ഡീസല്‍ കാറുകളും സബ്സിഡിയും

Pranab
രാജ്യത്തെ സമ്പന്ന വിഭാഗങ്ങള്‍ ഡീസല്‍ സബ്സിഡിയുടെ ഗുണങ്ങള്‍ അനുഭവിക്കുന്നത് അനര്‍ഹമാണെന്നുള്ള പ്രണബ് മുഖര്‍ജിയുടെ നിരീക്ഷണം അംഗീകരിക്കാവുന്നതാണ്. ഇരട്ട നികുതി ഏര്‍പ്പെടുത്താനുള്ള നീക്കവും ശരിയായതു തന്നെ. പക്ഷെ സമയം അത്ര നന്നായില്ല എന്നതാണ് കാര്‍ വിപണിയുടെ പരാതി.

പലവിധത്തിലുള്ള കെടുതികള്‍ ഒരുമിച്ചു കേറി ആക്രമിക്കുക മൂലം കാര്‍ വിപണി ഏതാണ്ടൊരു രോഗാവസ്ഥയിലാണെന്നു പറയാം. പെട്രോള്‍ വില വര്‍ധന, റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ച നടപടി, നോണ്‍ ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളെ വായ്പ നല്‍കുന്നതില്‍ നിന്ന് തടഞ്ഞ നടപടി എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ കാര്‍ വിപണിയെ ഇരുട്ടിലാഴ്ത്തിയ ഘട്ടത്തിലാണ് ധനമന്ത്രാലയത്തിന്‍റെ പുതിയ തീരുമാനം.

രാജ്യത്തെ ചരക്കുനീക്കത്തിനും കാര്‍ഷികവൃത്തികള്‍ക്കും സഹായമാകാനാണ് ഡീസല്‍ സബ്സിഡി ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നത്. മൊത്തം ഡീസല്‍ ഉപഭോഗത്തിന്‍റെ 15 ശതമാനവും പാസഞ്ചര്‍ കാറുകള്‍ക്കായാണ് ഉപയോഗിക്കപ്പെടുന്നത്. പാസഞ്ചര്‍ വാഹനങ്ങളുടെ 35 ശതമാനവും കാറുകളാണ്.

അടുത്ത താളില്‍
വിപണിയെ മാറ്റുന്ന തീരുമാനം

Most Read Articles

Malayalam
English summary
The government on Thursday indicated that dual pricing of diesel may be introduced to remove the subsidy enjoyed by car owners, provoking a strong reaction from carmakers. Finance minister Pranab Mukherjee said in the Lok Sabha that passenger cars were consuming about 15% of the diesel supplied in the country.
Story first published: Friday, August 5, 2011, 16:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X