എം എഫ് ഹുസൈന്‍റെ കാറുകള്‍

ഏഴ് ട്രാന്‍സ്മിഷനുകളാണ് ബുഗാട്ടിയുടെ ഡ്യുവല്‍ ക്ലച്ച് ഡയറക്ട് ഷിഫ്റ്റ് ഗിയര്‍ ബോക്സിനുള്ളത്. 150 മില്ലിസെക്കന്‍ഡുകള്‍ക്കുള്ളില്‍ ഗിയര്‍ബോക്സ് പ്രതികരിക്കും. അര്‍ധ ഓട്ടോമാറ്റിക് മോഡിലും പൂര്‍ണ ഓട്ടോമാറ്റിക് മോഡിലും ബ്യൂഗാട്ടി ഡ്രൈവ് ചെയ്യാം. വെയ്റോണിനു വേണ്ടി പ്രത്യേകമായി ഡിസൈന്‍ ചെയ്തറണ്‍ ഫ്ലാറ്റ് ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 987 കുതിരശക്തിയുള്ള വെയ്റോണ്‍ 1250 എന്‍ എം ടോര്‍ക്ക് പ്രദാനം ചെയ്യുന്നു!
മധ്യേഷ്യയില്‍ നാലോ അഞ്ചോ പേരുടെ പക്കല്‍ മാത്രമാണ് ബുഗാട്ടി വെയ്റോണ്‍ ഉള്ളത്. എം എഫ് ഹുസൈനിന്‍റെ കാര്‍ എന്നാണ് ബുഗാട്ടി വെയ്റോണ്‍ മധ്യേഷ്യയില്‍ അറിപ്പെടുന്നത്. തന്‍റെ മകനുവേണ്ടിയാണ് ഹുസൈന്‍ ഈ കാര്‍ വാങ്ങിയത്. 8.0 ലിറ്റര്‍ ഡബ്ലിയു16 എന്‍ജിനാണ് ഹുസൈന്‍ സ്വന്തമാക്കിയ ബുഗാട്ടി വെയ്റോണ്‍ ഇ ബി 16.4 കാറിനുള്ളത്. 16 സിലിണ്ടര്‍ എന്‍ജിന്‍! നാല് ടര്‍ബോചാര്‍ജ്ജറുകള്‍ ഒരുമിച്ചു നിന്ന് പണിയെടുക്കുന്നു ഈ ഭീമനുവേണ്ടി.
ചെരുപ്പിടാത്ത കാലുകളുമായി കയറിച്ചെന്ന ഒരു ഫക്കീര്‍ തന്‍റെ ക്രഡിറ്റ് കാര്‍ഡ് നീട്ടി കാര്‍ വേണമെന്ന് പറഞ്ഞപ്പോള്‍ ദുബായിലെ ബെന്‍റ്ലി ഷോറൂമുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ദുബായിലെ ഷെയ്ക്കുമാര്‍ വരെ ഇന്‍സ്റ്റാള്‍മെന്‍റുകളായാണ് ബ്യൂഗാട്ടിക്ക് പണമടയ്ക്കുന്നത്. ഇതെങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് എല്ലാം കുതിരകള്‍ തന്നതാണ് എന്ന് ഹുസൈന്‍ സമാധാനം പറഞ്ഞില്ല.


Click it and Unblock the Notifications








