ഹ്യുണ്ടായി അൽകാസർ

ഹ്യുണ്ടായി അൽകാസർ
Style: എസ്‍യുവി
16.44 - 20.25 ലക്ഷം
ജിഎസ്ടി എക്സ്ഷോറൂം വില

20 വകഭേദങ്ങളിലും 6 നിറങ്ങളിലുമാണ് ഹ്യുണ്ടായി അൽകാസർ ലഭ്യമാകുന്നത്. ഹ്യുണ്ടായി അൽകാസർ മോഡലിന്റെ വില, സവിശേഷതകള്‍, മൈലേജ് തുടങ്ങിയ വിവരങ്ങള്‍ ചുവടെ നല്‍കുന്നു. ഹ്യുണ്ടായി അൽകാസർ മോഡലിന്റെ ഓണ്‍റോഡ് വിലയും ഇഎംഐ വിവരങ്ങളും ഇവിടെ പരിശോധിക്കാം. മറ്റു എസ്‍യുവി മോഡലുകളുമായി ഹ്യുണ്ടായി അൽകാസർ മോഡലിനെ താരതമ്യം ചെയ്യാനും നിങ്ങള്‍ക്ക് അവസരമുണ്ട്.

ഹ്യുണ്ടായി അൽകാസർ പെട്രോള്‍ മോഡലുകൾ

വകഭേദങ്ങൾ എക്സ്ഷോറൂം വില
എസ്‍യുവി | Gearbox
16,44,400
എസ്‍യുവി | Gearbox
18,39,400
എസ്‍യുവി | Gearbox
18,84,000
എസ്‍യുവി | Gearbox
18,99,000
എസ്‍യുവി | Gearbox
19,66,000
എസ്‍യുവി | Gearbox
19,66,000
എസ്‍യുവി | Gearbox
19,95,000
എസ്‍യുവി | Gearbox
19,95,000
എസ്‍യുവി | Gearbox
19,99,900

ഹ്യുണ്ടായി അൽകാസർ ഡീസല്‍ മോഡലുകൾ

വകഭേദങ്ങൾ എക്സ്ഷോറൂം വില
എസ്‍യുവി | Gearbox
16,85,300
എസ്‍യുവി | Gearbox
16,85,300
എസ്‍യുവി | Gearbox
18,32,300
എസ്‍യുവി | Gearbox
18,76,300
എസ്‍യുവി | Gearbox
19,25,000
എസ്‍യുവി | Gearbox
19,40,000
എസ്‍യുവി | Gearbox
19,88,900
എസ്‍യുവി | Gearbox
19,88,900
എസ്‍യുവി | Gearbox
19,99,900
എസ്‍യുവി | Gearbox
19,99,900
എസ്‍യുവി | Gearbox
20,25,000

ഹ്യുണ്ടായി അൽകാസർ മൈലേജ്

ഗിയർബോക്സ് ഇന്ധന തരം മൈലേജ്
പെട്രോള്‍ 14.2
ഡീസല്‍ 18.1

ഹ്യുണ്ടായി അൽകാസർ റിവ്യൂ

ഹ്യുണ്ടായി അൽകാസർ പുറം ഡിസൈനും അകം ഡിസൈനും

ക്രെറ്റയുടെ വിപുലീകൃത പതിപ്പാണ് ഹ്യുണ്ടായി അൽകാസർ. തൽഫലമായി, പുതിയ എസ്‌യുവിയുടെ ഫ്രണ്ട് എൻഡ് സമാനമായ സ്പ്ലിറ്റ്-സ്റ്റൈൽ ഹെഡ്‌ലാമ്പുകൾ ഉപയോഗിച്ച് തിരിച്ചറിയാനാകും. എന്നിരുന്നാലും, ഇരു മോഡലുകളും തമ്മിലുള്ള സമാനതകൾ അവിടെ അവസാനിക്കുന്നു.

ക്രോമിൽ പൂർത്തിയാക്കിയ 3D ഹണികോംബ് ഗ്രില്ലും പുതിയ ഫ്രണ്ട് ബമ്പർ ഡിസൈനുമാണ് അൽകാസറിലുള്ളത്. മൂന്ന് വരി സീറ്റിംഗ് ഉള്ളതിനാൽ പുതിയ പിൻ ക്വാർട്ടർ പാനലാണ് വശങ്ങളിൽ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട എക്സറ്റീരിയർ മാറ്റം.

അതുപോലെ, അൽകാസറിന്റെ പിൻഭാഗത്ത് ഒരു പുതിയ സ്പ്ലിറ്റ്-സ്റ്റൈൽ ടൈലാമ്പ് ഡിസൈൻ കമ്പനി അവതരിപ്പിക്കുന്നു. ബോൾഡ് ലെറ്ററിംഗിലെ ‘അൽകാസർ’ മോണിക്കറുമായി ഒരു ക്രോം ബാർ ഇരുവശത്തുമുള്ള ടെയിൽ ലാമ്പുകളെ ബന്ധിപ്പിച്ചിരിക്കുന്നു.

ബ്രാൻഡിന്റെ മോഡൽ നിരയിലെ മറ്റ് മോഡലുകളെപ്പോലെ തന്നെ അൽകാസറും സവിശേഷതകളാൽ നിറഞ്ഞിരിക്കുന്നു. മൂന്ന് വരി എസ്‌യുവിയ്ക്ക് നിരവധി സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതകൾ ഹ്യുണ്ടായി നൽകിയിട്ടുണ്ട്. 10.25 ഇഞ്ച് ഡിജിറ്റൽ TFT ഇൻ‌സുട്ടിർ‌മെന്റ് ക്ലസ്റ്റർ, ബ്ലൈൻഡ് വ്യൂ മോണിറ്റർ (BVM), രണ്ടാം നിര സ്മാർട്ട്‌ഫോൺ വയർലെസ് ചാർജർ, 8-സ്പീക്കർ പ്രീമിയം ബോസ് ഓഡിയോ സിസ്റ്റം, 64 കളർ ആംബിയന്റ് ലൈറ്റിംഗ്, രണ്ടാം-വരി ടിപ്പ് & ടംബിൾ, പിന്നിലെ യാത്രക്കാർക്കായി സീറ്റ്ബാക്ക് ടേബിൾ, ഓട്ടോ എയർ പ്യൂരിഫയർ എന്നിവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകൾ.

ഹ്യുണ്ടായി അൽകാസർ എഞ്ചിനും പ്രകടനവും

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് അൽകാസർ വാഗ്ദാനം ചെയ്യുന്നത്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ ഉപയോഗിച്ച് രണ്ട് എഞ്ചിനുകളും വാഗ്ദാനം ചെയ്യുന്നു. പവർ ഫ്രണ്ട് വീലുകളിലേക്ക് സ്റ്റാൻഡേർഡായി അയയ്ക്കുന്നു.

2.0 ലിറ്റർ പെട്രോൾ എഞ്ചിൻ 6,500 rpm -ൽ 157 bhp പരമാവധി കരുത്തും 4,500 rpm -ൽ 191 Nm torque ഉം സൃഷ്ടിക്കുന്നു. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 4,000 rpm -ൽ 113.4 bhp കരുത്തും 2,750 rpm -ൽ 250 Nm torque ഉം പുറപ്പെടുവിക്കുന്നു.

ഹ്യുണ്ടായി അൽകാസർ ഇന്ധനക്ഷമത

അൽകാസർ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ മാനുവൽ ഗിയർബോക്സിനൊപ്പം ലിറ്ററിന് 14.5 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പിൽ ലിറ്ററിന് 14.2 കിലോമീറ്റർ മൈലേജും വാഗ്ദാനം ചെയ്യുന്നു.

1.5 ലിറ്റർ ഡീസൽ യൂണിറ്റ് മാനുവൽ ഗിയർബോക്സിനൊപ്പം ലിറ്ററിന് 20.4 കിലോമീറ്ററും ഓട്ടോമാറ്റിക് വേരിയന്റിൽ ലിറ്ററിന് 18.1 കിലോമീറ്റർ മൈലേജും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഹ്യുണ്ടായി അൽകാസർ പ്രധാന ഫീച്ചറുകൾ

ഹ്യുണ്ടായി അൽകാസറിൽ മുകളിൽ സൂച്ചിപ്പിച്ചതിന് പുറമേ എട്ട് തരത്തിൽ പവർ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, OTA അപ്‌ഡേറ്റുകളുള്ള ബ്ലൂലിങ്ക് കണക്റ്റുചെയ്‌ത സാങ്കേതികവിദ്യ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, മൂന്ന് വരികളിലും യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, മൂന്ന് വരികൾക്കും എസി വെന്റുകൾ, റിമോർട്ട് എഞ്ചിൻ സ്റ്റാർട്ട്, പനോരമിക് സൺറൂഫ്, മൗണ്ടഡ് കൺട്രോളുകളുള്ള D-കട്ട് സ്റ്റിയറിംഗ് വീൽ, ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവ ലഭിക്കുന്നു.

സുരക്ഷ സവിശേഷതകളിൽ ലെയിനുകൾ മാറുന്നത് മികച്ചതാക്കാൻ എസ്‌യുവിക്ക് ബ്ലൈൻഡ് വ്യൂ മോണിറ്റർ (BVM) ലഭിക്കുന്നു. കൂടാതെ ABS വിത്ത് EBD, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ സ്റ്റാർട്ട് കൺട്രോൾ (HSC), ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, 360 ഡിഗ്രി ക്യാമറ, ആറ് എയർബാഗുകൾ എന്നിവ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

ഹ്യുണ്ടായി അൽകാസർ അഭിപ്രായം

മൊത്തത്തിൽ ഫുൾസൈസ് എസ്‌യുവി സെഗ്മെന്റിൽ വളരെ മികച്ച ഒരു ഓപ്ഷനാണ് ഹ്യുണ്ടായി അൽകാസർ. വലിയ ചെലവില്ലാതെ ഒരു പ്രീമിയം ഏഴ് സീറ്റർ വാഹനം തേടുന്നവർക്ക് ഇത് മികച്ച ചോയിസായിരിക്കും.

ഹ്യുണ്ടായി അൽകാസർ നിറങ്ങൾ


Phantom Black
Taiga Brown
Starry Night
Titan Grey
Typhoon Silver
Polar White

ഹ്യുണ്ടായി അൽകാസർ ചിത്രങ്ങൾ

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X