ഫോഴ്സ് വണ്‍ ബിഗ്‍ബിയിലൂടെ

ഫോഴ്സ് മോട്ടോഴ്സ് തങ്ങളുടെ ദീര്‍ഘകാല പാരമ്പര്യം കൊണ്ട് സൃഷ്ടിച്ചെടുത്ത ഒരു പശ്ചാത്തലമുണ്ട്. ഇന്ത്യന്‍ കര്‍ഷകന് വിശ്വസിക്കാവുന്ന ചുരുക്കം ചില സ്ഥാപനങ്ങളില്‍ ഒന്നാണ് ഇന്നും ഫോഴ്സ്. കരുത്തിന്‍റെയും വിശ്വാസ്യതയുടെയും കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ ഒരുകാലത്തും ഫോഴ്സ് വരുത്തിയിട്ടില്ല. സ്പോര്‍ട്സ് യൂട്ടിലിറ്റിയുമായി ഫോഴ്സ് കടന്നു വരുമ്പോള്‍ വാഹനപ്രേമികള്‍ കണ്ണും കാതും കൂര്‍പ്പിക്കുന്നതിന് കാരണവും മറ്റൊന്നല്ല.
ഒരു ചൈനീസ് കമ്പനിയില്‍ നിന്ന് കടമെടുത്തതാണ് ഫോഴ്സ് വണ്‍ എസ് യു വിയുടെ ഡിസൈന്‍. മൂന്ന് നിരകളിലായി ഏഴ് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന വാഹനമാണ് ഫോഴ്സ് വണ്‍. ഇത്തരം എസ് യു വികള്‍ മുമ്പും ഫോഴ്സ് വിപണിയില്‍ എത്തിച്ചിരുന്നെങ്കിലും ഡിസൈനിംഗിന്‍റെ പോരായ്മ അവയെ ടാക്സി സ്റ്റാന്‍ഡുകളിലാണ് എത്തിച്ചത്.
പുതിയ എസ് യു വിയുടെ എന്‍ജിനും ഗിയര്‍ബോക്സും നിര്‍മിച്ചിരിക്കുന്നത് ജര്‍മന്‍ കമ്പനിയായ ഡൈംലറാണ്. ജര്‍മന്‍ കരുത്തും ചൈനീസ് സൗന്ദര്യവും ഇന്ത്യന്‍ വിശ്വാസ്യതയുമാണ് ഫോഴ്സിന്‍റെ വാഗ്ദാനം. കൂടുതലറിയാന്‍ (വിലയും മറ്റും) ഇവിടെ ക്ലിക്കുക.


Click it and Unblock the Notifications








