ഒരു ചെറു സെന്‍ കാവ്യം

മൈക്രയെക്കാള്‍ ചെറിയ കാര്‍ എന്നൊരു സങ്കല്‍പം നിസ്സാന്‍ പങ്കു വെക്കുന്നുണ്ട്. അടുത്തുതന്നെ ഉണ്ടാകും എന്ന വിവരം മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.
ആരെയും ആകര്‍ഷിക്കുന്ന നിശബ്ദ സൗന്ദര്യമാണ് സെന്‍ എസ്റ്റിലോയ്ക്കുള്ളത്. സെന്‍ എന്ന പേര് വളരെ അര്‍ത്ഥപൂര്‍ണമായി ഉള്‍ക്കൊണ്ടിരിക്കുന്നു കാറിന്‍റെ ഡിസൈന്‍.
സെന്‍ കാറിന്‍റെ പുതുക്കിയ പതിപ്പായ സെന്‍ എസ്റ്റിലോ മികച്ച ചെറുകാറുകളുടെ ഗണത്തിലേക്ക് കയറ്റി നിര്‍ത്തേണ്ട ഒന്നാണ്. മാരുതിയുടെ ബ്രാന്‍ഡ് വിശ്വാസ്യത മാത്രമല്ല ഇതിന് കാരണം.
സ്ഥലസൗകര്യം എന്ന ഇന്ത്യയുടെ തനതായ കാര്‍ സങ്കല്‍പം വളരെ നന്നായി ഉള്‍ക്കൊണ്ടിട്ടുണ്ട് ഈ ചെറുകാര്‍. മികച്ച ട്രാന്‍സ്മിഷന്‍ സാങ്കേതികതയാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. മികച്ച ഡ്രൈവിംഗ് അനുഭൂതി പകരുവാന്‍ എസ്റ്റിലോയ്ക്ക് സാധിക്കുന്നുണ്ട്.


Click it and Unblock the Notifications








