പഴയതെല്ലാം വിറ്റുതീർത്ത് പണമുണ്ടാക്കണം, 1.71 ലക്ഷം വിലക്കുറവിൽ ഇലക്ട്രിക് കാറുകൾ വിറ്റഴിച്ച് ടാറ്റ

ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യക്കാരെ വാങ്ങാൻ പ്രേരിപ്പിക്കുന്നവരാണ് ടാറ്റ മോട്ടോർസ്. നെക്സോൺ ഇവി മുതൽ ഇങ്ങോട്ട് പുറത്തിറങ്ങിയ എല്ലാ വൈദ്യുത കാറുകളേയും ഇന്ത്യക്കാർ നെഞ്ചിലേറ്റുകയും ചെയ്‌തിരുന്നു. ഇലക്‌ട്രിക് കാർ വിപണിയിൽ എതിരാളികളെയൊന്നും ഏഴയലത്ത് അടുപ്പിക്കാതെ കുതിച്ച് മുന്നേറുന്നതിൻ്റെ കാരണം ജനകീയമായ തീരുമാനങ്ങളാണ്. കാലത്തിനൊത്ത് മോഡലുകളെ പുതുക്കുന്നതും ബാറ്ററി ആസ് എ സർവീസ് പ്രോഗ്രാം പോലുള്ള പുതിയ പരീക്ഷണങ്ങൾ നടത്തുന്നതും കമ്പനിക്ക് മൈലേജായിട്ടുണ്ട്. ഇപ്പോഴിതാ ഇവി രംഗത്തെ ലീഡ് നിലനിർത്തുന്നതിനായി 2026 മാർച്ച് മാസത്തേക്കായി ടാറ്റ പുതിയ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മുമ്പോട്ട് വന്നിരിക്കുകയാണ്.

ഹാരിയർ ഇവി, ടിഗോർ ഇവി എന്നിവ ഒഴികെയുള്ള എല്ലാ ഇലക്ട്രിക് വാഹനങ്ങളിലും ടാറ്റ ആകർഷകമായ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് പലരേയും ഷോറൂമിലേക്ക് എത്തിക്കാൻ സഹായിച്ചേക്കും. 2026 മാർച്ച് മാസത്തേക്കായി അവതരിപ്പിച്ചിരിക്കുന്ന ഓഫറുകൾക്ക് കീഴിൽ എല്ലാ മോഡലുകളിലും 50,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യവും ഉൾപ്പെടുന്നു. കൂടാതെ ടാറ്റ കാറിൽ നിന്ന് അപ്‌ഗ്രേഡ് ചെയ്യുന്ന ഉടമകൾക്കും ടാറ്റ ഗ്രൂപ്പ് ജീവനക്കാർക്കും പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും.

Tata Electric Cars Attracts Up To Rs 1 70 Lakh Discount Offer In March 2026

ടാറ്റ മോട്ടോർസിൻ്റെ കൂപ്പെ സ്റ്റൈൽ എസ്‌യുവിയായ കർവ് ഇവിയിലാണ് ഈ മാസം ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ ഒരുക്കിവെച്ചിരിക്കുന്നത്. ഇവിക്ക് 1.71 ലക്ഷം രൂപ വരെ ഡിസ്കൌണ്ടാണ് കമ്പനി മാർച്ചിൽ വാഗ്ദാനം ചെയ്യുന്നത്. 45kWh അല്ലെങ്കിൽ 55kWh ബാറ്ററി പായ്ക്കോടെ വിപണിയിലെത്തുന്ന കർവ് ഇവിക്ക് 17.49 ലക്ഷം മുതൽ 22.24 ലക്ഷം രൂപ വരെയാണ് നിലവിലെ എക്സ്ഷോറൂം വില വരുന്നത്. ഇതിൽ നിന്നും 1.71 ലക്ഷത്തിൻ്റെ ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ ആർക്കായാലും ഒന്ന് വാങ്ങാൻ തോന്നിപ്പോവും.

ടാറ്റയുടെ ആദ്യത്തെ ഇലക്ട്രിക് കാറായ നെക്സോൺ ഇവി വാങ്ങാൻ എത്തുന്നവർക്കും കാര്യമായ രീതിയിൽ തന്നെ സമ്മാനങ്ങൾ കാത്തിരിപ്പുണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നെക്‌സോൺ ഇവിക്ക് ടാറ്റ 1.41 ലക്ഷം രൂപ വരെ ഓഫറുകളാണ് 2026 മാർച്ച് മാസത്തിൽ നൽകുന്നത്. 12.49 ലക്ഷം മുതൽ 17.49 ലക്ഷം രൂപ വരെ വിലയുള്ള ഈ കോം‌പാക്റ്റ് ഇ‌ലക്ട്രിക് എസ്‌യുവി മീഡിയം റേഞ്ച് (30kWh), ലോംഗ് റേഞ്ച് (45kWh) ഓപ്ഷനുകളിൽ ലഭ്യമാണ്.

Tata Electric Cars Attracts Up To Rs 1 70 Lakh Discount Offer In March 2026

ബ്രാൻഡിൻ്റെ ഇലക്ട്രിക് കാർ നിരയിലെ എൻട്രി ലെവൽ മോഡലായ ടിയാഗോ ഇവി വാങ്ങാൻ എത്തുന്നവർക്ക് 1.30 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളോടെ ഇലക്ട്രിക് ഹാച്ച്ബാക്ക് വീട്ടിലെത്തിക്കാനാവുന്നതാണ്. 19.2kWh, 24kWh എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെ വിപണനത്തിന് എത്തുന്ന ടിയാഗോ ഇവിക്ക് 7.99 ലക്ഷം മുതൽ 11.14 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

ടാറ്റ പഞ്ച് ഇവി വാങ്ങാൻ കാത്തിരിക്കുന്നവർക്കും സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് ടാറ്റ ഓഫറുകളൊന്നും വാഗ്ദാനം ചെയ്യുന്നില്ലെന്നത് പ്രത്യേകം എടുത്ത് പറയാം. സബ്-കോംപാക്‌ട് എസ്‌യുവിയുടെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് യൂണിറ്റുകൾക്ക് 1.20 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 10.99 ലക്ഷം രൂപ മുതൽ 14.49 ലക്ഷം രൂപ വരെ വില വരുന്ന വാഹനം 25kWh, 35kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വാങ്ങാനാവുക.

Tata Electric Cars Attracts Up To Rs 1 70 Lakh Discount Offer In March 2026

ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകളും ആനുകൂല്യങ്ങളും സ്ഥലം, നഗരം, സംസ്ഥാനം സ്റ്റോക്ക് ലഭ്യത എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാൻ സാധ്യതയുണ്ട് കേട്ടോ. ആയതിനാൽ കൃത്യമായ കണക്കുകൾക്കായി വാങ്ങുന്നവർ അവരുടെ പ്രാദേശിക ഡീലറുമായി ബന്ധപ്പെടുന്നതാവും ഉചിതം. നിലവിൽ വിൽപ്പനയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, March 7, 2026, 9:30 [IST]
English summary
Tata electric cars attracts up to rs 1 70 lakh discount offer in march 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X