ഇന്ത്യയുടെ കാര്‍ വര്‍ണങ്ങള്‍

എല്ലാ പ്രായത്തിലും പെട്ട ആളുകള്‍ വെള്ളയോട് പ്രത്യേക മമത കാണിക്കുന്നു. സെഡാനുകളും, ഹാച്ച്ബാക്കുകളും എസ് യു വികളും എന്തിന് ക്രോസ്സോവറുകള്‍ വരെ വെള്ള നിറത്തില്‍ ഇറക്കാന്‍ എല്ലാ കാര്‍ നിര്‍മാതാക്കളും ശ്രദ്ധ കാണിക്കുന്നുണ്ട്. ഏത് മത വിഭാഗത്തിനും രാഷ്ട്രീയ കക്ഷിക്കും എതിര്‍പ്പില്ലാത്ത നിറമാണ് വെള്ള എന്നത് ശ്രദ്ധേയമാണ്. ചുവപ്പിനെയോ കുങ്കുമത്തെയോ ശത്രുവായി കാണാന്‍ രാഷ്ട്രീയ വീക്ഷണമുള്ളവര്‍ തയ്യാറായേക്കും. വെള്ളയുടെ കാര്യം വ്യത്യസ്തമാണ്. ഈ നിറത്തിലുള്ള വേരിയന്‍റുകള്‍ക്ക് അല്‍പം വിലക്കുറവും ലഭിക്കും.
കാര്‍ മോഷ്ടാക്കള്‍ക്കും ഈ നിറത്തോട് പ്രത്യേക താല്‍പര്യമാണ്. കാറിന്‍റെ നിറം മാറ്റാന്‍ വല്ലാതൊന്നും അവര്‍ക്ക് അധ്വാനിക്കേണ്ടി വരുന്നില്ല.
വാഗണ്‍ ആര്‍, ടൊയോട്ട കൊറോള, ടൊയോട്ട കാമ്രി, ഹോണ്ട സിറ്റി തുടങ്ങിയ നിരവധി മോഡലുകള്‍ വെള്ള നിറത്തില്‍ വിപണിയില്‍ ഇന്ന് ലഭ്യമാണ്.
അടുത്ത താളില്‍
കറുപ്പിന്‍റെ മേനിയഴക്


Click it and Unblock the Notifications








