വിപണിയെ മാറ്റുന്ന തീരുമാനം

Petrol Station
ഡീസലിന് സര്‍ക്കാര്‍ നല്‍കിവരുന്നത് ലിറ്ററിന് 6.08 രൂപയുടെ സബ്സിഡിയാണ്. സബ്സിഡി എടുത്തുകളഞ്ഞാലും പെട്രോളിനേക്കാള്‍ 30 ശതമാനത്തോളം വിലവ്യത്യാസം നിലനില്‍ക്കും എന്നത് കാണണ്ടതുണ്ട്.

ഡീസല്‍ വിലയുടെ പരിഷ്കരണം ചെറുകാര്‍ മേഖലയ്ക്ക് പൊതുവില്‍ ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്. ഡീസല്‍ കാറുകള്‍ക്കുള്ള ഡിമാന്‍റ് നിലനില്‍ക്കും എന്നത് ഉറപ്പിക്കുക. പെട്രോള്‍ കാറുകളോട് പൊതുവില്‍ വളര്‍ന്നിരിക്കുന്ന അസ്പൃശ്യതയ്ക്ക് ചെറുതായൊരു പരിഹാരവുമാവും. പെട്രോള്‍ കാറുകള്‍ മാറ്റി ഡീസല്‍ കാറെടുക്കാന്‍ പോകുന്നവര്‍ക്ക് ശങ്കിച്ചു നില്‍ക്കാന്‍ ഇതൊരു കാരണമായേക്കും എന്നത് ചെറിയ കാര്യമല്ല.

ഹോണ്ട സീലിന് ചെറുതായൊന്ന് നിശ്വസിക്കാനുള്ള വകയായി പുതിയ തീരുമാനം. ഡീസല്‍ വേരിയന്‍റുകള്‍ ഇല്ലാത്തതിന്‍റെ കെടുതി അനുഭവിച്ചു വരികയാണ് ഹോണ്ട ഇപ്പോള്‍.ഇത്തരത്തില്‍ ഡീസല്‍ വേരിയന്‍റുകള്‍ ഇല്ലാത്ത മോഡലുകള്‍ക്ക് ചെറിയ ആശ്വാസം ഇരട്ട നികുതി സംവിധാനം നല്‍കുന്നു.

ഡീസല്‍ എന്ന ഇന്ധനത്തെ പ്രിയപ്പെട്ടതാക്കുന്നത് വിലയിലുള്ള കുറവ് മാത്രമല്ലെന്ന് ഓര്‍മിപ്പിക്കുന്നു ജനറല്‍ മോട്ടോഴ്സ് വൈസ് പ്രസിഡന്‍റ് പി ബാലേന്ദ്രന്‍. കൂടിയ ഇന്ധനക്ഷമത ഒരു പ്രധാന ഘടകമാണ്. ഡീസല്‍ സാങ്കേതികത കൂടുതല്‍ മികച്ച നിലവാരത്തിലേക്ക് വരുന്നുണ്ടെന്നതും കാണാതിരുന്നുകൂടാ.

മാസത്തില്‍ 2500 കിലോമീറ്ററെങ്കിലും ഓടുന്നവര്‍ക്കേ ഡീസല്‍ കാറുകള്‍ കൊണ്ടുള്ള പ്രയോജനം ലഭിക്കുന്നുള്ളൂ എന്ന് ചൂണ്ടിക്കാട്ടുന്നു ടൊയോട്ടയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ സന്ദീപ് സിംഗ്.

മാരുതിയുടെ 14 മോഡലുകളില്‍ നാലെണ്ണത്തിന് ഡീസല്‍ വേരിയന്‍റുകളുണ്ട്. എന്നാല്‍ മാരുതിയുടെ പ്രധാന വരുമാനം ഇപ്പോഴും പെട്രോള്‍ മോഡലുകളില്‍ നിന്നു തന്നെയാണ്.

വിപണിയില്‍ നിന്നുള്ള പ്രതികരണങ്ങള്‍ കാണിക്കുന്നത് ഡീസല്‍-പെട്രോള്‍ കാര്‍ ഡിമാന്‍റിനെ കൂടുതല്‍ സന്തുലിതമാക്കാന്‍ സര്‍ക്കാരിന്‍രെ തീരുമാനം വഴിവെക്കുമെന്നാണ്.

More from DriveSpark

Article Published On: Friday, August 5, 2011, 16:06 [IST]
English summary
The government on Thursday indicated that dual pricing of diesel may be introduced to remove the subsidy enjoyed by car owners, provoking a strong reaction from carmakers. Finance minister Pranab Mukherjee said in the Lok Sabha that passenger cars were consuming about 15% of the diesel supplied in the country.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X