പുതിയ സ്വിഫ്റ്റിന്‍റെ അളവുതൂക്കങ്ങള്‍

Swift
നീളവും വീതിയും

നിലവിലുള്ള സ്വിഫ്റ്റിനേക്കാള്‍ ഇച്ചിരി നീളവും വീതിയും കൂടതലായിരിക്കും പുതിയ സ്വിഫ്റ്റെന്ന് അനുമാനിക്കാം. സുസുക്കി കിസാഷിയുടെ സ്ഥലപരമായ സവിശേഷതകള്‍ സ്വിഫ്റ്റ് കടംകൊണ്ടേക്കും എന്ന് ചില വിദഗ്ധര്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ സാങ്കേതികതയുടെ കാര്യത്തില്‍ കിസാഷിയുടെ എല്‍ ഇ ഡി ഡിസ്‍പ്ലേ മാത്രമാണ് പുതിയ സ്വിഫ്റ്റ് കടംകൊള്ളുക എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

എന്‍ജിന്‍

പെട്രോള്‍, ഡീസല്‍ വേരിയന്‍റുകള്‍ ഇറങ്ങുമെന്നത് കട്ടായമാണല്ലോ. ഇവയുടെ എന്‍ജിന്‍ ഡിസ്‍പ്ലേസ്മെന്‍റ് നിലവിലുള്ളതിനെക്കാള്‍ ഒരല്‍പം കുറവായിരിക്കും എന്നതാണ് പ്രധാന സംഗതി. ഇതിനെ ന്യായീകരിക്കുന്നതിന്, ഇന്ധനക്ഷമത കൂട്ടുക എന്നത് കാര്‍ വിപണിയുടെ പ്രധാന മന്ത്രങ്ങളില്‍ ഒന്നായിരിക്കുന്നു എന്ന വസ്തുത ചൂണ്ടിക്കാട്ടാം.

അങ്ങനെ വരുമ്പോള്‍ 1.3 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഏത് വിധേന മാറും? പെട്രോള്‍ എന്‍ജിന്‍ 1.2 ലിറ്ററിന്‍റേതായിരിക്കും എന്നനുമാനിക്കാം. 1.5 ലിറ്ററിന്‍റെ ഡീസല്‍ എന്‍ജിന്‍ 1.3-ലേക്ക് ചുരുങ്ങും.

മുന്‍ ലക്കത്തിലെ പോലെ 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനായിരിക്കും പുത്തന്‍ സ്വിഫ്റ്റിന്‍റെ എന്‍ജിന്‍ കരുത്ത് ചക്രങ്ങളില്‍ എത്തിക്കുക. പെട്രോള്‍ വേരിയന്‍റിന് വിവിടിഐ സാങ്കേതികതയിലുള്ള പുതിയ കെ സീരീസ് എന്‍ജിന്‍ ഘടിപ്പിക്കും. പരമാവധി 90 ബി എഛ് പി യാണ് ഇവന്‍റെ കരുത്ത്. 21.1 കിലോമീറ്റര്‍ മൈലേജ് ലഭ്യമാക്കാന്‍ ഇവന് കഴിയുമെന്നാണ് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകൂട്ടല്‍.

ഡീസല്‍ വേരിയന്‍റിന് ടര്‍ബോചാര്‍ജ്ജറുള്ള മള്‍ടി ജെറ്റ് എന്‍ജിന്‍ ഘടിപ്പിക്കും. 80 ബി എഛ് പിയാണ് ഇവന്‍ പ്രദാനം ചെയ്യുന്ന പരമാവധി കരുത്ത്. 25.8 കിമി മൈലേജും നല്‍കും.

ബ്ലൂടൂത്ത്, സിനോണ്‍ ഹെഡ്‍ലൈറ്റുകള്‍, 15 ഇഞ്ച് അലോയ് വീലുകള്‍, സ്റ്റാര്‍ട്-സ്റ്റോപ് ബട്ടനുകള്‍, ഇലക്ട്രോണിക് ഫോള്‍ഡിംഗുള്ള റിയര്‍ വ്യൂ മിററുകള്‍, സ്റ്റിയറിംഗില്‍ നിയന്ത്രണ സംവിധാനങ്ങളുള്ള ഓഡിയോ സംവിധാനം, ഓട്ടോമാറ്റിക് കാലാവസ്ഥാ നിയന്ത്രണം, സണ്‍റൂഫ്, എ യു എക്സ്, യു എസ് ബി സന്നാഹങ്ങള്‍ സ്വികരിക്കുന്ന ഓഡിയോ സിസ്റ്റം തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളെല്ലാം പുതിയ സ്വിഫ്റ്റ് കൈക്കൊള്ളും. ഹെഡ്-ടെയ്ല്‍ ലാമ്പുകളില്‍ ചില മാറ്റങ്ങള്‍ വരും.

അടുത്ത താളില്‍
സ്വിഫ്റ്റിന്‍റെ വില?

More from DriveSpark

Article Published On: Monday, August 1, 2011, 13:51 [IST]
English summary
The new Swift model was already launched in Europe and became one of the most successful models as it is loaded with better specs and attractive prices. Let's elaborately check out the new Maruti Swift 2011 prices and specifications
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X