പാതിരാ ഡ്രൈവിംഗിന് 13 ടിപ്പുകള്‍

(1) നിങ്ങളുടെ കണ്ണുകളോട് ശരിയായി പ്രതികരിക്കാത്ത വെളിച്ചത്തിന്‍റെ ഒരു പ്രത്യേക ക്രമീകരണത്തെയാണ് രാത്രി അല്ലെങ്കില്‍ ഇരുട്ട് എന്നെല്ലാം വിളിക്കുന്നത്. ഇക്കാര്യം പരിഗണിച്ച് വണ്ടിയുടെ വേഗത അല്‍പം കുറയ്ക്കുക എന്നതാണ് ഒന്നാമതായി ചെയ്യേണ്ട കാര്യം. പെട്ടെന്ന് വഴിയില്‍ വന്നുചാടുന്ന യക്ഷികളെ നിങ്ങള്‍ക്ക് കാണാനോ പ്രതികരിക്കാനോ കഴിഞ്ഞെന്നു വരില്ല.
(2) ഹെഡ്‍ലൈറ്റ് ഉപയോഗിച്ച് വെളിച്ചത്തിന്‍റെ ഒരു പ്രതലം കാറിന്‍റെ മുമ്പിലായി നിങ്ങള്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ലോകത്തിന്‍റെ ബാക്കിവരുന്ന ഭാഗം നിങ്ങള്‍ക്ക് അജ്ഞാതമാണ്. അവിടെ പതിയിരിക്കുന്ന അപകടങ്ങള്‍ എപ്പോഴും മുന്നോട്ടു കടന്നു വരാം. ജാഗ്രത!
(3) രാത്രിയില്‍ ഉറക്കം വരുന്നത് സ്വാഭാവികമായ കാര്യമാണ്. അത് ഡ്രൈവിംഗ് സീറ്റില്‍ വെച്ചാവുമ്പോള്‍ മാത്രമാണ് അല്‍പം അസ്വാഭാവികമാകുന്നത്. ഉറക്കം കണ്ണുകളെ മൂടുമ്പോള്‍ അല്‍പമൊന്ന് മയങ്ങാനായി വണ്ടി സൈഡാക്കുക. ആ മയക്കം ഗാഢനിദ്രയിലേക്കു പോയാല്‍ വലിയ കിട്ടലാണ്. പോയകാര്യം നടന്നില്ലെങ്കിലും ജീവന്‍ രക്ഷപ്പെട്ടല്ലോ!
(4) കൂടുതല്‍ ആയാസമുള്ള ജോലിയാണ് രാത്രിഡ്രൈവിംഗ്. ഡ്രൈവര്‍ പെട്ടെന്ന് ക്ഷീണിതനാകും. ഇത് പരിഗണിച്ച് ചെറിയ വിശ്രമ ഇടവേളകള്‍ ഡ്രൈവര്‍ക്ക് നല്‍കാന്‍ ശ്രമിക്കുക.
(5) രാത്രിയാത്രയ്ക്കു മുമ്പ് ഹെഡ്‍ലൈറ്റുകള്‍, റിയര്‍ലൈറ്റുകള്‍, സിഗ്നല്‍ ലേറ്റുകള്‍ ബ്രേക്ക് ലൈറ്റുകള്‍ എന്നിവ നന്നായി പ്രവര്‍ത്തിക്കുന്നില്ലേയെന്ന് പരിശോധിക്കുക.
(6) കാറില്‍ വെച്ച് നടക്കുന്ന വെള്ളമടി പാര്‍ട്ടിയില്‍ നിന്ന് ഡ്രൈവ് ചെയ്യുന്നയാള്‍ ഒഴിഞ്ഞുനിന്നേ തീരൂ.
(7) സിഗറ്റിലെ നിക്കോട്ടിന്‍, കാര്‍ബണ്‍ മോണോക്സൈഡ് എന്നിവ രാത്രിയില്‍ കാഴ്ച കുറയ്ക്കാന്‍ വളരെ ഉപകാരപ്പെടുന്നവയാണ്. അതിനാല്‍ ഡ്രൈവ് ചെയ്യുമ്പോള്‍ വലി ഒഴിവാക്കുക.
(8) ശരിയായ കാഴ്ച കിട്ടുന്നില്ലെങ്കില്‍ ബീം ലൈറ്റ് ഉപയോഗിക്കുക.
(9) മുമ്പിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുക
(10) വിന്‍ഡോസ്ക്രീനുകളും കണ്ണാടികളും തുടച്ചു വൃത്തിയാക്കിയതിനു ശേഷം മാത്രം യാത്ര തുടങ്ങുക.
(11) എതിരെ വരുന്ന ഡ്രൈവറുടെ കണ്ണിന് പണിയാകുന്ന വിധത്തില്‍ ബീം ലൈറ്റ് ഉപയോഗിക്കാതിരിക്കുക. രാത്രി ഡ്രൈവിംഗിന്‍റെ അടിസ്ഥാനപാഠമാണിത്.
(12) ഇടയ്ക്കിടെ വഴിയിലെ തട്ടുകടകളില്‍ കയറി ഒരോ കട്ടന്‍ ചായയും പരിപ്പുവടയുമെല്ലാം കഴിക്കുന്നത് ഉന്മേഷദായകമാകുന്നു.
(13) സൂര്യനുദിക്കുന്നതിന് മുമ്പ് ഏതാണ്ട് ബ്രാഹ്മമുഹൂര്‍ത്തം മുതല്‍ അപകടങ്ങള്‍ കൂടുതലാണെന്ന് കാണുന്നു. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ ജാഗരൂകരാവുക.
നേരം വെളുത്തു കഴിഞ്ഞാല്‍ പിന്നെ പേടിക്കാനില്ല. സുബ്ബലക്ഷമിയെ കേട്ട് വണ്ടിയോടിച്ചോളൂ.
കൌസല്യാ സുപ്രജാ രാമപൂര്‍വ്വാ സന്ധ്യാ പ്രവര്‍ത്തതേ
ഉത്തിഷ്ഠ നരശാര്‍ദൂലാ കര്‍ത്തവ്യം ദൈവമാഹ്നികം
ഉത്തിഷ്ഠോത്തിഷ്ഠ ഗോവിന്ദ ഉത്തിഷ്ഠ ഗരുഡദ്വജാ......


Click it and Unblock the Notifications








