ഹമ്മര്‍ എന്ന കരിംകുതിര

Posted By:
<ul id="pagination-digg"><li class="next"><a href="/four-wheelers/2011/07-22-indian-celebrity-owners-hummer-aid0168.html">Next »</a></li></ul>
To Follow DriveSpark On Facebook, Click The Like Button
Hummer
കരുത്തിന് മറ്റൊരു പേര് നല്‍കാന്‍ വാഹന പ്രേമികളോടാവശ്യപ്പെടരുത്. അവര്‍ ഹമ്മര്‍ എന്ന് ഉടന്‍ ഉച്ചരിച്ചുകളയും.

സോവിയറ്റ് റഷ്യയുടെ അവസാനത്തോടെ രണ്ടാം ലോകം തകര്‍ന്നു പോയപ്പോള്‍ അതിജയിക്കാനാവാത്ത ശക്തിയായി അമേരിക്ക ലോകത്തിനു മുമ്പില്‍ എഴുന്നു നിന്നു. ഹമ്മറിന്‍റെ എഴുന്നള്ളത്ത് തുടങ്ങുന്നത് അവിടെ നിന്നാണ്. 90-കളുടെ തുടക്കത്തില്‍ അമേരിക്കന്‍ ക്രൗര്യത്തിന്‍റെ സകല രൗദ്രഭാവങ്ങളും ആവാഹിച്ചുകൊണ്ട് ഹമ്മര്‍ എന്ന കരുത്തന്‍ പ്രയാണം തുടങ്ങുകയായിരുന്നു.

ഹമ്മറുകളുടെ ചരിത്രം ആരംഭിക്കുന്നത് ഏതാണ്ട് പത്തുമുപ്പത് കൊല്ലങ്ങള്‍ക്കു മുമ്പാണ്. ജീപ്പുകള്‍ നിര്‍മ്മിച്ചു വിറ്റിരുന്ന എ എം ജനറല്‍ കോര്‍പറേഷന്‍ അമേരിക്കന്‍ സായുധസേനയ്ക്കായി രൂപം നല്‍കിയതാണ് ഹമ്മറിന്‍റെ ആദ്യരൂപം. അമറുന്ന ഒരു സിംഹത്തിന്‍റെ ഭാവമാണ് ഹമ്മറിന്‍റെ മുഖത്തിന് കമ്പനി നല്‍കിയത്. സൈനിക ആവശ്യങ്ങള്‍ക്കായി രൂപം കൊടുക്കുന്ന ഏതൊരു വാഹനത്തിന്‍റെയും പരുക്കന്‍ സൗന്ദര്യം അതിന്‍റെ സത്തയില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നതാണ് ഹമ്മറിന്‍റെ ആദ്യത്തെ വിജയം.

പൊതു വിപണിയെ ലക്ഷ്യമാക്കി ഹമ്മര്‍ രംഗത്തിറങ്ങുന്നത് 1992-ലാണ്. എഛ് 1, എഛ് 2. എഛ് 3 എന്നീ മോഡലുകളാണ് ഹമ്മറിനുള്ളത്. 1998-ല്‍ അമേരിക്കന്‍ വാഹനഭീമന്‍ ജനറല്‍ മോട്ടോഴ്സ് ഹമ്മര്‍ ബ്രാന്‍ഡ് വിലയ്ക്കുവാങ്ങി. പിന്നീടുണ്ടായ സാമ്പത്തിക മാന്ദ്യത്തിന്‍റെ കൊടുങ്കാറ്റില്‍ ഒന്നാടിയുലഞ്ഞെങ്കിലും ഹമ്മര്‍ നിലം പതിച്ചില്ല.

അമേരിക്കയില്‍ ഹമ്മറിന്‍റെ സെലിബ്രിറ്റി ആരാധകന്‍ ആര്‍നോള്‍ഡ് ഷ്വാസെനെഗറാണ്. ഇന്ത്യയിലും ഹമ്മറിന് കുറച്ച് സെലിബ്രിറ്റി ആരാധകരുണ്ട്. അവരെക്കുറിച്ച് അടുത്ത താളില്‍ വായിക്കാം.

<ul id="pagination-digg"><li class="next"><a href="/four-wheelers/2011/07-22-indian-celebrity-owners-hummer-aid0168.html">Next »</a></li></ul>
English summary
Hummer, the famous SUV manufactured by General Motors is a passion for many Indians. But the Indians who own the SUV are not many. Here you can read some celebrities who own the American SUV
Story first published: Friday, July 22, 2011, 17:23 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark