പാതിരായ്ക്ക് വണ്ടിയോട്ടുമ്പോള്‍

പണ്ട് വഴിയാത്രക്കാരെ പനമുകളില്‍ പിടിച്ചു കയറ്റിയിരുന്ന യക്ഷി, ചില സാമൂഹിക മാറ്റങ്ങളെ കണക്കിലെടുത്താണ് പെരുവഴിയിലിറങ്ങി ലിഫ്റ്റ് ചോദിക്കാന്‍ തുടങ്ങിയത്. കാലം മാറുമ്പോഴും ഉയര്‍ന്ന സാങ്കേതികതകള്‍ വരുമ്പോഴും രാത്രിയിലെ പെരുവഴിയാത്രയില്‍ അടങ്ങിയിരിക്കുന്ന അപകടങ്ങള്‍ കുറയുന്നില്ല. പണ്ട് നിങ്ങളെ പേടിപ്പിച്ചിരുന്നത് കൊള്ളക്കാരും യക്ഷികളുമായിരുന്നു. ഇന്നും അവര്‍ ഹൈവേയുടെ ഇരുണ്ട മൂലകളില്‍ മറ്റുചില രൂപങ്ങളില്‍ പതിയിരിക്കുന്നു. ഏത് സമയത്തും അവര്‍ നിങ്ങളെ ആക്രമിച്ചേക്കാം. വേണ്ട മുന്‍കരുതല്‍ നിങ്ങള്‍ എടുത്തില്ലയെങ്കില്‍.
രാത്രിയില്‍ ഡ്രൈവ് ചെയ്യുന്നത് ചിലര്‍ക്കൊരു ത്രില്ലാണ്. മറ്റു ചിലര്‍ക്ക് അത് പകല്‍ സമയത്തെ ട്രാഫിക്കില്‍ നിന്നുള്ള വിടുതിയാണ്. വിജനമായ നിരത്തില്‍ കൂടുതല്‍ വേഗത്തില്‍ വണ്ടിയോടിക്കാം എന്നവര്‍ കരുതുന്നു.
രാത്രിയാത്രയുടെ നിരവധി സൗകര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ എളുപ്പമാണ്. എന്നാല്‍ അവയെല്ലാം നില്‍ക്കുന്നത് നിരവധിയായ അസൗകര്യങ്ങളുടെയും അപകടങ്ങളുടെയും പുറത്താണെന്നതാണ് സത്യം. റോഡ് സുരക്ഷയെ സംബന്ധിച്ച ഒരു സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നത് രാത്രി ഡ്രൈവിംഗ് പകലത്തേതിനെ അപേക്ഷിച്ച് മൂന്നിരട്ടി അപകടകരമാണ് എന്നത്രെ. ഇത്രയെല്ലാം പറഞ്ഞാലും നേരം രാത്രിയാവുന്നതു കണ്ടാല്‍ നിങ്ങള്‍ കാറെടുത്തിറങ്ങും എന്നുറപ്പ്. അതിനാല്‍ രാത്രിയാത്രയുടെ അപകടങ്ങള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്ന ചില ടിപ്പുകളും ടിപ്പണികളും ലഭിക്കുന്നതിന് ഇതാ ഇവിടെ ക്ലിക്കു ചെയ്യുക.


Click it and Unblock the Notifications








