എംജി Gloster

എംജി Gloster
Style: എസ്‍യുവി
29.98 - 37.28 ലക്ഷം
ജിഎസ്ടി എക്സ്ഷോറൂം വില

6 വകഭേദങ്ങളിലും 4 നിറങ്ങളിലുമാണ് എംജി Gloster ലഭ്യമാകുന്നത്. എംജി Gloster മോഡലിന്റെ വില, സവിശേഷതകള്‍, മൈലേജ് തുടങ്ങിയ വിവരങ്ങള്‍ ചുവടെ നല്‍കുന്നു. എംജി Gloster മോഡലിന്റെ ഓണ്‍റോഡ് വിലയും ഇഎംഐ വിവരങ്ങളും ഇവിടെ പരിശോധിക്കാം. മറ്റു എസ്‍യുവി മോഡലുകളുമായി എംജി Gloster മോഡലിനെ താരതമ്യം ചെയ്യാനും നിങ്ങള്‍ക്ക് അവസരമുണ്ട്.

എംജി Gloster ഡീസല്‍ മോഡലുകൾ

വകഭേദങ്ങൾ എക്സ്ഷോറൂം വില
എസ്‍യുവി | Gearbox
29,98,123
എസ്‍യുവി | Gearbox
32,36,977
എസ്‍യുവി | Gearbox
35,76,580
എസ്‍യുവി | Gearbox
35,76,750
എസ്‍യുവി | Gearbox
37,26,693
എസ്‍യുവി | Gearbox
37,28,000

എംജി Gloster മൈലേജ്

ഗിയർബോക്സ് ഇന്ധന തരം മൈലേജ്
ഡീസല്‍ 12.35

എംജി Gloster റിവ്യൂ

എംജി Gloster Exterior And Interior Design

എംജി Gloster പുറം ഡിസൈനും അകം ഡിസൈനും

രൂപകൽപ്പനയും ശൈലിയും

ഇന്ത്യൻ വിപണിയിലെ ബ്രാൻഡിന്റെ ഏറ്റവും പുതിയ മുൻനിര മോഡലാണ് എംജി ഗ്ലോസ്റ്റർ. സവിശേഷതകളും സാങ്കേതികവിദ്യയാൽ നിറഞ്ഞിരിക്കുന്ന ഗ്ലോസ്റ്റർ, വലിയ അളവുകൾ വാഗ്ദാനം ചെയ്യുമ്പോൾ, ഒരു കമാൻഡിംഗ് റോഡ് സാന്നിധ്യം നൽകുന്നു.

മുൻവശത്തെ രൂപകൽപ്പനയിൽ ആരംഭിക്കുമ്പോൾ എം‌ജി ഗ്ലോസ്റ്ററിൽ മൂന്ന് തിരശ്ചീന സ്ലാറ്റുകളുള്ള ഒരു വലിയ ഗ്രില്ലും മധ്യഭാഗത്ത് എം‌ജി ലോഗോയുമുണ്ട്. ഗ്രില്ലിന്റെ ഇരുവശത്തും പരന്നുകിടക്കുന്നത് എൽഇഡി ഡിആർഎല്ലുകളുള്ള ഒരു ജോഡി എൽഇഡി ഹെഡ്‌ലാമ്പുകളാണ് വാഹനത്തിൽ വരുന്നത്. ഫോഗ് ലാമ്പുകൾക്കായി C-ആകൃതിയിലുള്ള ഹൗസിംഗും അതിന്റെ കേന്ദ്രത്തിൽ ഒരു സെൻട്രൽ എയർ ഡാമും ഫ്രണ്ട് ബമ്പറിൽ ലഭ്യമാണ്. എയർ ഡാമിന്റെ താഴത്തെ ഭാഗത്ത് സിൽവർ നിറത്തിൽ സ്കിഡ് പ്ലേറ്റും ഒരുക്കിയിരിക്കുന്നു.

എം‌ജി ഗ്ലോസ്റ്ററിലെ സൈഡ്, റിയർ പ്രൊഫൈൽ അതിന്റെ പൂർണ്ണ വലുപ്പം കൂടുതൽ വ്യക്തമാക്കുന്നു. 19 ഇഞ്ച് വലിയ മൾട്ടി-സ്‌പോക്ക് അലോയി വീലുകളുമായാണ് ഗ്ലോസ്റ്റർ വരുന്നത്. ചുറ്റും ധാരാളം ക്രോം, സിൽവർ ഫിനിഷ്ഡ് ആക്സന്റുകളുമുണ്ട്. വിൻഡോകൾ വലുതും ക്രോം സ്ട്രിപ്പിനാൽ ചുറ്റപ്പെട്ടതുമാണ്, അതേസമയം സിൽവർ റൂഫ്-റെയിലുകൾ വശത്തെ രൂപകൽപ്പന പൂർത്തിയാക്കുന്നു.

പിൻവശത്തെ വലിയ എൽഇഡി ടെയിൽ ലൈറ്റുകളാണ് റിയർ പ്രൊഫൈലിന്റെ സവിശേഷത. ബൂട്ട്-ലിഡിന് താഴ്വശത്തായി ‘ഗ്ലോസ്റ്റർ’ ലോഗോയും അവതരിപ്പിക്കുന്നു. ക്വാഡ് എക്‌സ്‌ഹോസ്റ്റ് പൈപ്പുകളും റിഫ്ലക്ടറുകളും പിന്നിൽ ഒരു സ്‌കിഡ് പ്ലേറ്റും ഗ്ലോസ്റ്ററിൽ കാണാം.

അകത്തേക്ക് നീങ്ങുമ്പോൾ ഗ്ലോസ്റ്റർ വളരെ പ്രീമിയം ക്യാബിനും ഡാഷ്‌ബോർഡും നൽകുന്നു. മുഴുവൻ ക്യാബിനും പ്രീമിയം ലെതർ അപ്ഹോൾസ്റ്ററിയിലും മറ്റ് സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളിലും പൊതിഞ്ഞിരിക്കുന്നു. ഒരു പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 10.25 ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ബ്രാൻഡിന്റെ i-സ്മാർട്ട് സാങ്കേതികവിദ്യയും ഇതിലുണ്ട്. രണ്ടും മൂന്നും വരി സീറ്റുകളും പ്രീമിയം ലെതർ അപ്ഹോൾസ്റ്ററിയിൽ പൊതിഞ്ഞിരിക്കുന്നു, കൂടാതെ എല്ലാ യാത്രക്കാർക്കും ധാരാളം സ്പെയിസും വാഹനം നൽകുന്നു

എംജി Gloster എഞ്ചിനും പ്രകടനവും

എംജി Gloster Engine And Performance

എഞ്ചിൻ & പെർഫോമെൻസ്

എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് എംജി ഗ്ലോസ്റ്റർ വരുന്നത്. എന്നിരുന്നാലും, ലോവർ-സ്പെക്ക് മോഡലുകളിൽ ഒരൊറ്റ ടർബോ ചാർജർ മാത്രമേയുള്ളൂ, ഇത് 4000 rpm -ൽ 160 bhp കരുത്തും 1500 rpm -ൽ 375 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ടോപ്പ്-സ്പെക്ക് വേരിയന്റിന് ഇരട്ട-ടർബോ സജ്ജീകരണം ലഭിക്കുന്നു, 2.0 ലിറ്റർ ഓയിൽ ബർണർ 4000 rpm -ൽ 216 bhp കരുത്തും 1500 rpm -ൽ 480 Nm torque ഉം പുറപ്പെടുവിക്കുന്നു. ഡീസൽ എഞ്ചിന്റെ രണ്ട് പതിപ്പുകളും ഒരേ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ യൂണിറ്റുമായി യോജിക്കുന്നു.

എംജി Gloster ഇന്ധനക്ഷമത

എംജി Gloster Fuel Efficiency

മൈലേജ്

75 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയുമായി എംജി ഗ്ലോസ്റ്റർ വരുന്നു. എം‌ജി മോട്ടോർ ഗ്ലോസ്റ്ററിന്റെ ARAI- സാക്ഷ്യപ്പെടുത്തിയ മൈലേജ് കണക്കുകൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വമ്പൻ എഞ്ചിനും ആരോഗ്യകരമായ കരുത്തി ടോർക്ക് കണക്കുകളും കണക്കിലെടുത്ത് ലിറ്ററിന് 8 മുതൽ 14 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

എംജി Gloster പ്രധാന ഫീച്ചറുകൾ

എംജി Gloster Important Features

പ്രധാന സവിശേഷതകൾ

ഇന്ത്യൻ വിപണിയിലെ ബ്രാൻഡിൽ നിന്നുള്ള സാങ്കേതികവിദ്യകളുമായി നിറഞ്ഞ മോഡലാണ് എംജി ഗ്ലോസ്റ്റർ. ഓട്ടോ പാർക്ക് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ർ അലേർട്ട്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ്-സ്പോട്ട് ഡിറ്റക്ഷൻ, ഫോർവേഡ് കൊളീഷൻ അലേർട്ട് എന്നിവയുള്ള രാജ്യത്തെ ആദ്യത്തെ ഓട്ടോണോമസ് ‘ലെവൽ 1’ പ്രീമിയം എസ്‌യുവിയാണ് ഗ്ലോസ്റ്റർ.

ഇതിനുപുറമെ, ബ്രാൻഡിന്റെ ഏറ്റവും പുതിയ തലമുറ i-സ്മാർട്ട് കണക്റ്റഡ് സാങ്കേതികവിദ്യ, രണ്ടാം നിരയിൽ വ്യക്തിഗത ക്യാപ്റ്റൻ സീറ്റുകൾ, വയർലെസ് ചാർജിംഗ്, മൾട്ടി-ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ, ഇലക്ട്രോണിക്കലായി ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽ‌ഗേറ്റ് എന്നിവയുൾപ്പെടെ നിരവധി സവിശേഷതകളും ഗ്ലോസ്റ്ററിൽ ലഭ്യമാണ്.

എംജി Gloster അഭിപ്രായം

എംജി Gloster Verdict

അഭിപ്രായം

എം‌ജി ഗ്ലോസ്റ്റർ വളരെ സാങ്കേതികത നിറഞ്ഞ എസ്‌യുവിയാണ്, കൂടാതെ വളരെ മികച്ച റോഡ് സാന്നിധ്യം വാഗ്ദാനം ചെയ്യുന്നു. എസ്‌യുവി എല്ലാ സുഖസൗകര്യങ്ങളോടും സാങ്കേതികവിദ്യയോടുമൊപ്പം ശക്തമായ ഡീസൽ എഞ്ചിനോടും കൂടി വരുന്നു.

എംജി Gloster നിറങ്ങൾ


Metal Black
Agate Red
Metal Ash
Warm White

എംജി Gloster ചിത്രങ്ങൾ

എംജി Gloster Q & A

എം‌ജി ഗ്ലോസ്റ്ററിൽ ഓഫർ ചെയ്യുന്ന വേരിയന്റുകൾ ഏതെല്ലാം?

സൂപ്പർ, സ്മാർട്ട്, ഷാർപ്പ്, സാവി എന്നീ നാല് വേരിയന്റുകളിൽ എംജി ഗ്ലോസ്റ്റർ ലഭ്യമാണ്.

Hide Answerkeyboard_arrow_down
എം‌ജി ഗ്ലോസ്റ്ററിലെ വർ‌ണ്ണ ഓപ്ഷനുകൾ‌ ഏതൊക്കെയാണ്?

അഗേറ്റ് റെഡ്, മെറ്റൽ ബ്ലാക്ക്, മെറ്റൽ ആഷ്, വാം വൈറ്റ് എന്നിങ്ങനെ നാല് വർണ്ണ സ്കീമുകളിലാണ് എം‌ജി ഗ്ലോസ്റ്റർ വാഗ്ദാനം ചെയ്യുന്നത്.

Hide Answerkeyboard_arrow_down
എം‌ജി ഗ്ലോസ്റ്ററിന്റെ എതിരാളികൾ ഏതെല്ലാമാണ്?

മഹീന്ദ്ര അൾടുറാസ് G4, ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ എന്നിവയുടെ നേരിട്ടുള്ള എതിരാളിയാണ് എം‌ജി ഗ്ലോസ്റ്റർ.

Hide Answerkeyboard_arrow_down
എം‌ജി ഗ്ലോസ്റ്ററിന്റെ സ്റ്റാൻഡ്- ഔട്ട് സവിശേഷത എന്താണ്?

എം‌ജി ഗ്ലോസ്റ്ററിന്റെ സ്റ്റാൻഡ്- ഔട്ട് സവിശേഷത അതിന്റെ ADAS സിസ്റ്റവും ഓട്ടോണോമസ് ‘ലെവൽ 1’ സാങ്കേതികവിദ്യയുമാണ്.

Hide Answerkeyboard_arrow_down
എം‌ജി ഗ്ലോസ്റ്റർ ഒരു ഓഫ്-റോഡർ ആണോ?

അതെ, എം‌ജി ഗ്ലോസ്റ്റർ ഒരു പ്രീമിയം ഏഴ് സീറ്റർ ഓഫ്-റോഡർ എസ്‌യുവിയാണ്.

Hide Answerkeyboard_arrow_down
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X