മഴയും വെയിലും കൊള്ളാതെ ഫാമിലിയായി പോവാം, 3.70 ലക്ഷത്തിൻ്റെ കാറിന് 42,500 രൂപ വിലക്കുറവുമായി മാരുതി

സാധാരണക്കാരുടെ കാർ എന്ന സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയ മോഡലാണ് ആൾട്ടോ (Maruti Alto). 800 എന്ന ഇതിഹാസത്തിന് പകരക്കാരനായി വിപണിയിലെത്തുമ്പോൾ കമ്പനി സ്വപ്നത്തിൽ പോലും ഓർമിക്കാത്തത്ര സ്വീകാര്യതയാണ് എൻട്രി ലെവൽ ഹാച്ച്ബാക്ക് നേടിയെടുത്തത്. ലോർഡ് ആൾട്ടോയെന്ന ഓമനപ്പേരിൽ ഇന്ത്യക്കാർ വിളിക്കുന്ന ഇവനെയാവും ആദ്യ കാറായി വാങ്ങിയിട്ടുള്ള പലരും സ്വന്തമാക്കിയിട്ടുണ്ടാവുക. ഇന്ന് ഏകദേശം 48 ലക്ഷം ആൾട്ടോകൾ ഇന്ത്യയിൽ വിറ്റിട്ടുണ്ടാവുമെന്നാണ് കണക്കുകൾ. എസ്‌യുവികൾ അരങ്ങുവാഴാൻ തുടങ്ങിയതോടെ സെഡാനുകൾക്ക് മാത്രമല്ല, ഹാച്ച്ബാക്ക് മോഡലുകൾക്കും വിൽപ്പന കാര്യമായി കുറയാൻ തുടങ്ങിയെന്നതാണ് സത്യം.

അക്കൂട്ടത്തിൽ ആൾട്ടോയും ഉണ്ടെങ്കിലും അടുത്തിടെ ജിഎസ്ടി നിരക്കുകൾ കുറഞ്ഞതോടെ വാഹനം വാങ്ങാൻ എത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഈയൊരു വേഗത നിലനിർത്തുവാനും നിലവിലെ സ്റ്റോക്കുകൾ വിറ്റഴിക്കാനുമായി മാരുതി ആൾട്ടോ K10 ഹാച്ച്ബാക്കിന് 2026 മാർച്ച് മാസത്തിൽ ഗംഭീര ഡിസ്കൌണ്ട് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ വേരിയൻ്റിലും സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകളോടെ വരുന്ന കുഞ്ഞൻ കാർ സ്വന്തമാക്കാൻ സുവർണാവസരമാണ് ആളുകൾക്ക് കൈവന്നിരിക്കുന്നത്.

Maruti Suzuki Alto K10 Hatchback Now Available With Benefits Up To Rs 42 500

2026 മാർച്ചിൽ ആൾട്ടോ K10 മോഡലിന് 42,500 രൂപ വരെയാണ് ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ബോണസ്, കോർപ്പറേറ്റ് ഓഫർ എന്നിവയടെ രൂപത്തിലാണ് ആനുകൂല്യങ്ങൾ മാരുതി അരീന ഡീലർഷിപ്പുകൾ നൽകുന്നത്. മാത്രമല്ല എൻട്രി ലെവൽ ഹാച്ച്ബാക്കിൻ്റെ എല്ലാ വകഭേദങ്ങൾക്കും ഓഫറുകൾ ബാധകമാണെന്നതും ശ്രദ്ധേയമായ കാര്യമാണ്.

എല്ലാ ഓഫറുകളുടേയും കാര്യത്തിലെന്ന പോലെ നിങ്ങൾ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിനും സ്റ്റോക്ക് ലഭ്യതയ്ക്കും അനുസരിച്ച് ഓഫറുകൾ വ്യത്യാസപ്പെടാം. കൃത്യമായ കണക്കുകൾക്കായി അടുത്തുള്ള മാരുതി സുസുക്കി അരീന ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം. എന്തായാലും എല്ലാ വേരിയൻ്റുകൾക്കും ആനുകൂല്യങ്ങൾ നൽകുന്നത് ഉപഭോക്താക്കൾക്ക് ഉപകാരപ്പെടുമെന്നതിൽ സംശയമൊന്നുമില്ല.

Maruti Suzuki Alto K10 Hatchback Now Available With Benefits Up To Rs 42 500

നല്ല മൈലേജും ചെറിയ വിലയും താങ്ങാനാവുന്ന മെയിന്റനെൻസ് കോസ്റ്റുമെല്ലാമാണ് മാരുതി ആൾട്ടോയെ ഇന്നും സാധാരണക്കാരിലേക്ക് അടുപ്പിക്കുന്ന പ്രധാന ഘടകങ്ങൾ. 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ആൾട്ടോയ്ക്ക് ഇപ്പോൾ തുടിപ്പേകുന്നത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിന് 67 bhp പവറിൽ 89 Nm ടോര്‍ക്ക് വരെ നിർമിക്കാനും കഴിയുന്നതാണ്.

പെട്രോളിന് പുറമെ സിഎൻജി ബൈ ഫ്യുവൽ ഓപ്ഷനിലും മാരുതിയുടെ എൻട്രി ലെവൽ ഹാച്ച്ബാക്ക് സ്വന്തമാക്കാനാവും കേട്ടോ. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം വരുന്ന സിഎൻജി പതിപ്പിന്റെ പെർഫോമൻസ് കുറവാണെങ്കിലും ഒടുക്കത്തെ മൈലേജാണ് ലഭിക്കുക. അതായത് ആൾട്ടോയുടെ പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 24.90 കിലോമീറ്ററും കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ ഓടുമ്പോൾ കുട്ടിക്കാറിന് 33.40 കിലോമീറ്റര്‍ മൈലേജ് വരെയും നൽകാനാവും.

Maruti Suzuki Alto K10 Hatchback Now Available With Benefits Up To Rs 42 500

ഒരു എൻട്രി ലെവൽ കാറിൽ പ്രതീക്ഷിക്കാവുന്നതിലും കൂടുതൽ ഫീച്ചറുകൾ കുത്തിനിറച്ചുകൊണ്ടാണ് ആൾട്ടോ K10 വിപണിയിലെത്തുന്നത്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മൗണ്ടഡ് കണ്‍ട്രോളുകളുള്ള മള്‍ട്ടിഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ റിമോട്ട് കീ ആക്‌സസ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎമ്മുകള്‍, നാല് ഡോറിലും പവര്‍ വിന്‍ഡോകള്‍ എന്നിവയെല്ലാം കാറിലുണ്ട്.

6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്ന മാരുതി സുസുക്കിയുടെ ലോർഡ് ആൾട്ടോയുടെ എല്ലാ വേരിയന്റുകളിലും ഇലക്ട്രാണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ESP) ലഭ്യമാണ്. അതിനാൽ സേഫ്റ്റിയിലും ആശങ്കകളൊന്നും വേണ്ടവേണ്ട. ഇന്ത്യയിൽ നിലവിൽ 3.70 ലക്ഷം രൂപ മുതൽ 5.45 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇന്ത്യയിലെ എ-സെഗ്മെൻ്റിൽ റെനോ ക്വിഡിനോടാണ് ആൾട്ടോയുടെ പ്രധാന മത്സരം.

More from DriveSpark

Article Published On: Friday, March 6, 2026, 9:36 [IST]
English summary
Maruti suzuki alto k10 hatchback now available with benefits up to rs 42500
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X