സ്കോഡ Vision IN Concept

സ്കോഡ Vision IN Concept
Style: എസ്‍യുവി
10.51 - 17.62 ലക്ഷം
ജിഎസ്ടി എക്സ്ഷോറൂം വില

7 വകഭേദങ്ങളിലും 5 നിറങ്ങളിലുമാണ് സ്കോഡ Vision IN Concept ലഭ്യമാകുന്നത്. സ്കോഡ Vision IN Concept മോഡലിന്റെ വില, സവിശേഷതകള്‍, മൈലേജ് തുടങ്ങിയ വിവരങ്ങള്‍ ചുവടെ നല്‍കുന്നു. സ്കോഡ Vision IN Concept മോഡലിന്റെ ഓണ്‍റോഡ് വിലയും ഇഎംഐ വിവരങ്ങളും ഇവിടെ പരിശോധിക്കാം. മറ്റു എസ്‍യുവി മോഡലുകളുമായി സ്കോഡ Vision IN Concept മോഡലിനെ താരതമ്യം ചെയ്യാനും നിങ്ങള്‍ക്ക് അവസരമുണ്ട്.

സ്കോഡ Vision IN Concept പെട്രോള്‍ മോഡലുകൾ

വകഭേദങ്ങൾ എക്സ്ഷോറൂം വില
എസ്‍യുവി | Gearbox
10,51,012
എസ്‍യുവി | Gearbox
12,81,234
എസ്‍യുവി | Gearbox
14,21,369
എസ്‍യുവി | Gearbox
14,61,408
എസ്‍യുവി | Gearbox
15,81,524
എസ്‍യുവി | Gearbox
16,21,562
എസ്‍യുവി | Gearbox
17,61,697

സ്കോഡ Vision IN Concept മൈലേജ്

ഗിയർബോക്സ് ഇന്ധന തരം മൈലേജ്
പെട്രോള്‍ 0

സ്കോഡ Vision IN Concept റിവ്യൂ

സ്കോഡ Vision IN Concept പുറം ഡിസൈനും അകം ഡിസൈനും

‘രാജാവ്’ അല്ലെങ്കിൽ ‘ചക്രവർത്തി’ എന്നർഥമുള്ള സംസ്‌കൃത പദത്തിൽ നിന്നാണ് കുഷാഖ് എന്ന പേര് കടംകൊണ്ടിരിക്കുന്നത്. എസ്‌യുവിയ്ക്ക് പുറത്തുനിന്നുള്ള പ്രീമിയം രൂപവും ഭാവവും നൽകുന്നതിന് ക്രോം ഘടകങ്ങൾ ധാരാളമായി ഉപയോഗിക്കുന്നു. വളരെ ബോൾഡായ നിലപാടാണ് കുഷാഖ് അവതരിപ്പിക്കുന്നത്. ഓൾ‌എറൗണ്ട് ബോഡി ക്ലാഡിംഗ് കുഷാഖിന്റെ എസ്‌യുവി ലുക്ക് വർധിപ്പിക്കുന്നു.

സ്കോഡയുടെ ബട്ടർഫ്ലൈ ഗ്രില്ല്, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടൈലാമ്പുകൾ, 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയി വീലുകൾ, റൂഫ് റെയിലുകൾ, ഫോക്സ് സ്‌കിഡ് പ്ലേറ്റുകൾ, സംയോജിത റൂഫ് സ്‌പോയിലർ എന്നിവയാണ് മറ്റ് പ്രധാന എക്സ്റ്റീരിയർ സവിശേഷതകൾ.

നിരവധി സവിശേഷതകളോടെ കുഷാഖിന്റെ ക്യാബിൻ നന്നായി സജ്ജീകരിച്ചിരിക്കുന്നു. പിയാനോ-ബ്ലാക്ക് ഇൻസേർട്ടുകളുള്ള ഒരു മൾട്ടി-ലെയർ ഡിസൈൻ ഡാഷ്‌ബോർഡിൽ ഒരുക്കിയിട്ടുണ്ട്. ഒക്റ്റാവിയയിൽ കാണുന്ന അതേ 2-സ്‌പോക്ക് സ്റ്റിയറിംഗ് ഡിസൈൻ കുഷാഖ് കടമെടുക്കുന്നു.

സ്കോഡ Vision IN Concept എഞ്ചിനും പ്രകടനവും

രണ്ട് ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായാണ് നിർമ്മാതാക്കൾ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. 1.0-ലിറ്റർ TSI എഞ്ചിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായി ജോടിയാക്കുന്നു. 1.5 ലിറ്റർ TSI എഞ്ചിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

1.0 ലിറ്റർ ത്രീ സിലിണ്ടർ TSI ടർബോ-പെട്രോൾ എഞ്ചിൻ 5,500 rpm -ൽ 108 bhp പരമാവധി കരുത്തും 1,750 rpm -ൽ 175 Nm torque ഉം ഉത്പാദിപ്പിക്കുമ്പോൾ, 1.5 ലിറ്റർ നാല് സിലിണ്ടർ TSI ടർബോ-പെട്രോൾ യൂണിറ്റ് 6,000 rpm -ൽ 148 bhp കരുത്തും 3,500 rpm -ൽ 250 Nm torque ഉം പുറപ്പെടുവിക്കുന്നു.

സ്കോഡ Vision IN Concept ഇന്ധനക്ഷമത

സ്കോഡ കുഷാഖ് സിറ്റിയിൽ 8.5 മുതൽ 11.6 കിലോമീറ്റർ വരെ മൈലേജ് നൽകുന്നുണ്ട്. ഹൈവേയിൽ ശരിക്കും പരീക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും ഏകദേശം 14-16 കിലോമീറ്റർ മൈലേജ് നൽകിയേക്കുമെന്നാണ് പ്രതീക്ഷ.

സ്കോഡ Vision IN Concept പ്രധാന ഫീച്ചറുകൾ

10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, MID -യുള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, വെന്റിലേറ്റഡ് സീറ്റുകൾ, ക്ലൈമറ്റ് കൺട്രോൾ, ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ, പിൻ എസി വെന്റുകൾ, ഇലക്ട്രിക് സൺറൂഫ്, ആറ്-സ്പീക്കർ സ്കോഡ ഓഡിയോ സിസ്റ്റം, മാനുവലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, മൈ-സ്കോഡ കൺക്ട് മൊബൈൽ അപ്ലിക്കേഷൻ എന്നിവയാണ് മറ്റ് ഇന്റീരിയർ ഫീച്ചറുകൾ.

എല്ലാ വകഭേദങ്ങൾക്കും ഡ്യുവൽ എയർബാഗുകൾ, ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) എന്നിവ സ്റ്റാൻഡേർഡായി ലഭിക്കുന്നതിനാൽ സ്കോഡ കുഷാഖിന്റെ സുരക്ഷാ സവിശേഷതകളിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല.

സ്കോഡ Vision IN Concept അഭിപ്രായം

ചക്രവർത്തി എന്ന് പേരുമായി എത്തുന്ന കുശാഖ് മിഡ്സൈസ് എസ്‌യുവി സെഗ്മെന്റിൽ വളരെ മികച്ച ഒരു ചോയിസാണ്. സ്കോഡ ഇന്ത്യയിൽ ഇതുവരെ വിറ്റതിൽ വച്ച് ഏറ്റവും വിലകുറഞ്ഞ എസ്‌യുവിയാണ് കുഷാഖ്. ഇന്ത്യൻ ഉപഭോക്താക്കൾക്ക് ആവശ്യമുള്ളത് നൽകാൻ കഴിയുന്ന ബ്രാൻഡിൽ നിന്നുള്ള ഈ മോഡൽ എല്ലാത്തരം ഉപഭോക്താക്കൾക്കും എത്തിപ്പിടിക്കാനാവുന്ന തരത്തിൽ വില നിർണയത്തിൽ വരുന്നു.

സ്കോഡ Vision IN Concept നിറങ്ങൾ


Carbon Steel Metallic
Brilliant Silver
Torando Red Metallic
Honey Orange Metallic
Candy White

സ്കോഡ Vision IN Concept ചിത്രങ്ങൾ

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X