ജീപ്പ് റാംഗ്ലർ

ജീപ്പ് റാംഗ്ലർ
Style: ഫുൾ സൈസ് എസ്‌യുവി
76.64 - 81.93 ലക്ഷം
ജിഎസ്ടി എക്സ്ഷോറൂം വില

3 വകഭേദങ്ങളിലും 5 നിറങ്ങളിലുമാണ് ജീപ്പ് റാംഗ്ലർ ലഭ്യമാകുന്നത്. ജീപ്പ് റാംഗ്ലർ മോഡലിന്റെ വില, സവിശേഷതകള്‍, മൈലേജ് തുടങ്ങിയ വിവരങ്ങള്‍ ചുവടെ നല്‍കുന്നു. ജീപ്പ് റാംഗ്ലർ മോഡലിന്റെ ഓണ്‍റോഡ് വിലയും ഇഎംഐ വിവരങ്ങളും ഇവിടെ പരിശോധിക്കാം. മറ്റു ഫുൾ സൈസ് എസ്‌യുവി മോഡലുകളുമായി ജീപ്പ് റാംഗ്ലർ മോഡലിനെ താരതമ്യം ചെയ്യാനും നിങ്ങള്‍ക്ക് അവസരമുണ്ട്.

ജീപ്പ് റാംഗ്ലർ പെട്രോള്‍ മോഡലുകൾ

വകഭേദങ്ങൾ എക്സ്ഷോറൂം വില
ഫുൾ സൈസ് എസ്‌യുവി | Alloy Wheels Gearbox
76,64,436
ഫുൾ സൈസ് എസ്‌യുവി | Alloy Wheels Gearbox
81,36,495
ഫുൾ സൈസ് എസ്‌യുവി | Alloy Wheels Gearbox
81,92,775

ജീപ്പ് റാംഗ്ലർ മൈലേജ്

ഗിയർബോക്സ് ഇന്ധന തരം മൈലേജ്
Alloy Wheels പെട്രോള്‍ 4WD

ജീപ്പ് റാംഗ്ലർ റിവ്യൂ

ജീപ്പ് റാംഗ്ലർ പുറം ഡിസൈനും അകം ഡിസൈനും

രൂപകൽപ്പനയും ശൈലിയും


ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഗോ-റോഡർമാരിൽ ഒന്നാണ് ജീപ്പ് റാങ്‌ലർ. CBU (കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ്) റൂട്ട് വഴിയാണ് എസ്‌യുവി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. അൺലിമിറ്റഡ് & റുബിക്കൺ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ജീപ്പ് റാങ്‌ലർ വാഗ്ദാനം ചെയ്യുന്നു. രണ്ട് വേരിയന്റുകളും സവിശേഷതകൾ, ഓഫ്-റോഡ് ഉപകരണങ്ങൾ, സാങ്കേതികത എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ഇവ പ്രീമിയം ഓഫ്-റോഡ് എസ്‌യുവി വിഭാഗത്തിൽ ഇതിനെ ആകർഷകമായ ഓഫറാക്കി മാറ്റുന്നു.

എസ്‌യുവി സ്റ്റൈലിഷ് ഡിസൈനുമായാണ് വരുന്നത്. മുൻവശത്ത് നിന്ന് ആരംഭിച്ചാൽ പുതിയ ജീപ്പ് റാങ്‌ലർ എസ്‌യുവി ബ്രാൻഡിന്റെ സിഗ്‌നേച്ചർ സെവൻ-സ്ലോട്ട് ഗ്രില്ല് അവതരിപ്പിക്കുന്നത് തുടരുന്നു. ഗ്രില്ലിന് ഇരുവശത്തും റൗണ്ട് എൽ‌ഇഡി ഹെഡ്‌ലാമ്പ് യൂണിറ്റുകൾ, എൽ‌ഇഡി ഡി‌ആർ‌എല്ലുകൾ ഉൾക്കൊള്ളുന്ന വൈഡ് വീൽ ആർച്ച് ഫെൻഡറുകൾ, ടേൺ സിഗ്നൽ ഇൻഡിക്കേറ്ററുകൾ എന്നിവ നൽകിയിരിക്കുന്നു. കൂറ്റൻ ഫ്രണ്ട് ബമ്പർ കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയത്, കൂടാതെ ഫോഗ് ലാമ്പുകളും ഇതിൽ സജീകരിച്ചിരിക്കുന്നു.

ജീപ്പ് റാങ്‌ലറുടെ പരുക്കൻ മസ്കുലാർ രൂപം സൈഡ് പ്രൊഫൈലിലും തുടരുന്നു. വലിയ ബ്ലാക്ക് ഫിനിഷ്ഡ് ഒ‌ആർ‌വി‌എമ്മുകൾ, 18 ഇഞ്ച് അഞ്ച് സ്‌പോക്ക് അലോയി വീലുകൾ ഉൾക്കൊള്ളുന്ന ഫ്ലേഡ് വീൽ ആർച്ചുകൾ, അകത്ത് എളുപ്പത്തിൽ പ്രവേശിക്കാനുള്ള ഒരു സൈഡ് സ്റ്റെപ്പ് എന്നിവയുമായാണ് എസ്‌യുവി വരുന്നത്.

പിൻ പ്രൊഫൈലും മസ്കുലർ തീം മുന്നോട്ട് കൊണ്ടുപോകുന്നു. എൽഇഡി ടെയിൽ ലൈറ്റുകൾ, പിൻ ഡോറിൽ ഘടിപ്പിച്ച സ്‌പെയർ വീൽ, വിൻഡ്‌സ്ക്രീൻ വൈപ്പർ, മുൻവശത്തുള്ളതിന് സമാനമായ വലിയ റിയർ ബമ്പർ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.

പുതിയ ജീപ്പ് റാങ്‌ലറിന്റെ ഇന്റീരിയറുകൾ നിരവധി സവിശേഷതകളും ഉപകരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഡാഷ്‌ബോർഡ് പ്രീമിയം സോഫ്റ്റ്-ടച്ച് മെറ്റീരിയലിൽ പൊതിഞ്ഞ് നിൽക്കുന്നു, അതേസമയം സീറ്റുകൾ ലെതർ അപ്ഹോൾസ്റ്ററിയോടെ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗുമായി വരുന്നു. ഡാഷ്‌ബോർഡ് പ്രധാനമായും കേന്ദ്രത്തിലെ 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും മറ്റ് നിരവധി സവിശേഷതകളും ഉൾക്കൊള്ളുന്നതാണ്.

ജീപ്പ് റാംഗ്ലർ എഞ്ചിനും പ്രകടനവും

എഞ്ചിൻ & പെർഫോമെൻസ്

2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ജീപ്പ് റാങ്‌ലർ എസ്‌യുവിയുടെ ഹൃദയം. 264 bhp കരുത്തും 400 Nm torque ഉം ഇത് ഉത്പാദിപ്പിക്കുന്നു.

സമാനമായ പവർ, ടോർക്ക് കണക്കുകൾ ഉൽ‌പാദിപ്പിക്കുന്ന റാങ്‌ലറിന്റെ (അൺലിമിറ്റഡ് & റൂബിക്കോൺ) രണ്ട് വേരിയന്റുകളിലും ഈ എഞ്ചിൻ സ്റ്റാൻഡേർഡാണ്. പവർട്രെയിനിൽ നിന്നുള്ള കരുത്ത് എല്ലാ വീലുകളിലേക്കും അയയ്ക്കുന്നു, റാങ്‌ലർ ഉയർന്നതും താഴ്ന്നതുമായ 4-വീൽ ഡ്രൈവ് മോഡുകൾ ഉൾക്കൊള്ളുന്നു.

ജീപ്പ് റാംഗ്ലർ ഇന്ധനക്ഷമത

മൈലേജ്

85 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയാണ് ജീപ്പ് റാങ്‌ലർ ഓഫ് റോഡ് എസ്‌യുവിക്കുള്ളത്. ലിറ്ററിന് 12 കിലോമീറ്റർ മൈലേജാണ് ARAI- സർട്ടിഫൈ ചെയ്യുന്നത്. എന്നിരുന്നാലും, വിവിധ ബാഹ്യ ഘടകങ്ങളെ ആശ്രയിച്ച് യഥാർത്ഥ ലോക കണക്കുകൾ വ്യത്യാസപ്പെടാം.

ജീപ്പ് റാംഗ്ലർ പ്രധാന ഫീച്ചറുകൾ

പ്രധാന സവിശേഷതകൾ

പ്രീമിയം ഓഫ്-റോഡർ ആയതിനാൽ, ജീപ്പ് റാങ്‌ലർ നിരവധി സവിശേഷതകളും ഉപകരണങ്ങളും കണക്റ്റഡ് സാങ്കേതികവിദ്യയും കൊണ്ട് നിറഞ്ഞിരിക്കുന്നു. എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലൈറ്റുകൾ, 18 ഇഞ്ച് വലിയ അലോയി വീലുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കീലെസ് എൻട്രി പുഷ് ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, ട്രാക്ഷൻ കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, ബ്രേക്ക് അസിസ്റ്റ് എന്നിവയാണ് ജീപ്പ് റാങ്‌ലറിലെ പ്രധാന സവിശേഷതകൾ.

ജീപ്പ് റാംഗ്ലർ അഭിപ്രായം

അഭിപ്രായം

ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഗോ-റോഡർ വാഹനങ്ങലിൽ ഒന്നാണ് ജീപ്പ് റാങ്‌ലർ. പ്രീമിയം സവിശേഷതകളും ഉപകരണങ്ങളും വാഗ്ദാനം ചെയ്യുന്നതിനൊപ്പം ഓൺ-ഓഫ്-ടാർമാക്കിൽ അങ്ങേയറ്റത്തെ കഴിവുകളുമായാണ് എസ്‌യുവി വരുന്നത്.

ജീപ്പ് റാംഗ്ലർ നിറങ്ങൾ


Bright White
Black
Anvil Clear Coat
Sarge Green
Firecracker Red

ജീപ്പ് റാംഗ്ലർ ചിത്രങ്ങൾ

ജീപ്പ് റാംഗ്ലർ Q & A

ജീപ്പ് റാങ്‌ലറിൽ ഓഫർ ചെയ്യുന്ന വേരിയന്റുകൾ ഏതെല്ലാം?

ഇന്ത്യയിൽ അൺലിമിറ്റഡ് & റൂബിക്കൺ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ജീപ്പ് റാങ്‌ലർ വാഗ്ദാനം ചെയ്യുന്നത്.

Hide Answerkeyboard_arrow_down
ഇന്ത്യയിലെ ജീപ്പ് റാങ്‌ലറിന്റെ എതിരാളികൾ ഏതെല്ലാം?

ഇന്ത്യയിൽ ലാൻഡ് റോവർ ഡിഫെൻഡർ, മെർസിഡീസ് ബെൻസ് G-ക്ലാസ് എന്നിവയാണ് ജീപ്പ് റാങ്‌ലറിന്റെ എതിരാളികൾ.

Hide Answerkeyboard_arrow_down
ജീപ്പ് റാങ്‌ലറിലെ സീറ്റിംഗ് ശേഷി എത്ര?

ജീപ്പ് റാങ്‌ലറിൽ 5 യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.

Hide Answerkeyboard_arrow_down
ജീപ്പ് റാങ്‌ലറിന്റെ മൈലേജ് എത്രയാണ്?

ജീപ്പ് റാങ്‌ലർ ലിറ്ററിന് ഏകദേശം 12 കിലോമീറ്റർ മൈലേജ് നൽകുന്നു.

Hide Answerkeyboard_arrow_down
ജീപ്പ് റാങ്‌ലറിലെ ഗ്രൗണ്ട് ക്ലിയറൻസ് എത്രയാണ്?

238 mm ഗ്രൗണ്ട് ക്ലിയറൻസുമായി ജീപ്പ് റാങ്‌ലർ വരുന്നു.

Hide Answerkeyboard_arrow_down
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X