ടാറ്റ നെക്സോൺ

ടാറ്റ നെക്സോൺ
Style: എസ്‍യുവി
6.58 - 11.10 ലക്ഷം
ജിഎസ്ടി എക്സ്ഷോറൂം വില

24 വകഭേദങ്ങളിലും 1 നിറങ്ങളിലുമാണ് ടാറ്റ നെക്സോൺ ലഭ്യമാകുന്നത്. ടാറ്റ നെക്സോൺ മോഡലിന്റെ വില, സവിശേഷതകള്‍, മൈലേജ് തുടങ്ങിയ വിവരങ്ങള്‍ ചുവടെ നല്‍കുന്നു. ടാറ്റ നെക്സോൺ മോഡലിന്റെ ഓണ്‍റോഡ് വിലയും ഇഎംഐ വിവരങ്ങളും ഇവിടെ പരിശോധിക്കാം. മറ്റു എസ്‍യുവി മോഡലുകളുമായി ടാറ്റ നെക്സോൺ മോഡലിനെ താരതമ്യം ചെയ്യാനും നിങ്ങള്‍ക്ക് അവസരമുണ്ട്.

ടാറ്റ നെക്സോൺ പെട്രോള്‍ മോഡലുകൾ

വകഭേദങ്ങൾ എക്സ്ഷോറൂം വില
എസ്‍യുവി | Manual Gearbox
6,58,457
എസ്‍യുവി | Manual Gearbox
7,48,705
എസ്‍യുവി | Gearbox
7,57,702
എസ്‍യുവി | Automatic Gearbox
8,08,706
എസ്‍യുവി | Gearbox
8,10,350
എസ്‍യുവി | Gearbox
8,17,003
എസ്‍യുവി | Gearbox
8,17,703
എസ്‍യുവി | Manual Gearbox
8,56,745
എസ്‍യുവി | Manual Gearbox
9,38,905
എസ്‍യുവി | Manual Gearbox
9,59,505
എസ്‍യുവി | Automatic Gearbox
9,99,105
എസ്‍യുവി | Automatic Gearbox
10,19,706

ടാറ്റ നെക്സോൺ ഡീസല്‍ മോഡലുകൾ

വകഭേദങ്ങൾ എക്സ്ഷോറൂം വില
എസ്‍യുവി | Manual Gearbox
7,59,245
എസ്‍യുവി | Manual Gearbox
8,34,207
എസ്‍യുവി | Gearbox
8,48,205
എസ്‍യുവി | Gearbox
8,90,699
എസ്‍യുവി | Gearbox
8,97,002
എസ്‍യുവി | Automatic Gearbox
9,04,207
എസ്‍യുവി | Gearbox
9,18,205
എസ്‍യുവി | Manual Gearbox
9,49,630
എസ്‍യുവി | Manual Gearbox
10,19,271
എസ്‍യുവി | Manual Gearbox
10,39,871
എസ്‍യുവി | Automatic Gearbox
10,89,471
എസ്‍യുവി | Automatic Gearbox
11,10,071

ടാറ്റ നെക്സോൺ മൈലേജ്

ഗിയർബോക്സ് ഇന്ധന തരം മൈലേജ്
Manual പെട്രോള്‍ 17.88 kmpl
Manual ഡീസല്‍ 23.97 kmpl
പെട്രോള്‍ 17.88 kmpl
ഡീസല്‍ 23.97 kmpl
Automatic പെട്രോള്‍ 17.88 kmpl
Automatic ഡീസല്‍ 23.97 kmpl

ടാറ്റ നെക്സോൺ റിവ്യൂ

ടാറ്റ നെക്സോൺ Exterior And Interior Design

ടാറ്റ നെക്സോൺ പുറം ഡിസൈനും അകം ഡിസൈനും

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ടാറ്റയുടെ ആദ്യ കോമ്പാക്ട് എസ്‌യുവിയാണ് നെക്‌സോണ്‍. ടാറ്റ കാറുകളില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത കോമള ഭാവം നെക്‌സോണ്‍ അവകാശപ്പെടുന്നു. വീതിയേറിയ ഗ്രില്ലും ബോണറ്റ് കൈയ്യേറുന്ന ഉരുണ്ട ഹെഡ്‌ലാമ്പുകളും നെക്‌സോണില്‍ ശ്രദ്ധയാകര്‍ഷിക്കും. അടക്കവും ഒതുക്കവുമാര്‍ന്ന നെക്‌സോണിന്റെ ആകാരം നഗരയാത്രകള്‍ക്ക് ഏറെ അനുയോജ്യമാണ്. 16 ഇഞ്ച് വലുപ്പമുള്ള അഞ്ചു സ്‌പോക്ക് അലോയ് വീലുകളാണ് പാര്‍ശ്വങ്ങള്‍ക്ക് ചാരുത സമര്‍പ്പിക്കുന്നത്. ഹ്യുമാനിറ്റി ലൈന്‍ എന്നു ടാറ്റ വിശേഷിപ്പിക്കുന്ന ബെല്‍റ്റ് ലൈന്‍ നെക്‌സോണിന്റെ ആകാരഭംഗി എടുത്തുകാട്ടും. 'X' മാതൃകയിലാണ് എസ്‌യുവിയുടെ പിന്നഴക്. ക്യാബിന് പകിട്ടേകാന്‍ ഇരട്ടനിറമുള്ള ഡാഷ്‌ബോര്‍ഡിന് കഴിയും. കട്ടികൂടിയ പ്ലാസ്റ്റിക് ഘടകങ്ങള്‍ ഉള്ളില്‍ ധാരാളമായി കാണാം. സില്‍വര്‍ പാനലുകള്‍ക്കും എസ്‌യുവിയില്‍ കുറവൊട്ടുമില്ല.

ടാറ്റ നെക്സോൺ എഞ്ചിനും പ്രകടനവും

ടാറ്റ നെക്സോൺ Engine And Performance

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ടാറ്റ നെക്‌സോണ്‍ ലഭ്യമാണ്. 108 bhp കരുത്തും 170 Nm torque ഉം സൃഷ്ടിക്കാന്‍ എസ്‌യുവിയിലെ 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് സാധിക്കും. 108 bhp കരുത്തും 260 Nm torque -മാണ് 1.5 ലിറ്റര്‍ റെവടോര്‍ഖ് ഡീസല്‍ എഞ്ചിന്‍ പരമാവധി കുറിക്കുക. ആറു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ നെക്‌സോണില്‍ തിരഞ്ഞെടുക്കാം. ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി കമ്പനി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഷാസി, നെക്‌സോണിന്റെ പ്രകടനക്ഷമതയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ട്. ക്രീപ് ഫംങ്ഷനും ഹില്‍ ഹോള്‍ഡ് അസിസ്റ്റും നെക്‌സോണ്‍ എഎംടി മോഡലിന്റെ മാത്രം സവിശേഷതയാണ്.

ടാറ്റ നെക്സോൺ ഇന്ധനക്ഷമത

ടാറ്റ നെക്സോൺ Fuel Efficiency

17 കിലോമീറ്റര്‍ മൈലേജാണ് ടാറ്റ നെക്‌സോണ്‍ പെട്രോള്‍ കാഴ്ച്ചവെക്കുന്നത്. നെക്‌സോണ്‍ ഡീസല്‍ അവകാശപ്പെടുന്നത് 21.5 കിലോമീറ്റര്‍ മൈലേജും. ഇന്ധനക്ഷമതയുടെ കാര്യത്തില്‍ മാനുവല്‍, എഎംടി പതിപ്പുകള്‍ തമ്മില്‍ വലിയ അകലമില്ല. 44 ലിറ്ററാണ് എസ്‌യുവിയുടെ ഇന്ധനടാങ്ക് ശേഷി.

ടാറ്റ നെക്സോൺ പ്രധാന ഫീച്ചറുകൾ

ടാറ്റ നെക്സോൺ Important Features

വിശാലമായ അകത്തളത്തില്‍ തുടങ്ങും ടാറ്റ നെക്‌സോണ്‍ വിശേഷങ്ങള്‍. ക്രിയാത്മകമായി രൂപകല്‍പ്പന ചെയ്ത ക്യാബിനില്‍ 31 ഓളം സ്‌റ്റോറേജ് ഇടങ്ങള്‍ കമ്പനി നല്‍കിയിട്ടുണ്ട്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി സാധ്യതകളുള്ള 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റും നെക്‌സോണില്‍ പരാമര്‍ശിക്കണം. വിവിധ ഡ്രൈവിങ് മോഡുകളും എസ്‌യുവിയുടെ പ്രത്യേകതയാണ്.

ടാറ്റ നെക്സോൺ അഭിപ്രായം

ടാറ്റ നെക്സോൺ Verdict

പണത്തിനൊത്ത മൂല്യമാണ് എതിരാളികളില്‍ നിന്നും ടാറ്റ നെക്‌സോണിനെ വ്യത്യസ്തമാക്കുന്നത്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ കുറിച്ച ഏക ഇന്ത്യന്‍ കാറെന്ന വിശേഷണവും നെക്‌സോണിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു. വിപണിയില്‍ മാരുതി വിറ്റാര ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, മഹീന്ദ്ര XUV300 മോഡലുകളുമായാണ് ടാറ്റ നെക്‌സോണിന്റെ പ്രധാന അങ്കം.

ടാറ്റ നെക്സോൺ നിറങ്ങൾ


Black/Sonic Silver

ടാറ്റ നെക്സോൺ ചിത്രങ്ങൾ

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more