വണ്ടി വാങ്ങാന്‍ ഗൂഗിളില്‍ മണ്ടിപ്പാച്ചില്‍!

Google
രാജ്യത്തെ ഓട്ടോ വ്യവസായം വളരുന്നതിന് അനുസൃതമായി തെരച്ചില്‍ വ്യവസായവും തഴയ്ക്കുകയാണ്. ഓട്ടോ തെരച്ചില്‍ അതിദ്രുതം മുന്നേറിയതിന്‍റെ ഫലമായി 2010-ല്‍ 150 ശതമാനം വളര്‍ച്ച തങ്ങള്‍ക്കുണ്ടായെന്ന് ഗൂഗിള്‍ ഇന്ത്യ പറയുന്നു. ഓട്ടോ മേഖലയില്‍ നിന്നുള്ള പരസ്യവരുമാനം വരും വര്‍ഷങ്ങളില്‍ അന്തംവിട്ട നിലയില്‍ ഉയരുമെന്ന് കമ്പനിക്ക് പ്രതീക്ഷയുണ്ട്.

കാറും ബൈക്കും വാങ്ങുവാന്‍ ആളുകള്‍ വിവരങ്ങള്‍ തപ്പിയിറങ്ങുന്നത് ഇന്‍റര്‍നെറ്റിലേക്കാമെന്ന് പുതിയ വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 2009-10 കാലഘട്ടത്തിലെ പ്രവണതകള്‍ വിലയിരുത്തിയാണ് ഗൂഗിള്‍ ഈ വിലയിരുത്തലില്‍ എത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ വാങ്ങല്‍ സംബന്ധിയായ തീരുമാനങ്ങളെ ആഴത്തില്‍ സ്വാധീനിക്കുവാന്‍ ഇന്‍റര്‍നെറ്റിന് കഴിയുന്നു എന്നതിന്‍റെ ഉദാഹരണമാണ് പുതിയ കണക്കുകളെന്ന് ഗൂഗിള്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്‍റ് രാജന്‍ ആനന്ദന്‍ അഭിപ്രായപ്പെടുന്നു.

തെരച്ചില്‍ പ്രവര്‍ത്തനത്തിന്‍റെ കാര്യത്തില്‍ 2009-ല്‍ 110-ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഇലക്ട്രോണിക്സ്, ട്രാവല്‍, ഫിനാന്‍സ് തുടങ്ങിയ മേഖലകള്‍ക്കൊപ്പം ഏറ്റവും വേഗത്തില്‍ വളരുന്ന വിഭാഗമായി ഓട്ടോ മേഖലയെ ഗൂഗിള്‍ കാണുന്നു. 2011-ല്‍ ഇതുവരെ 72 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

വാങ്ങല്‍ സംബന്ധിയായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള അന്വേഷണങ്ങളില്‍ ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 38 ശതമാനത്തിന്‍രെ വളര്‍ച്ച ഉണ്ടായിച്ചുണ്ട്. വാങ്ങുന്നതിനു മുമ്പ് നടത്തുന്ന അന്വേഷണ-ഗവേഷണങ്ങള്‍ക്കായി 65 ശതമാനം ഉപഭോക്താക്കളും ഇന്‍റര്‍നെറ്റാണ് ഉപയോഗപ്പെടുത്തുന്നത്. ഇത് അമേരിക്ക, യൂറോപ്പ് എന്നിടങ്ങളില്‍ ഉള്ളതിനേക്കാള്‍ (62 ശതമാനം) കൂടുതലാണ്.

More from DriveSpark

Article Published On: Thursday, August 11, 2011, 17:24 [IST]
English summary
Google India released a report on the auto sector in India today, providing deep insights into consumer search trends in the sector. A compilation of consumer search behavior in the auto category (Cars & Bikes) in the last two years (‘09 & ‘10), the “‘Google India Auto Report’, underlines how Indian consumers are increasingly relying on the Internet to make auto purchase decisions.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X