വിറ്റുതീർന്ന ഇലക്‌ട്രിക് കാർ ചോദിച്ച് ഷോറൂമുകളിൽ ആളുകളുടെ ബഹളം, ഇവികളിലെ സൂപ്പർഹീറോ വീണ്ടും വിപണിയിൽ
ബോൺ ഇലക്ട്രിക് എസ്‌യുവികളിലൂടെ തരംഗം തീർത്ത് മുന്നേറുകയാണ് സ്വന്തം മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇവികൾ വാങ്ങാനെത്തുന്നവരുടെ പൾസ് കൃത്യമായി മനസിലാക്കിയാണ് ബ്രാൻഡ് ഇപ്പോൾ പ്രവർത്തിക്കുന്നത്. വെറും 999 എണ്ണം മാത്രം നിർമിക്കാൻ തീരുമാനിച്ച് പുറത്തിറക്കിയ BE 6 ബാറ്റ്മാൻ എഡിഷൻ വെറും 135 സെക്കൻഡിനുള്ളിൽ വിറ്റഴിഞ്ഞതെല്ലാം ഇതിന് തെളിവാണ്. ആദ്യം 300 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരുന്ന ഈ സ്പെഷ്യൽ എഡിഷൻ മോഡൽ ഉയർന്ന ഡിമാൻ്റ് കാരണം 999 എണ്ണമായി വർധിപ്പിക്കുകയായിരുന്നു. എന്നാൽ വീണ്ടും വീണ്ടും ആളുകൾ ഇതേ വാഹനം തേടി മഹീന്ദ്രയുടെ അടുത്തേക്ക് എത്തുകയുണ്ടായി.
അതോടെ ആളുടെ ആവശ്യം മാനിച്ചുകൊണ്ട് BE 6 ബാറ്റ്മാൻ എഡിഷൻ വിപണിയിലെത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. വിറ്റുതീർന്ന വാഹനത്തിന് ആദ്യമായാണ് ഇത്തരത്തിലൊരു പ്രതികരണം ലഭിക്കുന്നത്. 28.49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇവി വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. ടോപ്പ്-എൻഡ് പായ്ക്ക് ത്രീ 79 kWh വേരിയൻ്റിനെ അടിസ്ഥാനമാക്കി, വാർണർ ബ്രദേഴ്‌സ് ഡിസ്കവറി ഗ്ലോബൽ കൺസ്യൂമർ പ്രോഡക്‌ടുമായി സഹകരിച്ചാണ് മഹീന്ദ്ര BE 6 ബാറ്റ്മാൻ എഡിഷൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

സാറ്റിൻ ബ്ലാക്ക് നിറത്തിൽ പണികഴിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് എസ്‌യുവി അന്യായ റോഡ് പ്രസൻസാണ് നൽകുന്നത്. ഫ്രണ്ട് ഡോറുകളിൽ കസ്റ്റമൈസ് ചെയ്‌ത ബാറ്റ്മാൻ ഡീക്കലുകൾ കൊത്തിവെച്ചിരിക്കുന്നത് കാണാനും നല്ല ചന്തുമുണ്ട്. BE 6 ബാറ്റ്മാൻ എഡിഷൻ 20 ഇഞ്ച് അലോയ് വീലുകളിലാണ് നിരത്തിലേക്ക് ഇറങ്ങുന്നത്. അതേസമയം സസ്പെൻഷനും ബ്രേക്കുകളും ആൽക്കെമി ഗോൾഡ് നിറത്തിലും പണികഴിച്ചിപ്പിട്ടുണ്ട്.
ഈ ലിമിറ്റഡ് എഡിഷൻ മോഡലിൻ്റെ എല്ലാ യൂണിറ്റുകൾക്കും പിന്നിൽ "BE 6 × ദി ഡാർക്ക് നൈറ്റ്" ബാഡ്‌ജും മഹീന്ദ്ര കൊടുത്തിട്ടുണ്ടേ. കൂടാതെ ദി ഡാർക്ക് നൈറ്റ് ട്രൈലോജിയിൽ കാണുന്നതുപോലെ ബാറ്റ് എംബ്ലം ഹബ് ക്യാപ്‌സുകളിലും ഫ്രണ്ട് ക്വാർട്ടർ പാനലുകളിലും റിയർ ബമ്പറിലും വിൻഡോകളിലും റിയർ വിൻഡ്‌ഷീൽഡിലും സവിശേഷമായി സ്ഥാപിച്ചിരിക്കുന്നു. ഇലക്ട്രിക് എസ്‌യുവിയുടെ ഇൻഫിനിറ്റി റൂഫിൽ ഡാർക്ക് നൈറ്റ് ട്രൈലോജി ബാറ്റ് എംബ്ലവും ഉണ്ടായിരിക്കും.

അതേസമയം BE 6 ഇവിയുടെ സ്പെഷ്യൽ എഡിഷൻ എസ്‌യുവിയിൽ ഡാർക്ക് നൈറ്റ് ട്രൈലോജി ബാറ്റ് എംബ്ലം ലോഗോ പ്രദർശിപ്പിക്കുന്ന 'നൈറ്റ് ട്രെയിൽ' കാർപെറ്റ് ലാമ്പുകളും ഇടംപിടിച്ചിട്ടുണ്ട്. അവസാനത്തേത് എന്നാൽ ഏറ്റവും പ്രധാനം റിയർ ഡോർ ക്ലാഡിംഗിൽ 'ബാറ്റ്മാൻ എഡിഷൻ' സിഗ്നേച്ചർ സ്റ്റിക്കർ ഉൾപ്പെടുത്തിയിരിക്കുന്നതാണ് കേട്ടോ. എക്സ്റ്റീരിയർ പോലെ തന്നെ ഇൻ്റീരിയറും സവിശേഷമായ ചില കാര്യങ്ങളാൽ വേറിട്ടുനിൽക്കുന്നുണ്ട്.
ഡാഷ്‌ബോർഡിൽ ബ്രഷ്ഡ് ആൽക്കെമി ഗോൾഡ് ബാറ്റ്മാൻ എഡിഷൻ പ്ലാക്ക് ഉൾപ്പെടുത്തിയത് ബാറ്റ്മാൻ ആരാധകരെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. കൂടാതെ ചാർക്കോൾ ലെതർ ഇൻസ്ട്രുമെൻ്റ് പാനൽ, ഡ്രൈവർ കോക്ക്പിറ്റിന് ചുറ്റും ബ്രഷ്ഡ് ഗോൾഡ് ഹാലോ എന്നിവയും മഹീന്ദ്ര സജ്ജീകരിച്ചിട്ടുണ്ട്. സ്യൂഡ് ലെതറിലാണ് അപ്ഹോൾസ്റ്ററി നിർമിച്ചിരിക്കുന്നത്. സീറ്റിന് ഗോൾഡ് സെപിയ ആക്സന്റ് സ്റ്റിച്ചിംഗും ഇൻ്റഗ്രേറ്റഡ് ദി ഡാർക്ക് നൈറ്റ് ട്രൈലോജി ബാറ്റ് എംബ്ലവും ലഭിക്കുന്നതിനാൽ പ്രീമിയംനെസ് ഉയരുകയും ചെയ്യുന്നുണ്ട്.

BE 6 ബാറ്റ്മാൻ എഡിഷൻ്റെ സ്റ്റിയറിംഗ് വീൽ, ഇൻ-ടച്ച് കൺട്രോളർ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, കസ്റ്റം കീ ഫോബ് തുടങ്ങിയ നിരവധി ഘടകങ്ങൾ ഗോൾഡൻ ഫിനിഷിലാണ് വരുന്നത്. കൂടാതെ, "ബൂസ്റ്റ്" ബട്ടൺ, സീറ്റുകൾ, ഇന്റീരിയർ ലേബലുകൾ എന്നിങ്ങനെ ക്യാബിനിലെ പല സ്ഥലങ്ങളിലും മഹീന്ദ്ര ഡാർക്ക് നൈറ്റ് ട്രൈലോജി ബാറ്റ് എംബ്ലം എംബോസ് ചെയ്തിട്ടുണ്ട്. പിൻസ്ട്രൈപ്പ് ഗ്രാഫിക്, ദി ഡാർക്ക് നൈറ്റ് ട്രൈലോജി ബാറ്റ് എംബ്ലം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ പാസഞ്ചർ സൈഡ് ഡാഷ്‌ബോർഡ് കൂടുതൽ ആകർഷകമാണ്.
ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയിൽ ബാറ്റ്മാൻ എഡിഷൻ ബ്രാൻഡിംഗും ബാറ്റ്മാൻ എഡിഷൻ വെൽക്കം ആനിമേഷനും ഒരുക്കിവെച്ചിട്ടുണ്ടെന്നതും കണ്ണിന് കുളിർമയേകുന്ന സംഗതികളാണ്. ഡോർ സ്ട്രാപ്പുകൾ റേസ് കാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. BE 6 ബാറ്റ്മാൻ പതിപ്പിന്റെ ആദ്യ ഡെലിവറികൾ 2026 ഏപ്രിൽ 10 മുതൽ ആരംഭിക്കും. നിലവിലുള്ള BE 6 ബാറ്റ്മാൻ പതിപ്പ് ഉടമകൾ റഫർ ചെയ്യുന്ന ബുക്കിംഗുകൾക്ക് മുൻഗണനാ ഡെലിവറി ലഭിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു.
മഹീന്ദ്ര BE 6 ബാറ്റ്മാൻ എഡിഷൻ മോഡലിനായുള്ള ബുക്കിംഗുകൾ 2026 മാർച്ച് 10 മുതൽ ആരംഭിക്കുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. തുടർന്ന് ഇലക്ട്രിക് എസ്‌യുവിക്കായുള്ള ആദ്യ ഡെലിവറികൾ 2026 ഏപ്രിൽ 10 മുതൽ തുടങ്ങുകയും ചെയ്യും. നിലവിലുള്ള BE 6 ബാറ്റ്മാൻ പതിപ്പ് ഉടമകൾ റഫർ ചെയ്യുന്ന ബുക്കിംഗുകൾക്ക് മുൻഗണനാ ഡെലിവറി ലഭിക്കുമെന്ന് കമ്പനി പറയുന്നു. . 79 kWh ബാറ്ററി പായ്ക്കുള്ള ടോപ്പ് എൻഡ് പായ്ക്ക് 3 അടിസ്ഥാനമാക്കി പണിതിറക്കിയിരിക്കുന്ന ഇവിക്ക് സിംഗിൾ ചാർജിൽ 682 കിലോമീറ്റർ വരെ റേഞ്ച് വാഗ്‌ദാനം ചെയ്യാനാവും.


Click it and Unblock the Notifications








