ഭൂമിയേറ്റെടുക്കലിന്‍റെ മോഡി മോഡല്‍

ഫോര്‍ഡിന് ഭൂമിയേറ്റെടുത്ത് നല്‍കിയതിലും കര്‍ഷകര്‍ അതൃപ്തരാണ്. ഏതാണ്ട് 460 ഏക്കറോളം ഭൂമി ഏകപക്ഷീയമായി ഗുജറാത്ത് സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. ഇതിനെതിരെ എന്തെങ്കിലും ശബ്ദിക്കാന്‍ പക്ഷെ കര്‍ഷകര്‍ അശക്തരാണ്. ബി ജെ പിയുടെ ജനപ്രതിനിധികള്‍ തന്നെ ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.
സ്ഥലമേറ്റെടുക്കലിന്‍രെ കാര്യത്തില്‍ ഒരു സ്മൂത്ത് പോളിസി ഗുജറാത്ത് സര്‍ക്കാരിനുണ്ടെന്ന് വ്യവസായിക വൃത്തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. സാനന്ദില്‍ ഏറ്റെടുത്ത ഭൂമി മുഴുവന്‍ കൃഷിസ്ഥലങ്ങളാണ്. എന്നാല്‍ പശ്ചിമബംഗാളിലെ സംഗൂരില്‍ ഉണ്ടായതു പോലുള്ള കര്‍ഷക പ്രക്ഷോഭങ്ങളൊന്നും തന്നെ സാനന്ദില്‍ ഉണ്ടായില്ല. അതാണ് സിംഗൂരില്‍ നിന്ന് സാനന്ദിലേക്കുള്ള ദൂരം!
ഏതാണ്ട് 1100 ഏക്കറോളം ഭൂമി ടാറ്റയ്ക്കു വേണ്ടി ഗുജറാത്ത് സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കി. ഈ ഭൂമി ക്ഷാമകാലത്ത് ബ്രിട്ടിഷ് സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് പാട്ടത്തിനെടുത്തതായിരുന്നു. ഇത് തിരിച്ചുകൊടുക്കേണ്ട കാലാവധി 2003-ല്‍ പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ അവ തങ്ങളുടേതായി റവന്യൂ രേഖകളില്‍ കാണിച്ചിരിക്കുകയാണ്. പ്രസ്തുത ഭൂമി ടാറ്റയ്ക്ക് നല്‍കുന്നതിനെതിരെ കര്‍ഷകര്‍ രംഗത്തു വന്നെങ്കിലും ഗുജറാത്ത് സര്‍ക്കാരിനുള്ള ബിസിനസ് സൗഹൃദം ജുഡീഷ്യറിയിലും അവര്‍ക്ക് കാണേണ്ടി വന്നു.


Click it and Unblock the Notifications








