മാരുതി കാറുകളെ തൂക്കിയെറിഞ്ഞ് 5.59 ലക്ഷത്തിൻ്റെ ടാറ്റ എസ്‌യുവി; പോയമാസം വാങ്ങിയത് 18,748 പേർ

ഇന്ത്യയിലെ ഹാച്ച്ബാക്ക് വിപണിയുടെ അന്തകനായി പിറവിയെടുത്ത എസ്‌യുവിയാണ് ടാറ്റ പഞ്ച്. മൈക്രോ സ്പോർട് യൂട്ടിലിറ്റി വാഹനമായി വർഷങ്ങൾക്ക് മുമ്പേ വിപണിയിലെത്തിയ മോഡൽ ഇന്നും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ചെറിയ ഹാച്ച്ബാക്കുകളുടെ വിലയും ആഡംബര കാറുകളിലെ ഫീച്ചറുകളും ഒടുക്കത്തെ സേഫ്റ്റിയുമെല്ലാമായി എത്തിയ പഞ്ച് എന്ന കൊച്ചുമിടുക്കൻ ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ്. സാക്ഷാൽ മാരുതി വാഗൺആറിനേയും ബലേനോയേയും സ്വിഫ്റ്റിനേയുമെല്ലാം വീശിയെറിഞ്ഞാണ് വാഹനം ടോപ്പ് ചാർട്ടിൽ ഇടംപിടിക്കുന്നത്. 2026 ഫെബ്രുവരി മാസത്തിലും മാരുതി കാറുകളെ പോലും അമ്പരപ്പിക്കുന്ന കണക്കുകളാണ് ആശാൻ സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ 28 ദിവസത്തിൽ ടാറ്റ പഞ്ച് വാങ്ങിക്കൊണ്ട് പോയത് 18,748 പേരാണ്. അതായത് ഫെബ്രുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകളിൽ മൂന്നാം സ്ഥാനം കൈവരിക്കാൻ പഞ്ചിനായെന്ന് ചുരുക്കം. ആകെ മുന്നിലുള്ളത് ചേട്ടൻ നെക്സോണും മാരുതി സുസുക്കി ഡിസയറും മാത്രമാണ്. അടുത്തിടെ മുഖംമിനുക്കിയെത്തിയ പഞ്ചിൻ്റെ പെട്രോൾ, ഇവി മോഡലുകളാണ് വിൽപ്പന ഉയർത്താൻ കാരണമായിരിക്കുന്നത്.

Tata Punch Micro SUV Clocked 18 748 Unit Sales In February 2026

ജനുവരി 13-ന് ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കിയ ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ഡെലിവറി രാജ്യത്താകെമാനം തുടങ്ങിയതോടെ ഷോറൂമുകളിലും ആളുകൾ ഒഴുകിയെത്തുകയാണ്. 5.59 ലക്ഷം രൂപ പ്രാരംഭ വിലയിൽ പുറത്തിറങ്ങിയ മൈക്രോ എസ്‌യുവി സ്മാർട്ട്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ് എസ് എന്നിങ്ങനെ 6 ട്രിം ലെവലുകളിലാണ് സ്വന്തമാക്കാനാവുക. പുതിയ പഞ്ചിൻ്റെ ടോപ്പ് വേരിയൻ്റിന് 10.55 ലക്ഷവും എക്സ്ഷോറൂം വില വരുന്നതാണ്.

പ്രിസ്റ്റൈൻ വൈറ്റ്, ഡേറ്റോണ ഗ്രേ, സിയാൻ്റാഫിക്, കാരമൽ, ബംഗാൾ റൂഷ്, കൂർഗ് ക്ലൗഡ്‌സ് എന്നീ നാല് ആകർഷകമായ നിറങ്ങളിലാണ് പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നത്. ഇതിനൊപ്പം ഡ്യുവൽ ടോൺ റൂഫ് ഓപ്ഷനുകളും ആളുകൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാനാവുന്നതാണ്. ഡിസൈനിലേക്ക് വന്നാൽ മൊത്തത്തിലുള്ള രൂപം പഴയത് പോലെ തന്നെയാണെങ്കിലും അതിഗംഭീരമായ ചില നവീകരണങ്ങൾ വാഹനത്തെ കൂടുതൽ ഗ്ലാമറാക്കിയിട്ടുണ്ട്.

Tata Punch Micro SUV Clocked 18 748 Unit Sales In February 2026

അതായത് റീഡിസൈൻ ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ എൽഇഡി ഡിആർഎല്ലുകൾ, ഹെഡ്‌ലാമ്പുകൾ, കണക്റ്റഡ് എൽഇഡി ലൈറ്റ് ബാറുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ, ഫ്രഷ് ഫോക്സ് സ്‌കിഡ് പ്ലേറ്റുകൾ, പുതിയ 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവയെല്ലാം ചേർത്തുകൊണ്ടാണ് കുഞ്ഞൻ എസ്‌യുവിയെ ടാറ്റ മോടിപിടിപ്പിച്ചിരിക്കുന്നത്. പുറംമോടി പോലെ തന്നെ അകത്തളത്തിലും കാലത്തിനൊത്ത മാറ്റങ്ങൾ കൊണ്ടുവരാൻ കമ്പനിക്കായി.

പഞ്ചിന് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പുതിയ 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 360-ഡിഗ്രി ക്യാമറ, 8-സ്പീക്കർ സൗണ്ട് സിസ്റ്റം, സിംഗിൾ-പാൻ സൺറൂഫ്, ഇലുമിനേറ്റഡ് ലോഗോയുള്ള പുതിയ ഗ്ലോസ് ബ്ലാക്ക് 2-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ടച്ച്-എനേബിൾഡ് ക്ലൈമറ്റ് കൺട്രോൾ പാനൽ, ഫാബ്രിക് അപ്ഹോൾസ്റ്ററിയുള്ള സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, റിയർ വെന്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നീ ഫീച്ചറുകളെല്ലാം ഇൻ്റീരിയറിലുണ്ട്.

Tata Punch Micro SUV Clocked 18 748 Unit Sales In February 2026

സേഫ്റ്റിയിൽ മിടുക്കനാണെന്ന് പണ്ടേ തെളിയിച്ചിട്ടുള്ളതിനാൽ അക്കാര്യത്തിൽ ആർക്കും ആശങ്കകളൊന്നും വേണ്ട. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, എബിഎസ്, ടയർ പ്രഷർ മോണിട്ടറിംഗ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ എന്നീ സേഫ്റ്റി ഫീച്ചറുകളെല്ലാം സ്റ്റാൻഡേർഡായി തന്നെ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിൽ ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നുണ്ടെന്നത് വാങ്ങിക്കാൻ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.

1.2 ലിറ്റർ NA പെട്രോൾ, സിഎൻജി ബൈ-ഫ്യുവൽ, പുതിയ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് മൈക്രോ എസ്‌യുവി വാങ്ങാനാവുന്നത്. ഇതിൽ ആദ്യത്തെ NA പെട്രോളിന് 87 bhp പവറിൽ 115 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്. അതേസമയം ടർബോ പെട്രോൾ 120 bhp കരുത്തിൽ പരമാവധി 170 Nm ടോർക്ക് നൽകാൻ കഴിയും. പഴയ 1.2 ലിറ്റർ NA പെട്രോളിനൊപ്പം സിഎൻജി ബൈ ഫ്യുവൽ ഓപ്ഷനുകളും പുതിയ ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിൽ നിലനിർത്തിയിട്ടുണ്ട് കമ്പനി.

More from DriveSpark

Article Published On: Thursday, March 5, 2026, 10:01 [IST]
English summary
Tata punch micro suv clocked 18748 unit sales in february 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X