ഫോഴ്സ് ഡിസൈന്‍ ചൈനയില്‍ നിന്ന്?

Guangdong Foday Explorer
പോഷെ, ഫെരാരി തുടങ്ങിയ പ്രീമിയം സ്പോര്‍ട്സ് കാറുകള്‍ക്ക് ഘടകഭാഗങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ലോട്ടസില്‍ നിന്നാണ് ഫോഴ്സ് വണ്‍ അതിന്‍റെ സസ്പെന്‍ഷന്‍ സ്വന്തമാക്കിയിരിക്കുന്നത്. ടാറ്റ ആര്യ, മഹീന്ദ്ര സ്കോര്‍പിയോ എന്നിവയ്ക്കു വേണ്ടിയും ലോട്ടസ് ഘടകഭാഗങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

ഫോഴ്സ് വണ്‍ അതിന്‍റെ ഡിസൈന്‍ കടം കൊണ്ടിരിക്കുന്നത് ചൈനയില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വളരെയൊന്നും അറിയപ്പെടാത്ത ഗോംഗോഡോംഗ് ഫോഡേ എന്ന ചൈനീസ് കമ്പനിയുടെ എക്സ്പ്ലോറര്‍ എന്ന എസ് യു വിയുടെ ഡിസൈനാണ് ഫോഴ്സ് വണ്‍ സ്വീകരിച്ചിരിക്കുന്നത്.

എങ്കിലും ഇന്ത്യന്‍ രൂപത്തില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളും മറ്റും കമ്പനി പരമരഹസ്യമാക്കി വെച്ചിരിക്കുകയാണ്. അകവും പുറവും എസ് യു വി വിഭാഗത്തില്‍ ഏറ്റവും മികച്ചവയായിരിക്കുമെന്ന് ഫോഴ്സ് വാഗ്ദാനം ചെയ്യുന്നു. ഇന്‍റീരിയറില്‍ തുകല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.

16 ഇഞ്ചിന്‍റെ അലോയ് വീലുകളായിരിക്കും ഉണ്ടായിരിക്കുക. മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ് ചില സ്പൈ ഷോട്ടുകളില്‍ നിന്ന് വ്യക്തമാണ്. ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, സ്റ്റിയറിംഗ് വീലിലെ ഓഡിയോ നിയന്ത്രണ സംവിധാനം, ഇലക്ട്രിക് മിററുകള്‍ എന്നീ സൗകര്യങ്ങളും പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Thursday, August 18, 2011, 12:10 [IST]
English summary
Force One SUV will be unveiled on August 19th. The new car will be Force Motor's first model in the passenger car segment. It has so far built several people carriers and commercial vehicles.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X