മാരുതിയുടെ സൂപ്പർഹിറ്റ് വാഹനത്തിൻ്റെ കച്ചോടം വലിയ നഷ്‌ടത്തിൽ, കഴിഞ്ഞമാസം കുറഞ്ഞത് 35% വിൽപ്പന

മാരുതി സുസുക്കി ഏത് കാർ പുറത്തിറക്കിയാലും ലഭിക്കുന്ന ആരവം ചെറുതൊന്നുമല്ല. എന്നാൽ സ്വിഫ്റ്റിന് പോലും ലഭിക്കാതെ പോയ വരവേൽപ്പ് ലഭിച്ച മോഡലാണ് ഫ്രോങ്ക്‌സ്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളുടെ അടുത്തകാലത്തെ ഏറ്റവും വലിയ സൂപ്പർഹിറ്റ് വാഹനമായിരുന്നു ഇതെന്ന് പറയുന്നതാവും ശരി. അഡാറ് ലുക്കും ചെറിയ വിലയുമായി എത്തിയ ബലേനോയുടെ എസ്‌യുവി മോഡൽ അതിവേഗമാണ് വിറ്റഴിഞ്ഞുകൊണ്ടിരിക്കുന്നത്. കൂപ്പെ സ്റ്റൈൽ എസ്‌യുവി നിലവിൽ എല്ലാവർക്കും ഇഷ്‌ടമുള്ള മോഡലാണ്. 10 ലക്ഷത്തിൽ താഴെ ബജറ്റുള്ള മിക്കവരും തേടിയിറങ്ങുന്നതും ഫ്രോങ്ക്‌സിനെ അന്വേഷിച്ചാവും.

രണ്ടരക്കൊല്ലം കൊണ്ട് 5 ലക്ഷം ആളുകൾ വാങ്ങിയ കക്ഷിയുടെ റേഞ്ച് എത്രത്തോളമെന്ന് ഊഹിക്കാനാവുന്നതല്ലേയുള്ളൂ. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും ഫ്രോങ്ക്‌സിന് മികച്ച സ്വീകാര്യത നേടിയെടുക്കാനായിട്ടുണ്ടെന്നതാണ് സത്യം. പക്ഷേ 2026 ഫെബ്രുവരിയിലെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ വാർഷിക വിൽപ്പനയിൽ മാരുതി സുസുക്കിയുടെ കൂപ്പെ സ്റ്റൈൽ എസ്‌യുവിക്ക് വലിയ ക്ഷീണമാണ് സംഭവിച്ചിരിക്കുന്നത്.

Maruti Suzuki Fronx Sales Declined By 35 Per Cent In February 2026

കഴിഞ്ഞ മാസം ഫ്രോങ്കിസിൻ്റെ 13,898 യൂണിറ്റുകൾ വിറ്റഴിഞ്ഞുവെങ്കിലും 2025 ഫെബ്രുവരി മാസം നിരത്തിലെത്തിച്ച 21,461 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് വാർഷിക കണക്കുകളിൽ 35 ശതമാനത്തിൻ്റെ ഇടിവ് സംഭവിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ ടോപ്പ് സെല്ലിംഗ് കാറുകളുടെ പട്ടികയിൽ 11-ാം സ്ഥാനം കരസ്ഥമാക്കിയെങ്കിലും ഇത്രയും വലിയ നഷ്ടം നേരിട്ടത് കമ്പനിക്ക് ഞെട്ടലുണ്ടാക്കിയിട്ടുണ്ടാവാം.

മാത്രമല്ല, പോയമാസം ഫ്രോങ്ക്സിനെ ബലേനോ ഓവർടേക്ക് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. 14,632 യൂണിറ്റുകളോടെ ബലേനോ 10 സ്ഥാനത്ത് എത്തിയിട്ടുണ്ട്. 2023 ഏപ്രിൽ മാസത്തിലാണ് ഇന്ത്യയിൽ ഫ്രോങ്ക്സ് പുറത്തിറങ്ങുന്നത്. പിന്നീട് ഇതുവരെ തിരിഞ്ഞുനോക്കേണ്ട അവസ്ഥയും മാരുതി സുസുക്കിക്ക് ഉണ്ടായിട്ടില്ല. നിലവിൽ 6.85 ലക്ഷം രൂപ മുതൽ 13.77 ലക്ഷം വരെയാണ് മാരുതിയുടെ സബ്-4 മീറ്റർ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Maruti Suzuki Fronx Sales Declined By 35 Per Cent In February 2026

ലുക്കിന്റെ കാര്യത്തിൽ ഹേറ്റേഴ്സില്ലാത്ത മോഡൽ കൂടിയാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഗ്രാൻഡ് വിറ്റാരയെ അനുസ്‌മരിപ്പിക്കുന്ന ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, ചങ്കി ബോഡി ക്ലാഡിംഗ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പ്, കൂപ്പെ പോലെ പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റിയർ ഗ്ലാസ് ഏരിയ എന്നിവയെല്ലാമാണ് ഫ്രോങ്ക്‌സിൻ്റെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.

വിശാലമായ സ്പേസുള്ള ഇൻ്റീരിയറും 5 പേരടങ്ങുന്ന ഫാമിലിക്ക് പറ്റിയ വാഹനമാക്കി ഫ്രോങ്ക്സിനെ മാറ്റുന്നുണ്ട് കേട്ടോ. 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്ലോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, കീലെസ് എൻട്രി, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിയർ ഡിഫോഗർ തുടങ്ങിയ കാലത്തിനൊത്ത ഫീച്ചറുകൾ കുത്തിനിറച്ചിരിക്കുന്നതും കാറിനെ ആളുകളിലേക്ക് അടുപ്പിക്കുന്ന ഘടകങ്ങളാണ്.

Maruti Suzuki Fronx Sales Declined By 35 Per Cent In February 2026

മാരുതി ബലേനോയിലുള്ള 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളാണ് ഫ്രോങ്ക്‌സിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി വരുന്ന NA പെട്രോൾ എഞ്ചിന് 88 bhp പവറിൽ പരമാവധി 113 Nm torque വരെ നിർമിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിൻ മോഡലുകൾക്ക് 99 bhp കരുത്തിൽ 147.6 Nm ടോർക്കും വികസിപ്പിക്കാനാവും.

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ടർബോ-പെട്രോളിൽ ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ മൈലേജ് പ്രേമികളെ സന്തോഷിപ്പിക്കാനായി സിഎൻജി വേരിയന്റും ഫ്രോങ്ക്‌സിലുണ്ട്. സാധാരണ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തുന്ന കാറുകളെ പോലെ ഇതിൽ പെർഫോമൻസ് കണക്കുകൾ കുറവായിരിക്കുമെന്ന് മാത്രം. ഫ്രോങ്ക്‌സിന്റെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകൾക്ക് 28.51 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Sunday, March 8, 2026, 7:00 [IST]
English summary
Maruti suzuki fronx sales declined by 35 per cent in february 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X