4 മാസമായപ്പോഴേക്കും 1 ലക്ഷവും കടന്ന് ബുക്കിംഗ്, ട്രെൻഡ് സെറ്ററായി 7.89 ലക്ഷത്തിൻ്റെ ഹ്യുണ്ടായി എസ്‌യുവി

ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി വിപണിയിൽ ഇന്നത്തെ ന്യൂജെൻ പിള്ളേരെല്ലാം എത്തുന്നതിന് മുമ്പേ തൻ്റെ സ്ഥാനം കണ്ടെത്തിയ മോഡലായിരുന്നു ഹ്യുണ്ടായി വെന്യു. തുടക്കം മുതലേ ഫീച്ചർ റിച്ചായിരുന്നതിനാൽ വണ്ടിഭ്രാന്തൻമാർ ടെക്കി എന്ന ഓമനപ്പേരും വെന്യുവിന് സമ്മാനിക്കുകയുണ്ടായി. കാലത്തിനൊത്ത് മാറാൻ മോഡലിനായതിനാൽ പുതിയ എസ്‌യുവികൾക്കിടയിലും പിടിച്ചുനിൽക്കാനും ഇവനായി. അടുത്തിടെയാണ് ന്യൂജെൻ പതിപ്പിനെ പുറത്തിറക്കി എതിരാളികളെ ഹ്യുണ്ടായി ഞെട്ടിച്ചത്. പുതിയ ഡിസൈനും ഫീച്ചറുകളുമെല്ലാമായി എത്തിയ വെന്യുവിന് വലിയ തരംഗം സൃഷ്‌ടിക്കാനായിട്ടുണ്ട്. സത്യം പറഞ്ഞാൽ കമ്പനി പോലും പ്രതീക്ഷിക്കാത്തത്ര സ്വീകാര്യതയാണ് ന്യൂജെൻ മോഡൽ നേടിയെടുത്തിരിക്കുന്നത്.

ഇപ്പോഴിതാ പുതുതലമുറ ആവർത്തനം പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ്. എന്താണന്നല്ലേ, തങ്ങളുടെ ഏറ്റവും പുതിയ വെന്യു 1 ലക്ഷം ബുക്കിംഗ് പിന്നിട്ടിരിക്കുകയാണിപ്പോൾ. കോം‌പാക്‌ട് എസ്‌യുവി വിഭാഗത്തിൽ വെന്യുവിൻ്റെ തുടർച്ചയായ ജനപ്രീതിയാണ് ഈ കണക്കുകൾ എടുത്തുകാണിക്കുന്നത്. ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സ്മാർട്ട്, കണക്റ്റഡ്, ഫീച്ചർ-റിച്ച് മൊബിലിറ്റി സൊല്യൂഷനുകൾക്കായുള്ള വർധിച്ചുവരുന്ന ഡിമാൻഡിനെയാണ് ഇത് എടുത്ത് കാണിക്കുന്നതെന്ന് ഹ്യുണ്ടായി പറഞ്ഞു.

New Gen Hyundai Venue SUV Crossed 1 Lakh Bookings In India

റെക്കോർഡ് ബുക്കിംഗ് വേഗം ആഘോഷിക്കുന്നതിനായി വെന്യു നിരയിലേക്ക് പുതിയ HX8 ഡീസൽ ഓട്ടോമാറ്റിക് വേരിയൻ്റും കമ്പനി വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ബുക്കിംഗ് ആരംഭിച്ച് വെറും നാലാം മാസം ആവുമ്പോഴേക്കുമാണ് പുത്തൻ വെന്യു 1 ലക്ഷം ബുക്കിംഗ് വാരിക്കൂട്ടിയിരിക്കുന്നത്. HX2, HX4, HX5, HX5, പ്ലസ്, HX6, HX7, HX8, HX10 എന്നീ വേരിയൻ്റുകളിൽ വിപണനത്തിന് എത്തുന്ന വിലയുടെ കാര്യത്തിലും വിശാലമായ ഉപഭോക്താക്കളെ ആകർഷിക്കുന്നുണ്ട്.

അതായത് നിലവിൽ 7.89 ലക്ഷം രൂപ മുതൽ 15.48 ലക്ഷം രൂപ വരെയാണ് പുതിയ ഹ്യുണ്ടായി വെന്യുവിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 1.2 ലിറ്റർ കാപ്പ MPi പെട്രോൾ, 1.5 ലിറ്റർ U2 CRDi ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിവയാണ് വെന്യുവിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇതിൽ ആദ്യത്തെ NA പെട്രോളിന് 83 bhp പവറിൽ പരമാവധി 114.7 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് ഹ്യുണ്ടായി പറയുന്നത്.

New Gen Hyundai Venue SUV Crossed 1 Lakh Bookings In India

അതേസമയം ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ ന്യൂജെൻ എസ്‌യുവിയിൽ കൊടുത്തിരിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ആണെങ്കിൽ 116 bhp പവറിൽ 250 Nm ടോർക്കും നൽകാനും കഴിവുള്ളതാണ്. എസ്‌യുവിയിലെ 1.0 ലിറ്റർ ടർബോ 120 bhp കരുത്തിൽ 172 Nm ടോർക്ക് വരെയാണ് നിർമിക്കുക. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുകളും ഉള്ളതിനാൽ ആളുകൾക്ക് തെരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകളും ലഭിക്കുന്നുണ്ട്.

ന്യൂജെൻ വെന്യുവിൻ്റെ ഡിസൈനിലേക്ക് വന്നാൽ ഡാർക്ക് ക്രോം ഫ്രണ്ട് ഗ്രിൽ, സ്ലിം എൽഇഡി ലൈറ്റ് ബാറുകൾ, ക്വാഡ്-ബീം ഹെഡ്‌ലാമ്പുകൾ, ബ്രിഡ്ജ്-സ്റ്റൈൽ റൂഫ് റെയിലുകൾ തുടങ്ങിയ കാര്യങ്ങളെല്ലാമാണ് പുറംമോടിക്ക് അഴകേകുന്നത്. ഒപ്പം മിസ്റ്റിക് സഫയർ, ഹേസൽ ബ്ലൂ, ഡ്രാഗൺ റെഡ്, അറ്റ്ലസ് വൈറ്റ്, ടൈറ്റാൻ ഗ്രേ, അബിസ് ബ്ലാക്ക് പേൾ എന്നിങ്ങനെ മോണോടോൺ നിറങ്ങളിലും അബിസ് ബ്ലാക്ക് റൂഫുള്ള അറ്റ്ലസ് വൈറ്റ്, അബിസ് ബ്ലാക്ക് റൂഫുള്ള ഹേസൽ ബ്ലൂ എന്നീ ഡ്യുവൽടോൺ കളറുകളും കൂടിയാവുമ്പോൾ രൂപം മനോഹരമാവുന്നു.

New Gen Hyundai Venue SUV Crossed 1 Lakh Bookings In India

അകത്തളത്തിലേക്ക് കയറിയാൽ H-തീം ഡാഷ്‌ബോർഡ് ലേഔട്ട്, ഡ്യുവൽ-ടോൺ ഡാർക്ക് നേവി, ഡോവ് ഗ്രേ അപ്ഹോൾസ്റ്ററി, ഫ്ലോട്ടിംഗ് സെന്റർ കൺസോൾ, ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റേഷനുമായി 12.3 ഇഞ്ച് വളഞ്ഞ ഡിസ്‌പ്ലേകൾ, ADAS തുടങ്ങിയ കാര്യങ്ങൾ കോംപാക്‌ട് എസ്‌യുവിക്ക് ഒരു പ്രീമിയം ടച്ചാണ് സമ്മാനിക്കുന്നത്. സേഫ്റ്റിയുടെ കാര്യത്തിലായാലും ന്യൂജെൻ പതിപ്പ് കിടിലമാണ് കേട്ടോ.

65-ലധികം സുരക്ഷാ സവിശേഷതകളോടെയാണ് പുതുതലമുറ വെന്യു വിപണിയിലെത്തുന്നത്. അവയിൽ 33 എണ്ണം എല്ലാ വകഭേദങ്ങളിലും സ്റ്റാൻഡേർഡാണ്. 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇഎസ്‌സി, ഹിൽ അസിസ്റ്റ് കൺട്രോൾ, ടിപിഎംഎസ്, ഓട്ടോ-ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്ക് ബ്രേക്ക് തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളാണ് പുതിയ ഹ്യുണ്ടായി വെന്യുവിൽ ഒരുക്കിയിട്ടുള്ളത്.

More from DriveSpark

Article Published On: Tuesday, March 10, 2026, 13:28 [IST]
English summary
New gen hyundai venue suv crossed 1 lakh bookings in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X