ഇക്കണോമി കാറുകള്‍

Car
എം എഫ് ഹുസൈന്‍ ബുഗാട്ടി വാങ്ങാന്‍ പോയ കഥ രസകരമാണ്. ഖത്തറിലെ ബുഗാട്ടി ഷോറൂമില്‍ കയറിച്ചെന്ന് മുഴുവന്‍ പണവും അടച്ചാണ് ഹുസാന്‍ കാര്‍ വാങ്ങിയത്. ചെരിപ്പിടാതെ കയറിവന്ന വൃദ്ധന്‍ കാണിച്ച കന്നത്തരം കണ്ട് ബുഗാട്ടി ഷോറൂമുകാര്‍ ഞെട്ടി. ആയിരങ്ങളിലും ലക്ഷങ്ങളിലും ഒതുങ്ങി നിന്നിരുന്ന ഇന്ത്യന്‍ ചിത്രകലാ വ്യവസായത്തെ ദശകോടികളിലേക്ക് ഉയര്‍ത്തിയ ചിത്രകാരനാണ് ഹുസൈന്‍ എന്ന് ഷോറൂം മാനേജര്‍ക്ക് അറിയില്ലായിരുന്നു. അറബ് നാടുകളിലെ ഷെയ്ക്കുമാര്‍ പോലും ബുഗാട്ടി വാങ്ങുന്നത് ഇന്‍സ്റ്റാള്‍മെന്‍റ് അടവിനാണ്.

ഇങ്ങനെ ലിക്യുഡ് കാഷുമായി ഷോറൂമില്‍ കയറിച്ചെല്ലുന്നവരല്ല ഭൂരിഭാഗം കാര്‍ ഉപയോക്താക്കള്‍. ലോണുകളും കുണ്ടാമണ്ടികളുമായി നൂറുകൂട്ടം കടലാസുകളില്‍ ഒപ്പിട്ടും മറ്റും ഉണ്ടാക്കിയെടുക്കുന്ന പണം കൊണ്ടാണ് വലിയ വിഭാഗം ആളുകളും കാര്‍ വാങ്ങുന്നത്. പ്രായപൂര്‍ത്തിയെത്തിയ ഇന്ത്യന്‍ ഇടത്തരക്കാരന്‍ ആദ്യം കണ്ടുതുടങ്ങുന്ന സ്വപ്നങ്ങളില്‍ ഒന്നാമത്തേത് വിവാഹവും രണ്ടാമത്തേത് സ്വന്തം കാറില്‍ കുടുംബ സമേതം സിനിമയ്ക്ക് പോകുന്നതുമാണ്. ഈ സ്വപ്നം സഫലമാകുന്ന നേരത്ത് അല്‍പം യാഥാര്‍ത്ഥ്യ ബോധം കാണിക്കേണ്ടത് അത്യാവശ്യം തന്നെ.

കാറ് വാങ്ങാന്‍ പോകുമ്പോള്‍ എന്‍ജിന്‍ എവിടെ നിന്ന് ഇറക്കുമതി ചെയ്തു, ടോര്‍ക്ക് എത്രയുണ്ട്, പവര്‍ട്രെയ്‍ന്‍ ഫൈന്‍ ട്യൂണ്‍ ചെയ്ത കമ്പനിയേത് എന്നൊന്നും ആരും ചോദിക്കാറില്ല. ഒന്നാമത്തെ ചോദ്യം ഇതാണ്- എത്ര കിട്ടും?

ഇങ്ങനെയുള്ള ചോദ്യങ്ങള്‍ യാഥാര്‍ത്ഥ്യത്തോട് വളരെ അടുത്തു നില്‍ക്കുന്നു. ഇത്തരം ചോദ്യങ്ങള്‍ മനസ്സിലുള്ളവര്‍ക്കായാണ് അടുത്ത താളുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. പ്രവേശിക്കുക.

More from DriveSpark

Article Published On: Saturday, August 20, 2011, 12:40 [IST]
English summary
Are you the first time buyer of car and want to buy a low cost car according to your budget in order to invest wisely and make the right choice, so here we suggest you five best cars that offer amazing fuel mileage and comes with a low price tag,
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X