മാരുതി വില്‍പനയില്‍ സ്വിഫ്റ്റിന്‍റെ അസാന്നിധ്യം

Hold Your Breath!
മാരുതി സുസുക്കിയുടെ വില്‍പനയില്‍ കഴിഞ്ഞ മാസം കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 25.34 കണ്ട് ഇടിഞ്ഞതായി മാസാവസാനം കമ്പനി പുറത്തു വിട്ട കണക്കുകള്‍ പറയുന്നു. ജൂലൈ മാസത്തില്‍ വെറും 75,300 യൂണിറ്റുകളാണ് മാരുതി വിറ്റത്. ഈ വലിയ സംഖ്യയെ "വെറും" എന്ന് വിശേഷിപ്പിക്കേണ്ടി വരുന്നത് കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോഴാണ്. 100857 യൂണിറ്റുകള്‍ വിറ്റു പോയിരുന്നു 2010 ജൂലായില്‍!

സ്വിഫ്റ്റ് ഹാച്ച്ബാക്കിന്‍റെ പുതിയ പതിപ്പ് വരുന്നത് പ്രമാണിച്ച് വില്‍പന നിറുത്തി വെച്ചതാണ് ഈ ദുര്യോഗത്തിന്‍റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത്. ഈ മാസം പകുതിയോടെ പുതിയ പതിപ്പിറങ്ങുന്നതോടെ വില്‍പന തകൃതിയാകുമെന്ന് പ്രതീക്ഷിക്കാം.

ഇതു കൂടാതെ വിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം മറ്റൊരു കാരണമാണ്. പെട്രോള്‍ വിലക്കയറ്റം മൂലം കാര്‍ എന്നു കേട്ടാല്‍ പനി പിടിക്കുന്ന അവസ്ഥയിലാണ് ഇന്ത്യന്‍ ഇടത്തരക്കാര്‍. ഡിസ്കൗണ്ടുകളും മറ്റും നല്‍കി പനി കുറയ്ക്കാനുള്ള ശ്രമങ്ങളില്‍ കാര്‍ കമ്പനികളും മുഴുകിയിരിക്കുന്നു.

കൂണ്‍ മാസത്തില്‍ മാരുതി മനെസര്‍ പ്ലാന്‍റില്‍ നടന്ന സമരത്തിന്‍റെ ചെറിയ പ്രതിഫലനവും ഈ കുറഞ്ഞ വില്‍പന നിരത്തില്‍ കാണാവുന്നതാണ്. ഏതാണ് 16,000 യൂണിറ്റിന്‍റെ ഉല്‍പാദന നഷ്ടം കമ്പനിക്ക് അന്നുണ്ടായിട്ടുണ്ട്.

റിസര്‍വ് ബാങ്കാണ് കാര്‍ വിപണിയുടെ നെഞ്ഞത്തടിച്ച മറ്റൊരു ഘടകം. റിപ്പോ നിരക്കുകള്‍ യാതൊരു ദയാവായ്പുമില്ലാതെ ഉയര്‍ത്തിക്കളഞ്ഞു ബാങ്ക്. ഇടത്തരക്കാര്‍ കാര്‍ വാങ്ങിക്കളിക്കുമ്പോള്‍ പാവങ്ങള്‍ വീണ്ടും വീണ്ടു പട്ടിണിയിലേക്ക് കൂപ്പുകുത്തുന്നു എന്നാണ് റിസര്‍വ് ബാങ്ക് സമാധാനം പറഞ്ഞത്. ചുരുക്കത്തില്‍ ബാങ്ക് ലോണെടുത്ത് കാറു വാങ്ങാമെന്ന പൂതി ആളുകള്‍ മാറ്റി വെച്ചിരിക്കുകയാണ്.

നോണ്‍ ഫിനാന്‍ഷ്യന്‍ സ്ഥാപനങ്ങള്‍ നല്‍കി വന്നിരുന്ന ലോണുകള്‍ റിസര്‍വ് ബാങ്കിടപെട്ട് നിറുത്തിച്ചത് മറ്റൊരു തിരിച്ചടിയായി.

മാരുതിയുടെ കയറ്റുമതിയും കുറഞ്ഞിട്ടുണ്ട്. 18.12 ശതമാനം കണ്ടാണ് വിദേശ മാര്‍ക്കറ്റിലെ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

അടുത്ത താളില്‍
മൈക്രയ്ക്ക് സ്തുതി പാടി നിസ്സാന്‍

More from DriveSpark

Article Published On: Tuesday, August 2, 2011, 13:46 [IST]
English summary
Car sales in India hit a two-year low in July as rising costs, costlier loans and higher fuel prices prompted customers to postpone purchases of new vehicles. Analysts tracking the sector, however, are optimistic. They said that the festival season, beginning this month, is likely to revive demand and bring sales back on track.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X