സ്വിഫ്റ്റിന്‍റെ വില?

ഗ്രൗണ്ട് ക്ലിയറന്‍സിന്‍റെ കാര്യത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ നിനില്‍ക്കുന്നുണ്ട്. നിലവില്‍ 170 എന്ന, ഇന്ത്യന്‍ റോഡ് നിലയ്ക്ക് യോജിച്ച അളവിലാണ് സ്വിഫ്റ്റിന്‍റെ ഗ്രൗണ്ട് ക്ലിയറന്‍സ്. ഇത് 140 എന്ന നിലയിലേക്ക് കുറയ്ക്കുന്നതായി ചില ഊഹങ്ങള്‍ പരക്കുന്നു. ഇത് ഇന്ത്യയില്‍ അത്ര മികച്ച നിലപാടല്ല എന്നത് വ്യക്തമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു ഔദ്യോഗിക വിശദീകരണവും ഇല്ലാത്തതിനാല്‍ തല്‍ക്കാലം മിണ്ടാതിരിക്കുന്നതാണ് നല്ലത്.
വര്‍ണങ്ങള്‍
സില്‍വര്‍, ബ്ലാക്, വൈറ്റ്, ബ്ലേസിംഗ് റെഡ്, ടോര്‍ക്ക് ബ്ലൂ, ഗ്രേ എന്നീ വര്‍ണങ്ങളില്‍ സ്വിഫ്ഫ് ലഭ്യമാകുമെന്നാണ് ഇപ്പോഴത്തെ അനുമാനം.
വില
ഡിസ്കൊണ്ടുകള്‍ വരെ നല്‍കി വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ കാര്‍ നിര്‍മാതാക്കള്‍ പെടാപ്പാട് പെടുന്ന കാലമാണിത്. പുതിയ സ്വിഫ്റിന്‍റെ വില സംബന്ധമായ നയം എന്തായിരിക്കും എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്. എന്നാല്‍ വിട്ടു വീഴ്ചയുടെ ആവശ്യം സ്വിഫ്റ്റിനില്ല എന്നാതാണ് പുതിയ വാര്‍ത്തകള്‍ കാണിക്കുന്നത്. സ്വിഫ്ഫ് ലോഞ്ചിംഗിന് ഇനിയും 17 ദിവസം ബാക്കിനില്‍ക്കെ അഡ്വാന്‍സ്‍ഡ് ബുക്കിംഗ് 38,000 കവിഞ്ഞു. നിലവിലെ വിലയില്‍ അല്‍പം കൂടുതല്‍ പ്രതീക്ഷിക്കാം പുതിയ സ്വിഫ്റ്റിന്. 6-8 ലക്ഷം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നാണ് അനുമാനം.


Click it and Unblock the Notifications








