'കറണ്ട്' വേണമെങ്കില്‍ വീട്ടിലെത്തിക്കാം! ഇന്ത്യക്കാരെ മൊത്തം ഇവി വാങ്ങിപ്പിച്ചേ ടാറ്റ അടങ്ങൂന്നാ തോന്നുന്നേ...

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനായി ടാറ്റ മോട്ടോര്‍സ് വിപ്ലവകരമായ പദ്ധതികളും സേവനങ്ങളും അവതരിപ്പിക്കുകയാണ്. വിപണിയില്‍ മത്സരം കടുത്ത് വരുന്ന സാഹചര്യത്തില്‍ ഇവി വാങ്ങുന്നതിനുള്ള പ്രാരംഭ ചെലവുകള്‍ ഗണ്യമായി കുറയ്ക്കുന്ന 'ബാസ്' (BaaS) എന്ന് ചുരുക്കി വിളിക്കുന്ന ബാറ്ററി ആസ് എ സര്‍വീസ് ((Battery-as-a-Service) പദ്ധതിക്ക് ടാറ്റ തുടക്കം കുറിച്ചിരുന്നു. ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ മോഡലുകള്‍ പുറത്തിറക്കിയതിന് പിന്നാലെ ഇപ്പോള്‍ വീട്ടുപടിക്കല്‍ ചാര്‍ജിംഗ് സേവനം ലഭ്യമാക്കുന്ന മറ്റൊരു നൂതന പദ്ധതി കൂടി നടപ്പിലാക്കിയിരിക്കുകയാണ് ടാറ്റ. അതിനെ കുറിച്ച് വിശദമായി ഈ ലേഖനത്തില്‍ വായിക്കാം.

നിലവില്‍ ടാറ്റ പഞ്ച് ഇവിയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ 'ബാസ്' പദ്ധതി കമ്പനി കൊണ്ടുവന്നിരിക്കുന്നത്. ബാറ്ററി വില കുറച്ചുള്ള തുകക്ക് വാഹനം വാങ്ങാന്‍ സാധിക്കുന്നതിനാല്‍ ബാസ് സ്‌കീമിന് കീഴില്‍ ഇവി വാങ്ങുമ്പോള്‍ പ്രാരംഭ വിലയില്‍ ലക്ഷങ്ങളുടെ കുറവ് വരുന്നു. എന്നാല്‍ ഉപഭോക്താവ് ഓടുന്ന കിലോമീറ്ററിന് കമ്പനിക്ക് വാടക നല്‍കേണ്ടി വരുമെന്ന് മാത്രം.

tata hopcharge doorstep ev charging delhi nrc

ഇതുവഴി ബാറ്ററി ഉള്‍പ്പെടെ 9.69 ലക്ഷം രൂപ വിലയുള്ള പഞ്ച് ഇവി ഫേസ്‌ലിഫ്റ്റിന്റെ ബേസ് വേരിയന്റ് കേവലം 6.49 ലക്ഷം രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും. ബാറ്ററി വാടക ഓരോ കിലോമീറ്ററിനും 2.60 രൂപ വീതം നല്‍കേണ്ടി വരും. പ്രാരംഭ വിലയില്‍ ഏകദേശം 40 ശതമാനം വരെ കുറവ് വരുത്താന്‍ ഈ പദ്ധതി സഹായിക്കുന്നു. വരും കാലങ്ങളില്‍ തങ്ങളുടെ പോര്‍ട്‌ഫോളിയോയിലുള്ള മറ്റ് ഇലക്ട്രിക് കാറുകളിലേക്കും ഈ സേവനം വ്യാപിപ്പിക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്.

ഉയര്‍ന്ന വിലയോടൊപ്പം ഇവി വാങ്ങാന്‍ ഒരുങ്ങുന്നവരെ പിന്നോട്ടടിപ്പിക്കുന്ന ഒരു സംഗതി ചാര്‍ജിംഗ് ആണ്. ഇപ്പോള്‍ ചാര്‍ജിംഗ് പ്രശ്‌നം പരിഹരിക്കാന്‍ 'ഹോപ്ചാര്‍ജ്' (Hopcharge) എന്ന കമ്പനിയുമായി കൈകോര്‍ത്തിരിക്കുകയാണ് ടാറ്റ.ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് അവരുടെ വീടുകളിലോ ഓഫീസുകളിലോ എത്തി വാഹനങ്ങള്‍ ചാര്‍ജ് ചെയ്തു നല്‍കുന്ന മൊബൈല്‍ ചാര്‍ജിംഗ് സേവനമാണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. ഹോം ചാര്‍ജറുകള്‍ സ്ഥാപിക്കാനുള്ള ബുദ്ധിമുട്ടും ചിലവും ഒഴിവാക്കാന്‍ ഇത് സഹായിക്കും.

ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യമുള്ള പ്രത്യേക വാനുകള്‍ ഉപയോഗിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സമയത്ത് വാന്‍ വീട്ടിലോ ഓഫീസിലോ എത്തി ബാറ്ററി ചാര്‍ജ് ചെയ്തു നല്‍കും. നിലവില്‍ ഡല്‍ഹി എന്‍സിആര്‍ (Delhi NCR) മേഖലയിലാണ് ഈ നൂതന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇത് ഉടന്‍ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.

ഡോര്‍സ്‌റ്റെപ്പ് ചാര്‍ജിംഗ് സര്‍വീസിന് കീഴില്‍ മൂന്ന് വ്യത്യസ്ത സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 6 മാസത്തെ 'എക്‌സ്പീരിയന്‍സ്' പ്ലാനില്‍ 24 തവണ ചാര്‍ജിംഗ് സൗകര്യം ലഭിക്കും. ഒരു സെഷനില്‍ 5 kWh വരെ 6 ബാറ്ററി റെസ്‌ക്യൂ ചാര്‍ജും വാഗ്ദാനം ചെയ്യുന്നു.

tata hopcharge doorstep ev charging delhi nrc

12 മാസത്തെ സക്സസ് 3.3 പ്ലാന്‍ പ്ലാനിന് കീഴില്‍ 48 ഡോര്‍സ്‌റ്റെപ്പ് ഫാസ്റ്റ് ചാര്‍ജിംഗ് സെഷനുകള്‍, പരിധിയില്ലാത്ത റീഷെഡ്യൂളിംഗ്, ഒരു സെഷനില്‍ 5 kWh വരെ 12 ബാറ്ററി റെസ്‌ക്യൂചാര്‍ജ് സെഷനുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. 24 മാസത്തെ സക്‌സസ് 7.2 പ്ലാനില്‍ 96 ഫാസ്റ്റ് ചാര്‍ജിംഗ് സെഷനുകളും പരിധിയില്ലാത്ത റീഷെഡ്യൂളിംഗ്, ഒരു സെഷനില്‍ 5 kWh വരെ 24 ബാറ്ററി റെസ്‌ക്യൂചാര്‍ജ് എന്നിവ വരിക്കാര്‍ക്ക് ലഭ്യമാകും.

എല്ലാ പ്ലാനുകളിലും ഉപഭോക്താക്കള്‍ക്ക് മാസത്തിലൊരിക്കല്‍ അവരുടെ വാഹനങ്ങള്‍ 100% SOC വരെ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്നു. ഹോപ്ചാര്‍ജ് രാജ്യതലസ്ഥാന മേഖലയിലുടനീളം മൊബൈല്‍ ഫാസ്റ്റ് ചാര്‍ജിംഗ് വാനുകള്‍ വിന്യസിക്കും. ഉപഭോക്താക്കള്‍ക്ക് പ്രത്യേക പ്ലാറ്റ്ഫോം വഴി ചാര്‍ജിംഗ് വാന്‍ ബുക്ക് ചെയ്യാം. പരിമിതകാല പ്രമോഷണല്‍ പ്രോഗ്രാമിന്റെ ഭാഗമായി അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴി ടാറ്റ ഇലക്ട്രിക് വാഹനം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡോര്‍സ്റ്റെപ്പ് ചാര്‍ജിംഗ് സേവനങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുമെന്ന് കമ്പനി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു.

tata hopcharge doorstep ev charging delhi nrc

ഇത് നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായിരിക്കുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പരമ്പരാഗത ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിനുള്ള ബദല്‍ സമീപനമായ മൊബൈല്‍ ചാര്‍ജിംഗ് ജനപ്രിയമാകുമെന്നാണ് പ്രതീക്ഷ. ചാര്‍ജിംഗ് സ്റ്റേഷനുകളിലേക്ക് പോകാതെ ചാര്‍ജര്‍ സ്വന്തം സൗകര്യത്തിലേക്ക് വരുന്ന ഈ സര്‍വീസ് രാജ്യതലസ്ഥാനത്ത് സ്വീകാര്യത നേടിയാല്‍ അധികം വൈകാതെ മലയാളക്കരയിലുമെത്തും. ധാരാളം ഇവി ഉടമകളുള്ള കേരളത്തില്‍ ഈ സര്‍വീസ് ജനകീയമാകുമെന്നാണ് പ്രതീക്ഷ.

ഇവി ഉടമസ്ഥാവകാശം എളുപ്പമാക്കുന്ന ബാസ് പോലുള്ള നൂതന പദ്ധതികള്‍ക്കൊപ്പം തങ്ങളുടെ ഇവി നിര വിപുലീകരിക്കുന്നതിലും ടാറ്റ ശ്രദ്ധ ചെലുത്തുന്നുണ്ട്. സിയറ ഇവി (Sierra EV), ടിയാഗോ ഇവി ഫേസ്ലിഫ്റ്റ് (Tiago EV Facelift) എന്നീ മോഡലുകളാണ് പുതുതായി വിപണിയിലെത്താന്‍ പോകുന്നത്. ബാസ് പദ്ധതിയും ഡോര്‍സ്റ്റെപ്പ് ചാര്‍ജിംഗും ടാറ്റ ഇവികളുടെ വില്‍പ്പന ഉയര്‍ത്താന്‍ സഹായിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Wednesday, March 4, 2026, 15:16 [IST]
English summary
Tata motors introduced doorstep charging service in delhi ncr partnered hopcharge plans details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X