വലിയ കുടുംബങ്ങൾക്ക് ടൊയോട്ടയുടെ സമ്മാനം, 9.56 ലക്ഷത്തിന് പുതിയ 7-സീറ്റർ എംപിവി പുറത്തിറക്കി; 21 KM മൈലേജും

സാധാരണക്കാരിലേക്ക് കൂടുതൽ അടുക്കുവാൻ വേണ്ടി ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട (Toyota) രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുമായി (Maruti Suzuki) വലിയൊരു പങ്കുകച്ചവടം നടത്തിവരികയാണ്. കുറഞ്ഞ വിലയിൽ കാറുകൾ പുറത്തിറക്കാൻ ഇത്രയും നല്ലൊരു മാർഗമുണ്ടെന്ന് പലരും തിരിച്ചറിഞ്ഞതും ഇരുവരുടേയും ചങ്ങാത്തത്തിലൂടെയായിരുന്നുവെന്ന് പറഞ്ഞാലും തെറ്റുപറയാനാവില്ല. തുടക്കത്തിൽ ചില ടൊയോട്ട പ്രേമികൾക്ക് ഈ കൂട്ടുകെട്ടിൽ വലിയ താത്പര്യമില്ലായിരുന്നുവെങ്കിലും പിന്നീട് ഇതിൻ്റെ ഗുണം മനസിലാക്കിയ പലരും കൈയടിക്കുന്നുണ്ടാവുമിപ്പോൾ. ഗ്ലാൻസ, റൂമിയോൺ, ടൈസർ തുടങ്ങിയ മോഡലുകൾ കമ്പനിക്കായി നല്ലരീതിയിലാണ് പണംവാരുന്നത്.

ഇന്നോവ വാങ്ങാൻ പണിമില്ലാത്തവർക്ക് ടൊയോട്ടയുടെ എംബ്ലം ഘടിപ്പിച്ച കുറഞ്ഞ വിലയുള്ള മറ്റൊരു 7-സീറ്റർ കൊടുക്കാൻ കമ്പനിക്കായതും മാരുതി സുസുക്കിയുടെ സഹായത്തോടെയാണ്. ജനപ്രിയനായ എർട്ടിഗയെ കുപ്പായം മാറ്റി റൂമിയോണാക്കിയാണ് ടൊയോട്ട വിപണനം ചെയ്യുന്നത്. നല്ലൊരു 7 സീറ്റർ എംപിവിയും തേടി ഷോറൂമിലെത്തുന്നവരെ നിരാശയോടെ മടക്കി അയക്കാതിരിക്കാൻ ടൊയോട്ട ഷോറൂമിൽ കരുതിവെച്ച ആയുധമായിരുന്നു റൂമിയോൺ എന്ന റീബാഡ്‌ജ്‌ഡ് എംപിവി.

Toyota Rumion E Manual Base Variant Launched At Rs 9 56 Lakh

എന്നാൽ അടുത്തിടെ റൂമിയോണിൻ്റെ ബേസ് മോഡൽ നിർത്തലാക്കി പലരേയും കമ്പനി നിരാശരാക്കി മടക്കിയയച്ചിരുന്നു. എന്നാൽ സംഗതി പന്തികേടാണെന്ന് മനസിലാക്കിയ ടൊയോട്ട ഇപ്പോഴിതാ 7-സീറ്റർ എംപിവിയുടെ പുത്തൻ ബേസ് വേരിയൻ്റ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ്. 9.56 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് E മാനുവൽ എന്ന വകഭേദത്തിനെ ബ്രാൻഡ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് കാർദേഖോ റിപ്പോർട്ട് ചെയ്യുന്നു.

പ്രാരംഭ വിലയിൽ ഗണ്യമായ രീതിയിൽ വെട്ടിക്കുറക്കാനായത് വരും ദിവസങ്ങളിൽ വിൽപ്പന കൂടുവാനും സഹായിക്കുമെന്നാണ് കരുതുന്നത്. ബേസ് വേരിയന്റായതിനാൽ ചില ഫീച്ചറുകൾ ഒഴിവാക്കിയാണ് ടൊയോട്ട രൂപം കൊടുത്തിരിക്കുന്നത്. മുമ്പ് ഏറ്റവും താങ്ങാനാവുന്ന വിലയുള്ള വേരിയന്റായിരുന്ന S മാവുവലിനേക്കാൾ താഴെയാണ് പുതിയ E മാനുവൽ വേരിയന്റ് സ്ഥാനം പിടിച്ചിരിക്കുന്നത്. അങ്ങനെ ഒരു ലക്ഷം രൂപയോളം വില കുറയ്ക്കാനും കമ്പനിക്കായിട്ടുണ്ട്.

Toyota Rumion E Manual Base Variant Launched At Rs 9 56 Lakh

എംപിവി ഇപ്പോൾ E, S, G, V എന്നിങ്ങനെ നാല് ട്രിമ്മുകളിൽ ലഭ്യമാണ്. ഡിസൈനിൻ്റെ കാര്യത്തിൽ രണ്ടാമത്തെ S മാനുവൽ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ബോഡി-കളർ ഡോർ ഹാൻഡിലുകളും ഒആർവിഎമ്മുകളും പുതിയ ബേസ് മോഡലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഒആർവിഎമ്മുകളിലെ എൽഇഡി സ്ട്രിപ്പിനേക്കാൾ പരമ്പരാഗതമായി ഫ്രണ്ട് ഫെൻഡറിലാണ് സൈഡിലെ ടേൺ ഇൻഡിക്കേറ്ററുകൾ ഘടിപ്പിച്ചിരിക്കുന്നത്.

ഇതിനുപുറമെ ടൊയോട്ട റൂമിയോണിലെ ശ്രദ്ധേയമായ ക്രോം സറൗണ്ടുകളുള്ള വലിയ ഫ്രണ്ട് ഗ്രിൽ, എൽഇഡി ടെയിൽലാമ്പുകൾ, സിൽവർ വീൽ ക്യാപ്പുകളുള്ള 15 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവയെല്ലാം അതേപടി നിലനിർത്തിയിട്ടുണ്ട്. ഇൻ്റീരിയറിലേക്ക് വരികയാണെങ്കിൽ E മാനുവൽ വേരിയന്റിലെ അകത്തളം ഡ്യുവൽ-ടോൺ ബീജ്, ബ്ലാക്ക് തീമിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഡാഷ്‌ബോർഡിലും ഡോർ പാനലുകളിലും സിൽവർ ഇൻസേർട്ടുകൾ കൊടുത്തിരിക്കുന്നത് മനോഹരമായിട്ടുണ്ട്.

Toyota Rumion E Manual Base Variant Launched At Rs 9 56 Lakh

ബേസ് വേരിയൻ്റായതിനാൽ തന്നെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകളും ഒഴിവാക്കിയാണ് വാഹനം വിപണനത്തിന് എത്തുന്നത്. ഇതുകൂടാതെ ഡ്രൈവർ സെന്റർ ആംറെസ്റ്റ്, പിൻ യാത്രക്കാർക്കായുള്ള സീറ്റ്ബാക്ക് പോക്കറ്റുകളും എസി വെന്റുകളും ടൊയോട്ട നൽകുന്നില്ല. മാനുവൽ എസി കൺട്രോളുകൾ, പ്രൊജക്ടർ ഹാലൊജൻ ഹെഡ്‌ലാമ്പുകൾ, കളർ മൾട്ടി-ഇൻഫോ ഡിസ്‌പ്ലേ ഉള്ള അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടിൽറ്റ്-അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ, പവർ വിൻഡോകൾ പോലുള്ള ഫീച്ചറുകൾ ഇതിൽ ലഭിക്കുന്നതാണ്.

സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡി ഉള്ള എബിഎസ് എന്നിവ പോലുള്ള സുരക്ഷാ സന്നാഹങ്ങളാണ് ഇതിൽ ഒരുക്കിയിട്ടുള്ളത്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് റൂമിയോൺ E ബേസ് മോഡലിൻ്റെ ഹൃദയം. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുന്ന എംപിവിക്ക് 102 bhp കരുത്തിൽ പരമാവധി 137 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും.

More from DriveSpark

Article Published On: Friday, March 6, 2026, 15:09 [IST]
English summary
Toyota rumion e manual base variant launched at rs 9 56 lakh design features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X