ഹമ്മര്‍ സ്വന്തമാക്കിയ താരങ്ങള്‍

Hummer H 3
കമലഹാസന്‍

കമലഹാസന്‍ സ്വന്തമാക്കിയത് ഹമ്മര്‍ എഛ് 2-ആണ്. ഏതാണ്ട് 1.5 കോടി രൂപ വിലമതിപ്പുള്ളതാണ് ഹമ്മറിന്‍റെ എഛ് 2 പതിപ്പ്.

സുനില്‍ ഷെട്ടി

ഈ തബോളിവുഡ് താരത്തിന്‍റെ പക്കല്‍ അമേരിക്കന്‍ മിലിട്ടറി ഉപയോഗിക്കുന്ന ഹമ്മര്‍ എഛ് 3-യുടെ സിവിലിയന്‍ പതിപ്പാണുള്ളത്. വില ഏതാണ് ഒന്നരക്കോടി.

ധോണി

ക്രിക്കറ്റര്‍ ധോണിയുടെ വെള്ളിനിറത്തിലുള്ള ഹമ്മര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കൊറോള, സ്കോര്‍പിയോ, പജീറോ തുടങ്ങിയ താരങ്ങള്‍ വാഴുന്ന അദ്ദേഹത്തിന്‍റെ കാര്‍ തൊഴുത്തിന് ഹമ്മര്‍ ഒരു അലങ്കാരം തന്നെയാണ്. എഛ് 2 മോഡലാണ് ധോണിയുടെ പക്കലുള്ളത്. ഹര്‍ലി ഡേവിസണ്‍, യമഹ 650, നിഞ്ജ 650 ആര്‍ തുടങ്ങിയ സൂപ്പര്‍ ബൈക്കുകളും ഗാരേജിലുണ്ട്.

ഹര്‍ഭജന്‍ സിംഗ്

ക്യാപ്റ്റന്‍ സ്വന്തമാക്കിയതിനു ശേഷമാണ് ഹര്‍ഭജന്‍ സിഗ് ഹമ്മര്‍ ഉടമയാകുന്നത്. കറുത്ത നിറത്തിലുള്ള എസ് യു വിയാണ് സര്‍ദാര്‍ജി തെരഞ്ഞെടുത്തത്. ഹമ്മര്‍ സ്വന്തമാക്കുക എന്നത് തന്‍റെ ചിരകാല അഭിലാഷമായിരുന്നെന്ന് അദ്ദേഹം അറിയിക്കുന്നു.

എം കെ സ്റ്റാലിന്‍

സ്റ്റാലിന്‍റെ മകന്‍ ഉദയനിധി ഒരു ഹമ്മര്‍ ഓടിച്ചുനടപ്പുണ്ട്. അത് പാര്‍ട്ടി സഖാക്കള്‍ ഗിഫ്റ്റ് നല്‍കിയതാണെന്ന് കേള്‍ക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് സ്റ്റാലിന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അദ്ദേഹം പരമദരിദ്രനാണ്. ഹമ്മറിന്‍റെ എഛ് 3 പതിപ്പാണ് അദ്ദേഹത്തിന്‍റെ പക്കലുള്ളതെന്ന് കേള്‍ക്കുന്നു.

അമൃത്പ്രീത് ബെല്ലി

ഒരു പാവം ട്രാവല്‍ ഏജന്‍സിക്കാരന്‍ സര്‍ദാര്‍ജിയാണ്. ഇങ്ങോര്‍ താരമൊന്നുമല്ല. ഹമ്മറിന്‍റെ ഉടമയായതിനാല്‍ ഒരു താരമൂല്യം കൈവരാതിരിക്കുന്നുമില്ല.

More from DriveSpark

Article Published On: Friday, July 22, 2011, 17:09 [IST]
English summary
Hummer, the famous SUV manufactured by General Motors is a passion for many Indians. But the Indians who own the SUV are not many. Here you can read some celebrities who own the American SUV.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X