ഗുജറാത്ത് എന്ന പുതിയ ചെന്നൈ

പുതിയ ചെന്നൈ എന്നാണ് ഒരു ഇംഗ്ലീഷ് പത്രം ഗുജറാത്തിലെ സാനന്ദിനെ വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ ഓട്ടോ ഭീമനായ ഫോര്‍ഡ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ പ്ലാന്‍റ് സ്ഥാപിക്കാന്‍ തെരഞ്ഞെടുത്തത് ഗുജറാത്തിനെയാണ്. ഇന്ത്യയുടെ ഓട്ടോ ഹബ് എന്ന ഗുജറാത്തിന്‍റെ സ്വപ്നം സഫലമാകണമെങ്കില്‍ ഇനിയുമേറെ മുന്നോട്ടു പോകേണ്ടതുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. എങ്കിലും ഗുജറാത്തിന്‍റെ ശ്രമങ്ങള്‍ പാഴാവുന്നില്ല എന്നതും കാണേണ്ടതുണ്ട്.

ഫോര്‍ഡ് ഗുജറാത്തില്‍ ഉദ്ദേശിക്കുന്ന മൊത്തം നിക്ഷേപം ഒന്‍പത് ശതകോടി ഡോളറാണ്. ഈ വാര്‍ത്ത ലോകത്തെ ഓട്ടോ വ്യവസായ മേഖലയുടെ മൊത്തം ശ്രദ്ധ ഗുജറാത്തില്‍ പതിയാന്‍ ഇടയാക്കിയിരിക്കുകയാണ്. ഇത്രയും വലിയ നിക്ഷേപത്തിന് ഗുജറാത്ത് യോഗ്യത നേടുന്നത് എങ്ങനെയാണെന്നത് ആലോചിക്കേണ്ട വിഷയമാണ്.

കയറ്റുമതിയ്ക്ക് അനുകൂലമായ അന്തരീക്ഷമാണ് ഗുജറാത്തിന്‍റെയും ചെന്നൈയുടെയും പ്രത്യേകത. രണ്ട് സംസ്ഥാനങ്ങളിലും സര്‍വ്വസജ്ജമായ തുറമുഖങ്ങളുണ്ട്. ചരക്ക് നീക്കങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളും പ്രത്യേകതയാണ്. ഇതില്‍ ഗുജറാത്തിന് ഈയിടെ വന്നുചേര്‍ന്നിട്ടുള്ള മറ്റൊരു മുഖം, ഏറ്റവും 'ബിസിനസ് സൗഹൃദ' സാഹചര്യമുള്ള സംസ്ഥാനം എന്നതാണ്.

മറ്റൊന്ന് സ്ഥലപരമാണ്. ദില്ലി-മുംബൈ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ പദ്ധതിയുടെ ഭാഗമാണ് സാനന്ദ്. ഇതുവഴി കൈവരുന്ന അടിസ്ഥാന സൗകര്യവികസനങ്ങള്‍ മുന്നോട്ടു വെക്കുന്ന സാധ്യതകള്‍ വളരെ വലുതാണ്.

ഉത്തരേന്ത്യയിലാകമാനവും പടിഞ്ഞാറന്‍ പ്രദേശങ്ങളിലുമുള്ള മാര്‍ക്കറ്റുകളിലേക്കുള്ള തുറന്ന വാതായനങ്ങള്‍ ഗുജറാത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്.

ഗുജറാത്തില്‍ പ്ലാന്‍റ് സ്ഥാപിക്കാന്‍ താല്‍പര്യപ്പെടുന്ന കമ്പനികളുടെ ഒരു വന്‍ വന്‍ നിര തന്നെയുണ്ട്. പി എസ് എ പൂഷോ സിട്രന്‍, മാരുതി സുസുക്കി, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്, എന്നിവര്‍ ഗുജറാത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുന്നവരാണ്. ജനറല്‍ മോട്ടോഴ്സ്, ടാറ്റ, ബംബാര്‍ഡിയര്‍ എന്നീ കമ്പനികള്‍ പ്ലാന്‍റ് സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു

അടുത്ത താളില്‍
ഭൂമിയേറ്റെടുക്കലിന്‍റെ മോഡി മോഡല്‍

Most Read Articles

Malayalam
English summary
Ford Motor Co’s plans to double its investment in India by building a $900 million plant in Sanand in Gujarat has propelled the western state into the spotlight for increasingly becoming a production hub for automobile companies.
Story first published: Thursday, August 25, 2011, 14:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X