എ സ്റ്റാറും നാനോ കാറും

Small Car
മാരുതിയിന്‍ നിന്നു തന്നെയാണ് അടുത്ത താരം. എ സ്റ്റാര്‍. കാഴ്‍ചയ്ക്കും കാര്യത്തിനും ഇവന്‍ സ്റ്റാറാണ്. മാരുതി ആള്‍ട്ടോയുടെ രണ്ടാം തലമുറക്കാരന്‍ എന്ന പേരില്‍ എ സ്റ്റാറിനെ ചിലര്‍ പുകഴ്ത്താറുള്ളത് തീര്‍ത്തും ശരിയാണ്.

1000 സിസി എന്‍ജിനാണ് എ സ്റ്റാറിനുള്ളത്. ഉയര്‍ന്ന പ്രകടനം ഈ എന്‍ജിന്‍ വാഗ്ദാനെ ചെയ്യുന്നു. മികച്ച സൗകര്യങ്ങള്‍ എ സ്റ്റാറില്‍ മാരുതി ഒരുക്കിയിട്ടുണ്ട്. സുരക്ഷാ സവിശേഷതകളും മികച്ചതാണ്.

എയര്‍ബാഗുകള്‍, ആന്‍റി ലോക്ക് ബ്രേക്കിംഗ് സംവിധാനം തുടങ്ങിയ സുരക്ഷാ സവിശേഷതകളാണ് എ സ്റ്റാറിനുള്ളത്.

3.59 ലക്ഷം മുതല്‍ 4.37 ലക്ഷം വരെയാണ് എ സ്റ്റാറിന്‍റെ വില

നാനോ

പോക്കറ്റില്‍ കുറഞ്ഞ പണവും തലയില്‍ ഉയര്‍ന്ന കാര്‍മോഹവും ഉള്ളവര്‍ക്ക് ഈ നൂറ്റാണ്ടില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച തെരഞ്ഞെടുപ്പാണ് നാനോ. നിലവിലുള്ള ഒരു നാനോ സാങ്കേതികതയ്ക്കും കാറിനെ ഇത്രകണ്ട് നാനോയാക്കാന്‍ സാധിക്കുല്ല എന്നതുറപ്പ്.

നാനോയുടെ പ്രധാന പോരായ്മ എന്താണ്? എങ്ങനെയെങ്കിലും ഒരു കാര്‍ വാങ്ങണം എന്നാഗ്രഹിക്കുന്നവരുടെ വാഹനമായി അത് മാറിയിട്ടുണ്ട് എന്നതുതന്നെ. തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ശക്തമായ ഒരു സ്ഫോടനം കേള്‍പ്പിച്ചു നാനോ. ഇപ്പോഴും മറ്റാരുമില്ലാത്ത ടെറിട്ടറിയിലെ രാജാവായി വാഴുകയാണ്.

2 ലക്ഷം രൂപ വരെ വില വരുന്ന ഉയര്‍ന്ന വേരിയന്‍റുകള്‍ വിപണിയിലുണ്ട്. നാനോ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി അതിന്‍റെ പ്രതിച്ഛായ തന്നെയാണ്. ഇന്ത്യന്‍ ഉപഭോക്താവിന് കാര്‍ എന്നത് അതിന്‍റെ ഉപയോഗത്തിനായി മാത്രമുള്ളതല്ല. ഒരു സ്റ്റാറ്റസ് സിംബലായി കൊണ്ടു നടക്കാന്‍ കൂടിയുള്ളതാണ്. ആഡംബര സൗകര്യങ്ങളോടെ വിപണിയിലിറക്കിയാലും ഒരു ലക്ഷത്തിന്‍റെ കാര്‍ എന്ന നിലയില്‍ ആളുകള്‍ അതിനെ വീക്ഷിക്കുമെന്ന് ശരാശരിക്കാരന്‍ ചിന്തിക്കുന്നു.

എങ്കിലും നാനോയുടെ പ്രാധാന്യം കുറയുന്നില്ല. ശരാശരി ഡിമാന്‍റ് ഇപ്പോഴും കാര്‍ നിലനിര്‍ത്തുന്നുണ്ട്. വികസ്വര-അവികസിത ലോക വിപണികളില്‍ എമ്പാടും നാനോ ഇറക്കി ചരിത്രം സൃഷ്ടിക്കാനാണ് ടാറ്റ പുറപ്പെട്ടിരിക്കുന്നത്.

ഹൈവേകളില്‍ 20 കിലോമീറ്റര്‍ മൈലേജാണ് നാനോ നല്‍കുന്നത്. നഗരങ്ങളില്‍ ഇത് 17 ആയി കുറയും. കേരളത്തില്‍ നാനോ ബിഎസ് 3 പതിപ്പിന് ഒന്നര ലക്ഷത്തി ചില്വാനം രൂപ ചെലവാക്കണം. ഉയര്‍ന്ന പതിപ്പിന് രണ്ട് ലക്ഷത്തി ചില്വാനം ചെലവ് വരും. ഇതെല്ലാം ഷോറൂം വിലയാണെന്നും ഓര്‍ക്കുക. നഗരങ്ങള്‍ക്കനുസരിച്ച് ചെറിയ വ്യതിയാനങ്ങള്‍ വിലയില്‍ ഉണ്ടാകും.

അടുത്ത താളില്‍
ഒരു ചെറു സെന്‍ കാവ്യം

More from DriveSpark

Article Published On: Saturday, August 20, 2011, 16:50 [IST]
English summary
Are you the first time buyer of car and want to buy a low cost car according to your budget in order to invest wisely and make the right choice, so here we suggest you five best cars that offer amazing fuel mileage and comes with a low price tag.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X