പുതിയ സ്വിഫ്റ്റും ഊഹാപോഹങ്ങളും

സ്വിഫ്റ്റിന് പുതിയ മോഡല്‍ വരുന്നു എന്നു കേട്ടാല്‍ വെറുതെയിരിക്കാന്‍ ആരാധകര്‍ക്ക് കഴിയില്ല. അവര്‍ ഊഹങ്ങള്‍ പടച്ചുവിടും. സത്യവും അസത്യവും കലര്‍ത്തിയ വാക്കു തര്‍ക്കങ്ങള്‍ നെറ്റിസണ്‍മാര്‍ക്കിടയില്‍ മുറുകുകയാണ്.
ഊഹങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഊഹങ്ങളുടെ സ്വഭാവം അറിയാമല്ലോ? വലിപ്പം, നീളം, വീതി, ഉയരം എന്നിവ നിലവിലുള്ളതിനേക്കാള്‍ കൂടുതലാണെന്ന് അതെപ്പോഴും പറഞ്ഞു കൊണ്ടിരിക്കും. സ്വിഫ്റ്റിന്‍റെ കാര്യത്തിലാവുമ്പോള്‍ ഊഹങ്ങള്‍ക്ക് പത്തിരട്ടി ശക്തിയുണ്ടാകുന്നത് സ്വാഭാവികം. ഇന്ത്യന്‍ കാര്‍ വിപണിയെ ഞെട്ടിക്കുന്ന ഫിഗറുകളാണ് ചിലര്‍ പടച്ചുവിടുന്നത്. ചിലര്‍ വിളിച്ചു പറയുന്ന പുത്തന്‍ സ്വിഫ്റ്റ് സവിശേഷതകള്‍ കേട്ടാല്‍ സ്വിഫ്റ്റ് കാര്‍ ഫെരാരിയുടെ ടെറിട്ടറിയില്‍ കടന്നതായി തോന്നും. എന്തായാലും ഊഹങ്ങളില്‍ നിന്ന് പരമാവധി പതിരു തിരിച്ച് ചില കാര്യങ്ങള്‍ പറയാനാണ് ഇവിടെ ശ്രമിക്കുന്നത്.


Click it and Unblock the Notifications








