മാരുതി സുസുക്കി ബലെനോ

മാരുതി സുസുക്കി ബലെനോ
Style: ഹാച്ച്ബാക്ക്
5.59 - 8.90 ലക്ഷം
ജിഎസ്ടി എക്സ്ഷോറൂം വില

14 വകഭേദങ്ങളിലും 6 നിറങ്ങളിലുമാണ് മാരുതി സുസുക്കി ബലെനോ ലഭ്യമാകുന്നത്. മാരുതി സുസുക്കി ബലെനോ മോഡലിന്റെ വില, സവിശേഷതകള്‍, മൈലേജ് തുടങ്ങിയ വിവരങ്ങള്‍ ചുവടെ നല്‍കുന്നു. മാരുതി സുസുക്കി ബലെനോ മോഡലിന്റെ ഓണ്‍റോഡ് വിലയും ഇഎംഐ വിവരങ്ങളും ഇവിടെ പരിശോധിക്കാം. മറ്റു ഹാച്ച്ബാക്ക് മോഡലുകളുമായി മാരുതി സുസുക്കി ബലെനോ മോഡലിനെ താരതമ്യം ചെയ്യാനും നിങ്ങള്‍ക്ക് അവസരമുണ്ട്.

മാരുതി സുസുക്കി ബലെനോ പെട്രോള്‍ മോഡലുകൾ

വകഭേദങ്ങൾ എക്സ്ഷോറൂം വില
ഹാച്ച്ബാക്ക് | Manual Gearbox
5,58,602
ഹാച്ച്ബാക്ക് | Manual Gearbox
6,36,612
ഹാച്ച്ബാക്ക് | Manual Gearbox
6,97,912
ഹാച്ച്ബാക്ക് | Manual Gearbox
7,25,412
ഹാച്ച്ബാക്ക് | Manual Gearbox
7,58,212
ഹാച്ച്ബാക്ക് | Automatic (CVT) Gearbox
7,68,612
ഹാച്ച്ബാക്ക് | Manual Gearbox
7,86,712
ഹാച്ച്ബാക്ക് | Automatic (CVT) Gearbox
8,29,912
ഹാച്ച്ബാക്ക് | Manual Gearbox
8,88,913
ഹാച്ച്ബാക്ക് | Automatic (CVT) Gearbox
8,90,212

മാരുതി സുസുക്കി ബലെനോ ഡീസല്‍ മോഡലുകൾ

വകഭേദങ്ങൾ എക്സ്ഷോറൂം വില
ഹാച്ച്ബാക്ക് | Manual Gearbox
6,73,611
ഹാച്ച്ബാക്ക് | Manual Gearbox
7,51,621
ഹാച്ച്ബാക്ക് | Manual Gearbox
8,12,921
ഹാച്ച്ബാക്ക് | Manual Gearbox
8,73,221

മാരുതി സുസുക്കി ബലെനോ മൈലേജ്

ഗിയർബോക്സ് ഇന്ധന തരം മൈലേജ്
Manual പെട്രോള്‍ 21.1 kmpl
Manual ഡീസല്‍ 27.39 kmpl
Automatic (CVT) പെട്രോള്‍ 21.4 kmpl

മാരുതി സുസുക്കി ബലെനോ റിവ്യൂ

മാരുതി സുസുക്കി ബലെനോ Exterior And Interior Design

മാരുതി സുസുക്കി ബലെനോ പുറം ഡിസൈനും അകം ഡിസൈനും

ഭാരത് സ്റ്റേജ് VI നിലവാരത്തില്‍ മാരുതി അവതരിപ്പിക്കുന്ന ആദ്യ കാറാണ് ബലെനോ. പരിഷ്‌കാരങ്ങളുടെ ഭാഗമായി ബലെനോയ്ക്ക് ഒരുപിടി മാറ്റങ്ങള്‍ സംഭവിച്ചു. മുന്‍ ഗ്രില്ലിലും ബമ്പറുകളിലും ഫോഗ്‌ലാമ്പുകളിലും ഇക്കുറി പുതുമ അനുഭവപ്പെടും. ബമ്പറിലെ വലിയ എയര്‍ ഇന്‍ടെയ്ക്കും പുതിയ ബലെനോയുടെ ഡിസൈന്‍ സവിശേഷതയാണ്. ത്രിമാന ശൈലിയുള്ള ഗ്രില്ലിന് ക്രോം ആവരണം തിളക്കമേകുന്നുണ്ട്. മുന്‍മോഡലുകളെക്കാള്‍ ഗൗരവം ഇപ്പോള്‍ കാറില്‍ കാണാം. ഹാച്ച്ബാക്കിന്റെ മുന്‍ഭാഗത്താണ് പരിഷ്‌കാരങ്ങള്‍ കേന്ദ്രീകരിക്കുന്നത്. പാര്‍ശ്വങ്ങളില്‍ മാറ്റമില്ല. 16 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകള്‍ ബലെനോയ്ക്ക് വ്യക്തിത്വം സമര്‍പ്പിക്കും. അലോയ് വീലുകളുടെ ഇരട്ടനിറം പ്രത്യേകം പരാമര്‍ശിക്കണം. ഉള്ളിലും ചെറിയ പരിഷ്‌കാരങ്ങള്‍ ദൃശ്യമാണ്. പുതിയ സീറ്റ് ഫാബ്രിക്ക് ക്യാബിനില്‍ ശ്രദ്ധ പിടിച്ചിരുത്തും. കറുപ്പ്, കടുംനീല നിറങ്ങള്‍ അകത്തളത്തിന് സ്‌പോര്‍ടി പ്രതിച്ഛായയാണ് സമ്മാനിക്കുന്നത്. ഡാഷ്‌ബോര്‍ഡില്‍ കമ്പനി പതിപ്പിച്ചിരിക്കുന്ന സില്‍വര്‍ പാനലുകള്‍ ബലെനോയുടെ പ്രീമിയം പകിട്ടിനെ സ്വാധീനിക്കുന്നുണ്ട്. നെക്‌സ ബ്ലൂ, പേള്‍ ആര്‍ക്ടിക് വൈറ്റ്, മെറ്റാലിക് പ്രീമിയം സില്‍വര്‍, പേള്‍ ഫീനിക്‌സ് റെഡ്, മെറ്റാലിക് മാഗ്മ ഗ്രെയ്, സോളിഡ് ഫയര്‍ റെഡ് (ബലെനോ RS -ല്‍ മാത്രം) നിറങ്ങള്‍ കാറില്‍ തിരഞ്ഞെടുക്കാം.

മാരുതി സുസുക്കി ബലെനോ എഞ്ചിനും പ്രകടനവും

മാരുതി സുസുക്കി ബലെനോ Engine And Performance

ഭാരത് സ്‌റ്റേജ് VI നിലവാരത്തില്‍ പുറത്തിറങ്ങുന്ന മാരുതിയുടെ ആദ്യ കാറാണ് ബലെനോ. രണ്ടു പെട്രോളും ഒരു ഡീസലും ഉള്‍പ്പെടെ മൂന്നു എഞ്ചിന്‍ പതിപ്പുകള്‍ ബലെനോയില്‍ ലഭ്യമാണ്. 82 bhp കരുത്തും 113 Nm torque ഉം ബലെനോയിലെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കും. 89 bhp കരുത്തും 113 Nm torque -മാണ് പുതിയ 1.2 ലിറ്റര്‍ ഡ്യൂവല്‍ ജെറ്റ് സ്മാര്‍ട്ട് ഹൈബ്രിഡ് എഞ്ചിന്‍ സൃഷ്ടിക്കുക. 75 bhp കരുത്തും 190 Nm torque ഉം കുറിക്കാന്‍ 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിനും ശേഷിയുണ്ട്. മൂന്നു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ സ്റ്റാന്‍ഡേര്‍ഡ് ഗിയര്‍ബോക്‌സ്. ഇതേസമയം, 1.2 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ സിവിടി ഗിയര്‍ബോക്‌സ് ഉപഭോക്താക്കള്‍ക്ക് താത്പര്യമെങ്കില്‍ തിരഞ്ഞെടുക്കാം. പ്രകടനക്ഷമതയ്ക്ക് ഊന്നല്‍ നല്‍കി ബലെനോ RS പതിപ്പിനെയും നിരയില്‍ കമ്പനി അവതരിപ്പിക്കുന്നുണ്ട്. 100 bhp കരുത്തും 150 Nm torque -മുള്ള 1.0 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് പെട്രോള്‍ എഞ്ചിനാണ് ബലെനോ RS -ന്റെ ഹൃദയം. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ RS പതിപ്പിലുള്ളൂ.

മാരുതി സുസുക്കി ബലെനോ ഇന്ധനക്ഷമത

മാരുതി സുസുക്കി ബലെനോ Fuel Efficiency

37 ലിറ്റര്‍ ശേഷിയുണ്ട് ബലെനോയിലെ ഇന്ധനടാങ്കിന്. ഹാച്ച്ബാക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ പെട്രോള്‍ പതിപ്പ് 21.01 കിലോമീറ്റര്‍ ഇന്ധനക്ഷമത കുറിക്കും. 19.56 കിലോമീറ്ററാണ് ബലെനോ സിവിടി പെട്രോളിന്റെ ഇന്ധനക്ഷമത. ഇതേസമയം, നിരയില്‍ ഏറ്റവുമൊടുവില്‍ കടന്നെത്തിയ ബലെനോ സ്മാര്‍ട്ട് ഹൈബ്രിഡ് പെട്രോള്‍ മോഡല്‍ 23.87 കിലോമീറ്റര്‍ മൈലേജാണ് അവകാശപ്പെടുന്നത്. 27.39 കിലോമീറ്റര്‍ ഇന്ധനക്ഷമത ബലെനോ ഡീസല്‍ മാരുതി വാഗ്ദാനം ചെയ്യുന്നു. മൈലേജ് വിവരങ്ങള്‍ ARAI ടെസ്റ്റ് അടിസ്ഥാനപ്പെടുത്തിയാണ് നല്‍കിയിട്ടുള്ളത്.

മാരുതി സുസുക്കി ബലെനോ പ്രധാന ഫീച്ചറുകൾ

മാരുതി സുസുക്കി ബലെനോ Important Features

പ്രീമിയം കാറെന്നു മാരുതി പേരെടുത്തു വിശേഷിപ്പിക്കുന്നതിനാല്‍ ഫീച്ചറുകളുടെ നീണ്ട നിര ബലെനോയില്‍ കാണാം. ലൈറ്റ് ഗൈഡുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, പവര്‍ മിററുകള്‍, ലൈറ്റിങ് സംവിധാനമുള്ള ഗ്ലോവ് ബോക്‌സ്, തുകല്‍ വിരിച്ച സ്റ്റീയറിങ് വീല്‍, പുതിയ സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളുള്ള ടെലിസ്‌കോപിക് സ്റ്റീയറിങ് വീല്‍, റിമോട്ട് കീലെസ് എന്‍ട്രി, സെന്‍ട്രല്‍ ലോക്കിങ്, ഓട്ടോമാറ്റിക് എസി, ഫോളോ മീ ഹെഡ്‌ലാമ്പുകള്‍ എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ട് മാരുതി ബലെനോയില്‍. കാറിലെ സുരക്ഷാ ഫീച്ചറുകളിലും കമ്പനി പിശുക്കു കാട്ടിയിട്ടില്ല. ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍/ക്യാമറ, എഞ്ചിന്‍ ഇമൊബിലൈസര്‍, മുന്‍ പിന്‍ ഡിസ്‌ക്ക് ബ്രേക്കുകള്‍, ISOFIX ചൈല്‍ഡ് സീറ്റുകള്‍ മുതലായ സജ്ജീകരണങ്ങള്‍ ഹാച്ച്ബാക്കില്‍ സുരക്ഷ ഉറപ്പുവരുത്തും.

മാരുതി സുസുക്കി ബലെനോ അഭിപ്രായം

മാരുതി സുസുക്കി ബലെനോ Verdict

ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള പ്രീമിയം ഹാച്ച്ബാക്കാണ് മാരുതി ബലെനോ. എണ്ണിയാലൊടുങ്ങാത്ത ഫീച്ചറുകള്‍, വിശാലമായ ക്യാബിന്‍, സുഖമമായ ഡ്രൈവിങ്, മികവുറ്റ പ്രകടനക്ഷമത, ഭേദപ്പെട്ട മൈലേജ് ഘടകങ്ങള്‍ ബലെനോയുടെ വിജയമന്ത്രങ്ങളാവുന്നു. കൂടുതല്‍ കരുത്തും സ്‌പോര്‍ടി ഭാവവുമുള്ള ഹാച്ച്ബാക്കാണ് ആഗ്രഹമെങ്കില്‍ ബലെനോ RS -മുണ്ട് നിരയില്‍.

മാരുതി സുസുക്കി ബലെനോ നിറങ്ങൾ


Nexa Blue
Magma Grey Metallic
Phoenix Red
Premium Silver Metallic
Pearl Arctic White
Autumn Orange

മാരുതി സുസുക്കി ബലെനോ ചിത്രങ്ങൾ

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more