മാരുതി സുസുക്കി സ്വിഫ്റ്റ്

മാരുതി സുസുക്കി സ്വിഫ്റ്റ്
Style: ഹാച്ച്ബാക്ക്
5.14 - 8.89 ലക്ഷം
ജിഎസ്ടി എക്സ്ഷോറൂം വില

13 വകഭേദങ്ങളിലും 6 നിറങ്ങളിലുമാണ് മാരുതി സുസുക്കി സ്വിഫ്റ്റ് ലഭ്യമാകുന്നത്. മാരുതി സുസുക്കി സ്വിഫ്റ്റ് മോഡലിന്റെ വില, സവിശേഷതകള്‍, മൈലേജ് തുടങ്ങിയ വിവരങ്ങള്‍ ചുവടെ നല്‍കുന്നു. മാരുതി സുസുക്കി സ്വിഫ്റ്റ് മോഡലിന്റെ ഓണ്‍റോഡ് വിലയും ഇഎംഐ വിവരങ്ങളും ഇവിടെ പരിശോധിക്കാം. മറ്റു ഹാച്ച്ബാക്ക് മോഡലുകളുമായി മാരുതി സുസുക്കി സ്വിഫ്റ്റ് മോഡലിനെ താരതമ്യം ചെയ്യാനും നിങ്ങള്‍ക്ക് അവസരമുണ്ട്.

മാരുതി സുസുക്കി സ്വിഫ്റ്റ് പെട്രോള്‍ മോഡലുകൾ

വകഭേദങ്ങൾ എക്സ്ഷോറൂം വില
ഹാച്ച്ബാക്ക് | Manual Gearbox
5,14,000
ഹാച്ച്ബാക്ക് | Manual Gearbox
6,14,000
ഹാച്ച്ബാക്ക് | AMT Gearbox
6,61,000
ഹാച്ച്ബാക്ക് | Manual Gearbox
6,73,000
ഹാച്ച്ബാക്ക് | AMT Gearbox
7,20,000
ഹാച്ച്ബാക്ക് | Manual Gearbox
7,53,000
ഹാച്ച്ബാക്ക് | AMT Gearbox
7,97,000

മാരുതി സുസുക്കി സ്വിഫ്റ്റ് ഡീസല്‍ മോഡലുകൾ

വകഭേദങ്ങൾ എക്സ്ഷോറൂം വില
ഹാച്ച്ബാക്ക് | Manual Gearbox
7,03,000
ഹാച്ച്ബാക്ക് | AMT Gearbox
7,50,000
ഹാച്ച്ബാക്ക് | Manual Gearbox
7,62,000
ഹാച്ച്ബാക്ക് | AMT Gearbox
8,09,000
ഹാച്ച്ബാക്ക് | Manual Gearbox
8,43,000
ഹാച്ച്ബാക്ക് | AMT Gearbox
8,89,000

മാരുതി സുസുക്കി സ്വിഫ്റ്റ് മൈലേജ്

ഗിയർബോക്സ് ഇന്ധന തരം മൈലേജ്
Manual പെട്രോള്‍ 21.21 kmpl
Manual ഡീസല്‍ 28.4 kmpl
AMT പെട്രോള്‍ 21.21 kmpl
AMT ഡീസല്‍ 28.4 kmpl

മാരുതി സുസുക്കി സ്വിഫ്റ്റ് റിവ്യൂ

മാരുതി സുസുക്കി സ്വിഫ്റ്റ് Exterior And Interior Design

മാരുതി സുസുക്കി സ്വിഫ്റ്റ് പുറം ഡിസൈനും അകം ഡിസൈനും

2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് മൂന്നാംതലമുറ സ്വിഫ്റ്റിനെ മാരുതി അവതരിപ്പിച്ചത്. രൂപഭാവത്തില്‍ പക്വത വരിച്ചെത്തിയ പുതിയ സ്വിഫ്റ്റ് രാജ്യത്ത് ഹിറ്റാവാന്‍ അധികനാള്‍ വേണ്ടി വന്നില്ല. കറുപ്പഴകുള്ള ഹെക്‌സഗണല്‍ ഗ്രില്ലും എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍ ഒരുങ്ങുന്ന പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും കാറിന് ഗൗരവം പകരുന്നു. മുന്‍ ബമ്പറിലാണ് വട്ടത്തിലുള്ള ഫോഗ്‌ലാമ്പുകള്‍. പുതിയ സ്വിഫ്റ്റ് പതിപ്പും ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂര കൈവെടിഞ്ഞിട്ടില്ല. പിറകില്‍ വിന്‍ഡോ ഫ്രെയിമിലാണ് ഡോര്‍ ഹാന്‍ഡിലുകള്‍. സ്വിഫ്റ്റിന്റെ തനത് വ്യക്തിത്വം നഷ്ടപ്പെടുത്താതെതന്നെ പിന്‍ ബമ്പറും ടെയില്‍ഗേറ്റും മാരുതി പരിഷ്‌കരിച്ചിട്ടുണ്ട്. കാറിലെ ടെയില്‍ലാമ്പുകളും എല്‍ഇഡി യൂണിറ്റാണ്. ഉള്ളില്‍ കറുപ്പഴകിലാണ് ക്യാബിന്‍ ഒരുങ്ങുന്നത്. ഓടിക്കുന്നയാളില്‍ സ്‌പോര്‍ടി ഭാവമുണര്‍ത്താന്‍ ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിങ് വീല്‍ ധാരാളം. ഒരുപിടി കണക്ടിവിറ്റി സാധ്യതകള്‍ തുറന്നുനല്‍കുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും വട്ടത്തിലുള്ള എസി വെന്റുകളും ഡിസൈനില്‍ ശ്രദ്ധയാകര്‍ഷിക്കും. മുന്‍തലമുറ സ്വിഫ്റ്റിനെ അപേക്ഷിച്ച് കൂടുതല്‍ പ്രീമിയം ഭാവം പുതുതലമുറ മോഡലിനുണ്ട്.

മാരുതി സുസുക്കി സ്വിഫ്റ്റ് എഞ്ചിനും പ്രകടനവും

മാരുതി സുസുക്കി സ്വിഫ്റ്റ് Engine And Performance

രൂപഭാവം മാറിയെങ്കിലും മുന്‍തലമുറയിലെ 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകളാണ് സ്വിഫ്റ്റില്‍ ഇപ്പോഴും തുടരുന്നത്. പെട്രോള്‍ എഞ്ചിന്‍ 6,000 rpm -ല്‍ 82 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കും. 4,000 rpm -ല്‍ 74 bhp കരുത്തും 2,000 rpm -ല്‍ 190 Nm torque ഉം നേടാന്‍ സ്വിഫ്റ്റിലെ ഡീസല്‍ എഞ്ചിന്‍ പ്രാപ്തമാണ്. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ആവശ്യമെങ്കില്‍ എഎംടി ഗിയര്‍ബോക്‌സും കാറില്‍ മാരുതി ലഭ്യമാക്കുന്നുണ്ട്.

മാരുതി സുസുക്കി സ്വിഫ്റ്റ് ഇന്ധനക്ഷമത

മാരുതി സുസുക്കി സ്വിഫ്റ്റ് Fuel Efficiency

22 കിലോമീറ്റര്‍ മൈലേജാണ് സ്വിഫ്റ്റ് പെട്രോളില്‍ മാരുതി വാഗ്ദാനം ചെയ്യുന്നത്. ഡീസല്‍ പതിപ്പില്‍ ഇന്ധനക്ഷമത 28.4 കിലോമീറ്റര്‍ വരെയായി ഉയരും. ഇതേസമയം, മാനുവല്‍ മോഡലുകളെ അപേക്ഷിച്ച് സ്വിഫ്റ്റ് എഎംടി ഇന്ധനക്ഷമതയില്‍ ഒരല്‍പ്പം പിന്നോക്കം പോകും.

മാരുതി സുസുക്കി സ്വിഫ്റ്റ് പ്രധാന ഫീച്ചറുകൾ

മാരുതി സുസുക്കി സ്വിഫ്റ്റ് Important Features

ശ്രേണിയില്‍ മത്സരം കണക്കിലെടുത്ത് സ്വിഫ്റ്റിന് ധാരാളം ആധുനിക ഫീച്ചറുകള്‍ മാരുതി നല്‍കിയിട്ടുണ്ട്. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ ലിങ്ക് കണക്ടിവിറ്റിയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് കാറിലെ മുഖ്യാകര്‍ഷണം. എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് ബട്ടണ്‍, സ്മാര്‍ട്ട് കീയുള്ള കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, പവര്‍ മിററുകള്‍ എന്നിവയും സ്വിഫ്റ്റിലെ ഫീച്ചറുകളില്‍പ്പെടും. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇരട്ട മുന്‍ എയര്‍ബാഗുകളാണ് ഹാച്ച്ബാക്കില്‍ ഒരുങ്ങുന്നത്. ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങിയ സജ്ജീകരണങ്ങളും സുരക്ഷയ്ക്കായി കാറിലുണ്ട്. ഇതേസമയം പിന്‍ പാര്‍ക്കിങ് ക്യാമറ, സെന്‍സറുകള്‍, വേഗം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് ഡോര്‍ ലോക്ക് എന്നിവ ഉയര്‍ന്ന സ്വിഫ്റ്റ് വകഭേദങ്ങള്‍ മാത്രമേ അവകാശപ്പെടുകയുള്ളൂ.

മാരുതി സുസുക്കി സ്വിഫ്റ്റ് അഭിപ്രായം

മാരുതി സുസുക്കി സ്വിഫ്റ്റ് Verdict

2005 മുതല്‍ മാരുതി സ്വിഫ്റ്റ് ഇന്ത്യയില്‍ വില്‍പ്പനയിലുണ്ട്. ഒന്നര പതിറ്റാണ്ടു പിന്നിടുമ്പോഴും സ്വിഫ്റ്റിന് വിപണിയില്‍ പ്രചാരമൊട്ടും കുറഞ്ഞിട്ടില്ല. ഇത്തവണ സ്വിഫ്റ്റിന് എഎംടി ഗിയര്‍ബോക്‌സ് നല്‍കാന്‍ മാരുതി തയ്യാറായതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ സ്വിഫ്റ്റ് എഎംടി അണിനിരക്കുന്നുണ്ട്.

മാരുതി സുസുക്കി സ്വിഫ്റ്റ് നിറങ്ങൾ


Pearl Metallic Midnight Blue
Metallic Magma Grey
Metallic Silky Silver
Solid Fire Red
Pearl Metallic Lucent Orange
Pearl Arctic White

മാരുതി സുസുക്കി സ്വിഫ്റ്റ് ചിത്രങ്ങൾ

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more