ഇന്ത്യയുടെ കാര്‍ വര്‍ണങ്ങള്‍

ഇതില്‍ വിശ്വാസം എന്നതിലുപരി ചില യാഥാര്‍ത്ഥ്യങ്ങളും ഉണ്ടെന്ന് ചില നെറ്റിസണ്‍മാര്‍ കണക്കുകള്‍ നിരത്തി വാദിക്കുന്നു. താന്‍ സില്‍വര്‍ നിറമുള്ള കാറില്‍ യാത്ര ചെയ്യുമ്പോള്‍ എതിരെ വരുന്ന ചുവന്ന കാര്‍ തന്നെ ഭ്രാന്തു പിടിപ്പിക്കുന്നതായി ഒരുത്തന്‍ അറിയിക്കുന്നു. അതായത് ഭ്രാന്തു പിടിച്ച സില്‍വര്‍ കാറുകാരന്‍ ചുവന്ന കാറുകാരനുമേല്‍ ചെന്നു ചാര്‍ത്തിയാല്‍ കുറ്റം ചുവപ്പു നിറത്തിന് എന്നര്‍ത്ഥം.
ചുവന്ന നിറമുള്ള കാറുകളാണ് കൂടുതല്‍ ഇന്‍ഷൂര്‍ ചെയ്യപ്പെടുന്നത് എന്ന് ഒരാള്‍ വാദിക്കുന്നു. എന്നാല്‍ ഇതിനു പിന്നില്‍ മറ്റൊരു യാഥാര്‍ത്ഥ്യമുണ്ട്. എല്ലാ കാര്‍ കമ്പനികളും തങ്ങളുടെ മോഡലുകളുടെ ഒരു കളര്‍ വേരിയന്‍റ് ചുവപ്പായിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ഇങ്ങനെ ചുവന്ന കാറുകള്‍ നിരത്തുകളില്‍ നിറഞ്ഞിരിക്കുന്നു. കൂടാതെ ചുവപ്പിന്‍റെ ഇരുണ്ടതും ഇളം നിറത്തിലുള്ളതുമായ നിരവധി വേരിയന്‍റുകള്‍ നിരത്തിലെത്തുന്നുണ്ട്. ഇന്‍ഷൂറന്‍സ് ഫോമുകളില്‍ അവയെല്ലാം ചുവപ്പ് എന്നാണ് രേഖപ്പെടുത്താറ്. ഫലമോ. ഇടിക്കുന്ന വണ്ടിയെല്ലാം കണക്കില്‍ ചുവപ്പാകുന്നു!
ചുവന്ന കാറുകള്‍ കൂടുതലുള്ളതാണ് ആക്സിഡന്‍റുകളില്‍ അവയെ കൂടുതലായി കാണുന്നത് എന്നതാണ് യുക്തിപൂര്‍വമായ വിശദീകരണം. ഏതിലും ചില അദൃശ്യഹസ്തങ്ങള്‍ തേടുന്ന ഇന്ത്യന്‍ മനസ്സ് പലപ്പോഴും യുക്തിയെ മാറ്റിനിര്‍ത്താനാണ് ആഗ്രഹിക്കുന്നത് എന്ന് ഈ നിലപാടുള്ളവര്‍ അവകാശപ്പെടുന്നു.
ചുവപ്പു നിറത്തോട് കാളകള്‍ക്കുള്ള പ്രത്യേക താല്‍പര്യം നമുക്ക് അറിവുള്ളതാണ്. ചുവപ്പ് നിറം അസംസ്കൃത മനസ്സുകളെ വളരെ പെട്ടെന്ന് ഭ്രാന്തു പിടിപ്പിച്ചേക്കാം. ന്യൂസീലന്‍ഡിലെ യൂണിവേഴ്സിറ്റി ഓഫ് ഓക്ക്‍ലന്‍ഡ് നടത്തിയ ഒരു പഠനത്തില്‍ ചുവന്ന കാറുകള്‍ കൂടുതല്‍ അപകടത്തില്‍ ചാടുന്നതായി ചൂണ്ടിക്കാട്ടുന്നുണ്ട്.
ഗുജറാത്തികള്‍ മഞ്ഞ നിറത്തോട് വലിയ താല്‍പര്യം ഉള്ളവരാണ്. നാനോ കാറുകള്‍ മഞ്ഞ നിറത്തില്‍ ഇറക്കിയതുതന്നെ ഗുജറാത്തികള്‍ക്കു വേണ്ടിയാണെന്നു പറയാം. ശ്രീകൃഷ്ണന്‍റെ ഇഷ്ട നിറമാണ് പൂതവര്‍ണം എന്നത് ഈ താല്‍പര്യത്തിനു പിന്നിലെ കാരണങ്ങളില്‍ ഒന്നാകാം. പീതവര്‍ണം സമ്പല്‍സമൃദ്ധിയുടെ നിറവുമാണ്. വണികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗുജറാത്തികള്‍ക്ക് മഞ്ഞനിറം ഇഷ്ടവര്‍ണമാകാന്‍ മറ്റൊരു കാരണം തിരയേണ്ടതില്ല. ഇന്ത്യന്‍ നിരത്തുകളിലെ പ്രിയവര്‍ണങ്ങളെക്കുറിച്ച് അടുത്ത താളില്‍ വായിക്കാം.
സൂക്ഷിച്ചുനോക്കുന്നവര്‍ക്ക് വംശവും ജാതിയും മതവും രാഷ്ട്രീയവുമെല്ലാം നിരത്തുകളിലും കാണാന്‍ കഴിയും. ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഏറ്റവുമധികം തിരഞ്ഞെടുക്കുന്ന വര്‍ണവ്യതിയാനങ്ങള്‍ ഏതെല്ലാമെന്ന കാര്യത്തില്‍ അഭിപ്രായഭിന്നതകള്‍ കാണും. എങ്കിലും ഒരു വിഹഗവീക്ഷണത്തിന് തയ്യാറാവുകയാണ് ഇവിടെ.
അടുത്ത താളില്‍
വെളുപ്പിന്‍റെ സൗന്ദര്യശാസ്ത്രം


Click it and Unblock the Notifications








