ലോറയുടെ ആനച്ചന്തം മാത്രമാണ് ഇതുവരെ കണ്ടത്. ഭംഗികള്‍ ഒന്നുകൂടി വിശദമാക്കുകയാണിവിടെ. തുമ്പിയുടെ വണ്ണവും നീളവും മസ്തകത്തിന്‍റെ ആകാരഭംഗിയും ഇവിടെ വായിക്കാം.
- അല്‍കാന്‍ററ തുകല്‍ സീറ്റുകള്‍. ആര്‍ എസ് എംബ്ലം പതിച്ചിരിക്കുന്നു. അന്തസ്സിന് കുറവ് വരുത്തുന്നത് ലോറയ്ക്ക് താല്‍പര്യമുള്ള കാര്യമല്ല.
- നിങ്ങളുടെ ബഹുവിധ ഉദ്ദേശ്യങ്ങള്‍ സ്റ്റിയറിംഗ് വീലില്‍ തന്നെ നടപ്പാക്കാം. ഇവനെയും ലതറിനാല്‍ പൊതിഞ്ഞിരിക്കുന്നു.
- 1.8 ലിറ്റര്‍ ടി എസ് ഐ പെട്രോള്‍ എന്‍ജിന്‍
- 6 സ്പീഡ് ഷോര്‍ട് ഷിഫ്റ്റിംഗ് മാന്വല്‍ ട്രാന്‍സ്മിഷന്‍
- 10 ആരങ്ങളുള്ള 16 ഇഞ്ച് അലോയ് വീലുകള്‍
- ബൂട്ടില്‍ എയ്റോഡൈനമിക് സ്പോയ്‍ലര്‍
- ക്രോം പൊതിഞ്ഞ ഇരട്ട പുക തുപ്പാക്കികള്‍
- സിനണ്‍ കര്‍വ് പ്രൊജക്ടര്‍ ഹെഡ്‍ലൈറ്റുകള്‍
- നാല് നിറങ്ങള്‍- സ്‍പ്രിന്‍റ് യെല്ലോ, റേസ് ബ്ലൂ, കാന്‍ഡി വൈറ്റ്, മാജിക് ബ്ലാക്.
- സ്റ്റീല്‍ സ്പോര്‍ട്സ് പെഡലുകള്‍
- എല്‍ ഇ ഡി പൊസിഷന്‍ ലൈറ്റുകള്‍
- 15.19 ലക്ഷം രൂപയാണ് സ്കോഡ ലോറയുടെ വില. നിരത്തിലെത്തുമ്പോള്‍ ഇത് 16,70,000 വരെയെത്തുമെന്ന് ചില ഓട്ടോ ബുദ്ധിജീവികള്‍ നിരീക്ഷിക്കുന്നു.