ജനറലിന്‍റെ തീപ്പൊരി

995 സിസി 8 വാല്‍വ് എന്‍ജിനാണ് സ്പാര്‍ക്കിനുള്ളത്. 5400 ആര്‍ പി എമ്മില്‍ 63 കുതിരശക്തിയും 4200 ആര്‍പിഎമ്മില്‍ പരമാവധി 90.3 ടോര്‍ക്കും ലഭിക്കുന്നു. വളരെ ശാന്തമായി പ്രവര്‍ത്തിക്കുന്നതില്‍ സ്പാര്‍ക്കിന്‍റെ എന്‍ജിന്‍ പ്രശസ്തമാണ്. ഇന്ധനക്ഷമവുമാണ്. പണി കിട്ടുമെന്ന ഭയം എന്‍ജിന്‍റെ കാര്യത്തില്‍ തീര്‍ത്തും ഒഴിവാക്കാം. 5 സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്സാണ് ഷെവര്‍ലെ സ്പാര്‍ക്കിനുള്ളത്.
സ്റ്റൈലിന്‍റെ കാര്യത്തില്‍ വിപണിയിലെ ഏത് വമ്പനോടും മത്സരിച്ച് മുന്നിട്ടു നില്‍ക്കാന്‍ സ്പാര്‍ക്കിന് കഴിയും. കൃത്യമായ വൃത്തഭംഗിയുള്ള മുഖത്ത് ബോണറ്റുമായി വരിചേര്‍ന്നു നില്‍ക്കുന്ന ഹെഡ്‍ലാമ്പുകള്‍ പ്രത്യേക ഭംഗി തന്നെയാണ്. 2010 സ്പാര്‍ക്കിന്‍റെ സെന്‍ട്രല്‍ കണ്‍സോള്‍ ഡിസൈന്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. 16.9 ആണ് മൈലേജ് വാഗ്ദാനം. മണിക്കൂറില്‍ 156 കിമി വേഗത്തില്‍ പായാനും ഇവന് സാധിക്കും.
വിലനിലവാരം
പെട്രോള്‍ വേരിയന്‍റ് മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഇവയ്ക്ക് 3.19 ലക്ഷം മുതല്‍ 4.24 ലക്ഷം വരെയാണ് വില.
അടുത്ത താളില്‍
എ സ്റ്റാറും നാനോ കാറും


Click it and Unblock the Notifications








