ഇന്ത്യന്‍ ആത്മാവിലെ മാരുതിയുടെ കുടികിടപ്പ്

ഇന്ത്യന്‍ നിരത്തുകള്‍ക്കായി പ്രത്യേകം തയ്യാര്‍ ചെയ്തതാണ് ആള്‍ട്ടോ. ഹൈവേകളില്‍ 18 കിലോമീറ്ററും നഗരത്തിരക്കില്‍ 13 കിലോമീറ്ററും മൈലേജ് ആള്‍ട്ടോ നല്‍കും. കുറഞ്ഞ മെയിന്‍റനന്‍സ് ചെലവാണ് മാരുതി സുസുക്കി ആള്‍ട്ടോയുടെ മറ്റൊരു പ്രത്യേകത. ഏത് നഗരത്തിരക്കിലും ആയാസരഹിതമായി കൊണ്ടു പോകാവുന്ന വാഹനമാണിത്.
ആള്‍ട്ടോയുടെ വില 2,34,730 മുതല്‍ Rs 3,30,467 വരെയാണ്. (കോഴിക്കാട് ഷോറൂം വില). 2010 ആഗസ്റ്റിലാണ് മാരുതി ആള്‍ട്ടോ കെ10 നിരത്തിലെത്തുന്നത്. 1 ലിറ്റര്‍ കെ10 എന്‍ജിന്‍ വിപണിയുടെ അംഗീകാരം ഉടനെ പിടിച്ചു പറ്റി. ആള്‍ട്ടോയെ പൂര്‍ണമായും സ്വീകരിച്ചുവെങ്കിലും വലിയുടെ കാര്യത്തില്‍ ചിലര്‍ക്കുണ്ടായിരുന്ന പരാതി കെ10 വന്നതോടെ അവസാനിച്ചു. ആള്‍ട്ടോ K10 LXI, K10 VXI എന്നീ വേരിയന്‍റുകള്‍ ലഭ്യമാണ്. എല്‍ എക്സ് ഐ പതിപ്പ് സി എന്‍ ജിയിലും ഇറങ്ങുന്നുണ്ട്(ഗുജറാത്ത്, ദില്ലി, മുംബൈ എന്നീ സി എന്‍ജി നാടുകളില്‍ മാത്രം).
എല്‍ എക്സ് ഐ പതിപ്പിന് ദില്ലി എക്സ് ഷോറൂം വില 3.03 ലക്ഷം ഉറുപ്പികയാണ്. വി എക്സ് ഐക്ക് 3.16 ലക്ഷവും വിലവരും.
കെ10 എന്‍ജിന്‍ 68 കുതിരശക്തി പ്രദാനം ചെയ്യുന്നുണ്ട്. 3500 ആര്‍ പി എമ്മില്‍ 90 എന്‍ എം ടോര്‍ക്ക് വരെ പോകും. ഭാരത് സ്റ്റേജ് 4 കരിമ്പുക നിര്‍ഗ്ഗമന ചട്ടങ്ങള്‍ ഈ എന്‍ജിന്‍ പാലിക്കുന്നുണ്ട്.
ഉത്തരവാദിത്തത്തിനാണ് ആള്‍ട്ടോ പ്രാധാന്യം നല്‍കുന്നത്. ഇക്കാരണത്താല്‍ ഇന്‍റീരിയര്‍-എക്സ്റ്റീരിയര്‍ അപദാനങ്ങള്‍ക്ക് വലിയ ഇടമൊന്നും ഇവിടെയില്ല. നിലവാരമുള്ള സംവിധാനങ്ങള്‍ ആള്‍ട്ടോ കെ10 ഉറപ്പ് നല്‍കുന്നു. ഇന്‍സ്ട്രുമെന്‍റ് പാനലിലെ സ്പീഡോമീറ്റര്‍ വലുതും വായിക്കാന്‍ ഭൂതക്കണ്ണാടിയുടെ സഹായം ആവശ്യമില്ലാത്തതുമാണ്.
ആള്‍ട്ടോയുടെ ബൂട്ട്സ്പേസ് അത്യാവശ്യം വലിപ്പമുള്ളതാണ്. എ സി സംവിധാനം എന്‍ജിന്‍ ശേഷിയെ പ്രഹരിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുക എന്നൊരു പ്രശ്നമുണ്ട്.
അകത്തു നിന്ന് നിയന്ത്രിക്കാവുന്ന റിയര്‍ വ്യു മിററുകള്‍, ബോഡി കളര്‍ ബംബറുകള്‍, ചെറിയ ഗ്രില്ല്, 13 ഇഞ്ച് ട്യൂബ്‍ലെസ് ടയറുകള്‍ എന്നിവ കെ 10-ന്‍റെ ആകര്‍ഷണങ്ങളാണ്. ട്രന്‍ഡി വീല്‍ കവറുകള്‍ തിടങ്ങിയ നിരവധി സവിശേഷതകള്‍ ആള്‍ട്ടോ കെ 10-ന് ഉണ്ട്.
അടുത്ത താളില്‍
ജനറലിന്‍റെ തീപ്പൊരി


Click it and Unblock the Notifications








