മാരുതി സുസുക്കി ഡിസൈർ

മാരുതി സുസുക്കി ഡിസൈർ
Style: സെഡാന്‍
6.09 - 9.13 ലക്ഷം
ജിഎസ്ടി എക്സ്ഷോറൂം വില

7 വകഭേദങ്ങളിലും 6 നിറങ്ങളിലുമാണ് മാരുതി സുസുക്കി ഡിസൈർ ലഭ്യമാകുന്നത്. മാരുതി സുസുക്കി ഡിസൈർ മോഡലിന്റെ വില, സവിശേഷതകള്‍, മൈലേജ് തുടങ്ങിയ വിവരങ്ങള്‍ ചുവടെ നല്‍കുന്നു. മാരുതി സുസുക്കി ഡിസൈർ മോഡലിന്റെ ഓണ്‍റോഡ് വിലയും ഇഎംഐ വിവരങ്ങളും ഇവിടെ പരിശോധിക്കാം. മറ്റു സെഡാന്‍ മോഡലുകളുമായി മാരുതി സുസുക്കി ഡിസൈർ മോഡലിനെ താരതമ്യം ചെയ്യാനും നിങ്ങള്‍ക്ക് അവസരമുണ്ട്.

മാരുതി സുസുക്കി ഡിസൈർ പെട്രോള്‍ മോഡലുകൾ

മാരുതി സുസുക്കി ഡിസൈർ മൈലേജ്

ഗിയർബോക്സ് ഇന്ധന തരം മൈലേജ്
പെട്രോള്‍ 24.12

മാരുതി സുസുക്കി ഡിസൈർ റിവ്യൂ

മാരുതി സുസുക്കി ഡിസൈർ പുറം ഡിസൈനും അകം ഡിസൈനും

മാരുതി സുസുക്കി ഡിസൈർ ഇന്റീരിയറും ബാഹ്യ രൂപകൽപ്പനയും

മാരുതി സുസുക്കി ഡിസൈറിന് മനോഹരമായ ഡിസൈനുമായിട്ടാണ് വരുന്നത്. വാഹനത്തിന്റെ ഫ്രണ്ട് എൻഡ് പുതിയ സ്വിഫ്റ്റ് ഹാച്ച്ബാക്ക് പോലെ രൂപകൽപ്പന ചെയ്തിരിക്കുന്നു. മാരുതി സുസുക്കി ഡിസൈറിന്റെ മുൻ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, നിലവിലെ മോഡൽ വ്യത്യസ്തമായും മികച്ചതായും കാണപ്പെടുന്നു. കോംപാക്റ്റ് സെഡാന്റെ മുൻവശത്ത് ക്രോം ട്രിം, പുതിയ ഹെഡ്‌ലാമ്പുകൾ, അപ്‌ഡേറ്റുചെയ്‌ത ബമ്പർ എന്നിവയും ഒരു പുതിയ ഹെക്സഗണൽ ഗ്രില്ലുമാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്.

ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളുള്ള ORVM -കളും പുതിയ അലോയു വീലുകളും കാറിൽ ഉൾക്കൊള്ളുന്നു. ഒരു പുതിയ ടെയിൽ ലാമ്പ് ക്ലസ്റ്ററും വാഹനത്തിൽ വരുന്നു. ബൂട്ട് ലോക്കിന് മുകളിൽ ഒരു നീണ്ട ക്രോം ബാർ നൽകിയിട്ടുണ്ട്. ഇത് ഇരു ടെയിൽ ലാമ്പുകളേയും ബന്ധിപ്പിക്കുന്നു. മൊത്തത്തിൽ അതിന്റെ രൂപകൽപ്പന വളരെ ഗംഭീരമാണ്.

മാരുതി സുസുക്കി ഡിസൈറിന്റെ ഇന്റീരിയർ ബ്ലാക്ക് ബ്രൗൺ എന്നീ നിറങ്ങൾ ചേർന്നതാണ്, ചില വുഡ് പാനലുകളും അകത്ത് നൽകിയിരിക്കുന്നു. ഇത് പുതിയ തലമുറ സ്വിഫ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, സ്വിഫ്റ്റ് ഹാച്ച്ബാക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിസൈറിന്റെ ഡാഷ്‌ബോർഡ് വ്യത്യസ്തമാണ്. ചരിഞ്ഞ ആകൃതിയിലുള്ള എസി വെന്റുകൾ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് മുകളിലാണ് നൽകിയിരിക്കുന്നത്. മാരുതി സുസുക്കി ഡിസൈറിന് ഒരു ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലും ലഭിക്കുന്നു. മൊത്തത്തിൽ ഈ കാറിന്റെ ഇന്റീരിയർ കണ്ണുകൾക്ക് മനോഹരമായി കാണപ്പെടുന്നു. ഇത് യാത്രക്കാർക്ക് നല്ല ഇടവും നൽകുന്നു.

മാരുതി സുസുക്കി ഡിസൈർ എഞ്ചിനും പ്രകടനവും

മാരുതി സുസുക്കി ഡിസൈർ എഞ്ചിനും പ്രകടനവും

ബിഎസ് VI നിയമങ്ങൾക്ക് അനുസൃതമായി 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് പുതുതലമുറ ഡിസൈറിൽ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്. 6000 rpm -ൽ 88.50 bhp കരുത്തും 4400 rpm -ൽ 113 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് കഴിയും. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT ഗിയർബോക്സ് ഓപ്ഷനുകൾ ലഭ്യമാണ്. ഡീസൽ എഞ്ചിൻ വിപണിയിൽ നിന്ന് കമ്പനി പിൻവലിച്ചിരുന്നു.

മാരുതി സുസുക്കി ഡിസൈർ ഇന്ധനക്ഷമത

മാരുതി സുസുക്കി ഡിസൈർ ഇന്ധനക്ഷമത

മാരുതി സുസുക്കി ഡിസൈന്റെ പെട്രോൾ ഓട്ടോമാറ്റിക് മോഡലിന് ലിറ്ററിന് 24.12 കിലോമീറ്റർ മൈലേജ് നൽകാൻ കഴിയും. ഓട്ടോമാറ്റിക് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ മാനുവൽ വേരിയന്റ് ലിറ്ററിന് 23.26 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

മാരുതി സുസുക്കി ഡിസൈർ പ്രധാന ഫീച്ചറുകൾ

 മാരുതി സുസുക്കി ഡിസൈർ പ്രധാന സവിശേഷതകൾ

മാരുതി സുസുക്കി ഡിസൈറിന് എതിരാളികൾക്ക് കടുത്ത വെല്ലുവിളി നൽകാൻ ആവശ്യമായ സൗകര്യങ്ങളുണ്ട്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുൾപ്പെടെ 7.0 ഇഞ്ച് സ്മാർട്ട്പ്ലേ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം നിർമ്മാതാക്കൾ സെഡാനിൽ ഒരുക്കിയിരിക്കുന്നു. ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, റിയർ എസി വെന്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രോണികലി ക്രമീകരിക്കാവുന്ന ORVM എന്നിവയും മാരുതി സുസുക്കി ഡിസൈറിലുണ്ട്.

സുരക്ഷയുടെ കാര്യത്തിൽ, മാരുതി സുസുക്കി ഡിസൈറിന് മുൻവശത്ത് രണ്ട് എയർബാഗുകൾ, ABS EBD, ബ്രേക്ക് അസിസ്റ്റ് എന്നിവ ലഭിക്കുന്നു. കാറിന്റെ എല്ലാ വേരിയന്റുകളിലും ഈ സവിശേഷതകളെല്ലാം സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു.

മാരുതി സുസുക്കി ഡിസൈർ അഭിപ്രായം

മാരുതി സുസുക്കി ഡിസൈർ അഭിപ്രായം

മാരുതി സുസുക്കി ഡിസൈറിന് അഞ്ച് പേരെ സുഖമായി വഹിക്കാൻ കഴിയും. ആവശ്യമായ ബൂട്ട് സ്പെയിസും കാറിനുണ്ട്. തിരക്കേറിയ സ്ഥലങ്ങളിൽ എളുപ്പത്തിൽ പാർക്ക് ചെയ്യാനും കഴിയും. ചെറിയ കുടുംബങ്ങൾക്ക് അനുയോജ്യമായ ഒരു ഫാമിലി കാറാണ് മാരുതി സുസുക്കി ഡിസൈർ.

മാരുതി സുസുക്കി ഡിസൈർ നിറങ്ങൾ


Oxford Blue
Phoenix Red
Magma Grey
Premium Silver
Sherwood Brown
Arctic White

മാരുതി സുസുക്കി ഡിസൈർ ചിത്രങ്ങൾ

മാരുതി സുസുക്കി ഡിസൈർ Q & A

മാരുതി സുസുക്കി ഡിസൈറിന്റെ പ്രധാന എതിരാളികൾ?

ഹോണ്ട അമേസ്, ഫോർഡ് ആസ്പയർ, ടാറ്റ ടിഗോർ, ഹ്യുണ്ടായി ഓറ തുടങ്ങിയവയാണ് മാരുതി സുസുക്കി ഡിസൈറിന്റെ പ്രധാന എതിരാളികളാണ്.

Hide Answerkeyboard_arrow_down
മാരുതി സുസുക്കി ഡിസൈറിലെ ഓഫറുകളിൽ എന്തൊക്കെയാണ്?

മാരുതി സുസുക്കി ഡിസൈർ നാല് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്: LXi, VXi, ZXi, ZXi+.

Hide Answerkeyboard_arrow_down
മാരുതി സുസുക്കി ഡിസൈറിലെ കളർ ഓപ്ഷനുകൾ എന്തൊക്കെയാണ്?

മാരുതി സുസുക്കി ഡിസൈർ മാഗ്മ ഗ്രേ, ഓക്സ്ഫോർഡ് ബ്ലൂ, ഷെർവുഡ് ബ്രൗൺ, ആർട്ടിക് ബ്രൗൺ, പ്രീമിയം സിൽവർ, ഫീനിക്സ് റെഡ് എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.

Hide Answerkeyboard_arrow_down
മാരുതി സുസുക്കി ഡിസൈർ അല്ലെങ്കിൽ ഹോണ്ട അമേസ് ഇവയിൽ ഏതാണ് മികച്ചത്?

2020 മാരുതി സുസുക്കി ഡിസൈർ തീർച്ചയായും ഈ വിഭാഗത്തിലെ മൊത്തത്തിലുള്ള മികച്ച പാക്കേജാണ്.

Hide Answerkeyboard_arrow_down
മാരുതി സുസുക്കി ഡിസൈറിലെ ബൂട്ട് ശേഷി എന്താണ്?

378 ലിറ്റർ ലഗേജ് ശേഷിയാണ് മാരുതി സുസുക്കി ഡിസൈർ നൽകുന്നത്.

Hide Answerkeyboard_arrow_down
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X