ടാറ്റ ഹാരിയർ

ടാറ്റ ഹാരിയർ
Style: എസ്‍യുവി
15.49 - 26.44 ലക്ഷം
ജിഎസ്ടി എക്സ്ഷോറൂം വില

25 വകഭേദങ്ങളിലും 4 നിറങ്ങളിലുമാണ് ടാറ്റ ഹാരിയർ ലഭ്യമാകുന്നത്. ടാറ്റ ഹാരിയർ മോഡലിന്റെ വില, സവിശേഷതകള്‍, മൈലേജ് തുടങ്ങിയ വിവരങ്ങള്‍ ചുവടെ നല്‍കുന്നു. ടാറ്റ ഹാരിയർ മോഡലിന്റെ ഓണ്‍റോഡ് വിലയും ഇഎംഐ വിവരങ്ങളും ഇവിടെ പരിശോധിക്കാം. മറ്റു എസ്‍യുവി മോഡലുകളുമായി ടാറ്റ ഹാരിയർ മോഡലിനെ താരതമ്യം ചെയ്യാനും നിങ്ങള്‍ക്ക് അവസരമുണ്ട്.

ടാറ്റ ഹാരിയർ ഡീസല്‍ മോഡലുകൾ

വകഭേദങ്ങൾ എക്സ്ഷോറൂം വില
എസ്‍യുവി | Gearbox
15,49,000
എസ്‍യുവി | Gearbox
15,99,000
എസ്‍യുവി | Gearbox
16,99,000
എസ്‍യുവി | Gearbox
17,49,000
എസ്‍യുവി | Gearbox
18,69,000
എസ്‍യുവി | Gearbox
19,69,000
എസ്‍യുവി | Gearbox
19,99,000
എസ്‍യുവി | Gearbox
19,99,001
എസ്‍യുവി | Gearbox
20,19,000
എസ്‍യുവി | Gearbox
21,09,000
എസ്‍യുവി | Gearbox
21,39,000
എസ്‍യുവി | Gearbox
21,69,000
എസ്‍യുവി | Gearbox
22,24,000
എസ്‍യുവി | Gearbox
22,69,000
എസ്‍യുവി | Gearbox
22,99,000
എസ്‍യുവി | Gearbox
23,09,000
എസ്‍യുവി | Gearbox
23,54,000
എസ്‍യുവി | Gearbox
23,64,000
എസ്‍യുവി | Gearbox
24,09,000
എസ്‍യുവി | Gearbox
24,39,000
എസ്‍യുവി | Gearbox
24,49,000
എസ്‍യുവി | Gearbox
24,94,000
എസ്‍യുവി | Gearbox
25,04,000
എസ്‍യുവി | Gearbox
25,89,000
എസ്‍യുവി | Gearbox
26,44,000

ടാറ്റ ഹാരിയർ മൈലേജ്

ഗിയർബോക്സ് ഇന്ധന തരം മൈലേജ്
ഡീസല്‍ 14.6

ടാറ്റ ഹാരിയർ റിവ്യൂ

ടാറ്റ ഹാരിയർ Exterior And Interior Design

ടാറ്റ ഹാരിയർ പുറം ഡിസൈനും അകം ഡിസൈനും

ടാറ്റയുടെ ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യത്തിന് തുടക്കമിട്ടാണ് ഹാരിയര്‍ വിപണിയില്‍ എത്തുന്നത്. 2018 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിച്ച H5X കോണ്‍സെപ്റ്റില്‍ നിന്നും ഹാരിയര്‍ വലിയ അകലം പാലിക്കുന്നില്ല. അക്രമണോത്സുക ഭാവം അഞ്ചു സീറ്റര്‍ ഹാരിയര്‍ എസ്‌യുവിയില്‍ തെളിഞ്ഞു കിടപ്പുണ്ട്. ഒപ്പം ഭാവികാല ഡിസൈന്‍ ഹാരിയറിലേക്ക് ശ്രദ്ധ ക്ഷണിച്ചിരുത്തും. ബമ്പറില്‍ നിലകൊള്ളുന്ന പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും ബോണറ്റിനോട് ചേര്‍ന്നുള്ള നേര്‍ത്ത എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകളും ടാറ്റ എസ്‌യുവിക്ക് വിശിഷ്ടമായ മുഖച്ഛായയാണ് സമ്മാനിക്കുന്നത്. നെക്‌സോണിലെ ഹ്യുമാനിറ്റി ലൈന്‍ ശൈലി ഹാരിയറിലേക്കും കമ്പനി പകര്‍ത്തിയിട്ടുണ്ട്. ഇതേസമയം, 17 ഇഞ്ച് വലുപ്പമുള്ള അഞ്ചു സ്‌പോക്ക് അലോയ് വീലുകള്‍ ഹാരിയറിന്റെ വലിയ ആകാരത്തോട് നീതി പുലര്‍ത്തുന്നുണ്ടോയെന്ന കാര്യം സംശയമാണ്. പിറകില്‍ ഇതള്‍ വിരിഞ്ഞ കണക്കെയാണ് ടെയില്‍ലാമ്പുകള്‍. സ്‌പോയിലറും ആന്റീനയും കൂടി ചേരുമ്പോള്‍ ഹാരിയറിന്റെ പിന്നഴക് പൂര്‍ണ്ണം. മറ്റു ടാറ്റ കാറുകളെ അപേക്ഷിച്ച് ഹാരിയറിന്റെ അകത്തളം കൂടുതല്‍ ആധുനികമാണ്. തടിക്കും തുകലിനും ഉള്ളില്‍ യാതൊരു ക്ഷാമവുമില്ല.

ടാറ്റ ഹാരിയർ എഞ്ചിനും പ്രകടനവും

ടാറ്റ ഹാരിയർ Engine And Performance

കേവലം ഒരു ഡീസല്‍ എഞ്ചിന്‍ മാത്രമേ ഹാരിയറിനുള്ളൂ. ക്രൈയോട്ടെക്കെന്നു ടാറ്റ വിശേഷിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 138 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് എസ്‌യുവിയിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. ജീപ്പ് കോമ്പസില്‍ ഇതേ എഞ്ചിനാണ് തുടിക്കുന്നതെങ്കിലും കരുത്തുത്പാദനം വ്യത്യസ്തമാണ്. മുന്‍ വീല്‍ ഡ്രൈവ് പതിപ്പാണെങ്കിലും മികവാര്‍ന്ന പ്രകടനക്ഷമത ഹാരിയര്‍ കാഴ്ച്ചവെക്കും. ചെറു ഓഫ്‌റോസ് സാഹസങ്ങള്‍ക്കായി ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനം എസ്‌യുവിയില്‍ ഒരുങ്ങുന്നുണ്ട്.

ടാറ്റ ഹാരിയർ ഇന്ധനക്ഷമത

ടാറ്റ ഹാരിയർ Fuel Efficiency

16.79 കിലോമീറ്ററാണ് ഹാരിയറില്‍ ടാറ്റ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എസ്‌യുവിയുടെ ആകാരയളവും കരുത്തുത്പാദനവും കണക്കിലെടുത്താല്‍ ഭേദപ്പെട്ട ഇന്ധനക്ഷമതയാണിത്. 50 ലിറ്ററാണ് ഹാരിയറിന്റെ ഇന്ധനടാങ്ക് ശേഷി.

ടാറ്റ ഹാരിയർ പ്രധാന ഫീച്ചറുകൾ

ടാറ്റ ഹാരിയർ Important Features

ഫീച്ചറുകളുടെ നീണ്ട നിരതന്നെ ഹാരിയറില്‍ ടാറ്റ ഉറപ്പുവരുത്തുന്നുണ്ട്. കൂട്ടത്തില്‍ 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഒമ്പതു സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സംവിധാനവും പൂര്‍ണ്ണ ഡിജിറ്റല്‍ TFT ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും പ്രത്യേകം പരാമര്‍ശിക്കണം. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഇന്‍ഡിക്കേറ്ററുകളായും പ്രവര്‍ത്തിക്കുന്ന ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സര്‍ എന്നിവയെല്ലാം ഹാരിയര്‍ മോഡലുകളുടെ പൊതുവിശേഷങ്ങളാണ്. ആറു എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ബ്രേക്ക് ഡിസ്‌ക്ക് വൈപ്പിങ് തുടങ്ങിയ സജ്ജീകരണങ്ങള്‍ ഹാരിയര്‍ സുരക്ഷ ഉറപ്പുവരുത്തും.

ടാറ്റ ഹാരിയർ അഭിപ്രായം

ടാറ്റ ഹാരിയർ Verdict

മറ്റേതു ടാറ്റ കാറുമെന്നപോലെ പണത്തിനൊത്ത മൂല്യം കാഴ്ച്ചവെക്കുന്നതില്‍ ഹാരിയര്‍ മുന്‍പന്തിയിലാണ്. ലാന്‍ഡ് റോവുമായി ചേര്‍ന്ന ടാറ്റ വികസിപ്പിച്ച OMEGA ആര്‍ക്കിടെക്ച്ചര്‍ ഹാരിയറിന് ആധാരമാവുന്നു. ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്, റേഞ്ച് റോവര്‍ ഇവോഖ് എസ്‌യുവികള്‍ അണിനിരക്കുന്ന D8 അടിത്തറയുടെ പരിഷ്‌കൃത പതിപ്പാണ് OMEGA. ആകര്‍ഷകമായ രൂപം, സുഖകരമായ ഡ്രൈവിങ്, പ്രീമിയം ഫീച്ചറുകള്‍ എന്നിവ മത്സരത്തില്‍ ഹാരിയറിന് മുതല്‍ക്കൂട്ടാവുന്നു.

ടാറ്റ ഹാരിയർ നിറങ്ങൾ


Seaweed Green
Pebble Grey
Coral Red
Lunar White

ടാറ്റ ഹാരിയർ ചിത്രങ്ങൾ

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X