ്റവും പുതിയ ഡിസയറാണ് ടാറ്റ നെക്സോണിനോടും ഹ്യുണ്ടായി ക്രെറ്റയോടും ടാറ്റ പഞ്ചിനോടും പടവെട്ടി ഈ സ്ഥാനം തട്ടിയെടുക്കാറ്. എന്നാൽ കഴിഞ്ഞ രണ്ട് മാസവും നെക്സോൺ വളരെ ചെറിയ വ്യത്യാസത്തിൽ ഒന്നാം സ്ഥാനം കൈക്കലായിരുന്നു. 2026 ഫെബ്രുവരിയിലെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ 20,000 യൂണിറ്റുകൾക്ക് അടുത്ത് യൂണിറ്റുകളാണ് ഡിസയറിൻ്റെ സമ്പാദ്യം.

കൃത്യമായി പറഞ്ഞാൽ 19,326 യൂണിറ്റ് വിൽപ്പനയോടെ ഇന്ത്യയിൽ ടോപ്പ് സെല്ലിംഗ് കാറുകളുടെ പട്ടികയിൽ രണ്ടാംസ്ഥാനത്ത് എത്താനും മാരുതി സുസുക്കിയുടെ കോംപാക്‌ട് സെഡാന് സാധിച്ചു. അതേസമയം നെക്സോണിൻ്റെ 19,430 യൂണിറ്റുകളാണ് കഴിഞ്ഞ മാസം നിരത്തിലെത്തിയത്. 2025 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറായിരുന്നു ഡിസയർ. നിലവിൽ കച്ചോടം ഈയൊരു അളവിൽ എത്തിക്കാൻ മാരുതി സുസുക്കിക്ക് സാധിച്ചത് വലിയ നേട്ടമായാണ് കാണാനാവുക.

Maruti Suzuki Dzire Sold 19 326 Units In February 2026

എസ്‌യുവി ട്രെൻഡിനിടയിലും മോഡൽ ഇത്രത്തോളം വിറ്റഴിയുന്നത് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളെ സംബന്ധിച്ച് അഭിമാനിക്കാവുന്ന കാര്യമാണ്. താങ്ങാനാവുന്ന വില, സേഫ്റ്റി, മോഡേൺ ഫീച്ചറുകൾ, ഒന്നാന്തരം യാത്രാ സുഖം, മൈലേജ് എന്നിവയെല്ലാം ഒന്നിച്ച് ലഭിക്കുന്നതാണ് മാരുതി സുസുക്കി ഡിസയറിൻ്റെ വിജയരഹസ്യം. കൂടാതെ ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടാനായതും ആളുകളെ ആകർഷിക്കുന്നുണ്ട്.

ഭാരത് NCAP ഫൈവ് സ്റ്റാർ റേറ്റിംഗ് നേടിയ ആദ്യത്തെ മാരുതി സുസുക്കി കാർ കൂടിയാണ് നാലാം തലമുറ ആവർത്തനത്തിലുള്ള ഡിസയർ എന്നത് വെറുതേയായില്ല. എല്ലാ വേരിയൻ്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായിട്ടാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതോടൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ-ഹോൾഡ് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ് എന്നീ ഫീച്ചറുകളും ഡിസയറിൽ സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുണ്ട്.

Maruti Suzuki Dzire Sold 19 326 Units In February 2026

ഡിസയറിൻ്റെ ബോഡി ഘടനയുടെ 45 ശതമാനവും ഹൈ-ടെൻസൈൽ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് മാരുതി സുസുക്കി പറയുന്നു. പുതിയ Z12E, ത്രീ സിലിണ്ടർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് കോംപാക്‌ട് സെഡാന് തുടിപ്പേകുന്നത്. ഫോർ സിലിണ്ടർ എഞ്ചിനില്ലാതെ എത്തിയത് വിനായാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും മുൻവിധികളെല്ലാം തകർന്ന് തരിപ്പണമായെന്നതിനുള്ള തെളിവാണ് ഡിസയറിൻ്റെ കൂറ്റൻ വിൽപ്പന കണക്കുകൾ തെളിയിക്കുന്നത്.

5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയ ഡിസറിലെ പുത്തൻ 1.2 ലിറ്റർ പെട്രോൾ എഞ്ചിന് 82 bhp കരുത്തിൽ 112 Nm torque വരെയാണ് നിർമിക്കാനാവുക. അതായത് മുൻഗാമിയേക്കാൾ അൽപം കുറവ് പവർ കണക്കുകളാണ് സെഡാൻ മുമ്പോട്ട് വെക്കുന്നത്. പെട്രോളിന് പുറമെ സിഎൻജി മോഡലും ഡിസയറിലുണ്ടെന്നത് മറ്റൊരു പ്ലസ് പോയിൻ്റാണ്.

Maruti Suzuki Dzire Sold 19 326 Units In February 2026

കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കുറയുമെങ്കിലും കിലോഗ്രാമിന് 33.73 കിലോമീറ്റർ മൈലേജാണ് വാഹനം വാഗ്‌ദാനം ചെയ്യുന്നത്. ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചറുള്ളതിനാൽ പെട്രോളിൽ പ്രവർത്തിക്കുമ്പോൾ കാറിന് 25.71 കി.മീ ഇന്ധനക്ഷമത നൽകാനുമാവും. ഇതോടൊപ്പം അകത്തളത്തിലെ കിടിലൻ ഫീച്ചറുകളും ഉള്ളതിനാൽ ഡിസയർ നല്ലൊരു ഇന്ത്യൻ ഫാമിലി കാറായി പേരെടുക്കുന്നുമുണ്ട്.

അകത്തളത്തിൽ 9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, കണക്റ്റഡ് കാർ ഫീച്ചറുകൾ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, റിയർ എസി വെൻ്റുകൾ, റിയർ സെൻ്റർ ആംറെസ്റ്റ്, 360 ഡിഗ്രി ക്യാമറ എന്നിവ പോലുള്ള അത്യാധുനിക സംവിധാനങ്ങളും മാരുതി സുസുക്കി ഡിസയറിലുണ്ട്. നിലവിൽ 6.26 ലക്ഷം രൂപ മുതൽ 9.31 ലക്ഷം വരെയാണ് സെഡാനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Wednesday, March 4, 2026, 16:50 [IST]
English summary
Maruti suzuki dzire sold 19326 units in february 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X