പുതിയ "ഭംഗികള്‍ മോഹനങ്ങള്‍"

മുന്‍ ലക്കത്തെക്കാള്‍ നീണ്ടതും വലുതുമാണ് പുതിയ സ്വിഫ്റിന്‍റെ ഹെഡ്‍ലാമ്പുകള്‍. അവ കുറച്ച് പുറകിലേക്ക് നീക്കി സംവിധാനം ചെയ്തിരിക്കുന്നു. ഇത് കാറിന് സ്പോര്‍ട്ടി ലുക് നല്‍കാന്‍ സഹായിച്ചിട്ടുണ്ട്.
ടെയ്ല്‍ ലാമ്പുകള്‍ക്കും സമാനമായ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇവയ്ക്കും അല്‍പം നീളവും വലിപ്പവും കൂടുതലുണ്ട്.
റിയര്‍ വിന്‍ഡോകള്‍ക്കരികിലെ ക്വാര്‍ട്ടര്‍ പാനല്‍ കുറച്ച് പിന്നിലേക്ക് നീണ്ടിട്ടുണ്ട്. ഇത് ബാക്ക് ബഞ്ചില്‍ കൂടുതല്‍ ലെഗ്‍സ്പേസ് പ്രദാനം ചെയ്യും.
മുന്‍വശത്തെ സെന്‍ട്രല്‍ സ്പോയ്‍ലര്‍ കുറെക്കൂടി വലുതാണ്. ഫോഗ് ലാമ്പുകളുടെ ക്രമീകരണവും വ്യത്യസ്തമാണ്.
റേഡിയേറ്റര്‍ ഗ്രില്ലിനും മാറ്റം സംഭവിച്ചിട്ടുണ്ട്.


Click it and Unblock the Notifications








