തൊഴിലാളികള്‍ ജില്ലാധികാരികളെ സമീപിച്ചു

ഹരിയാന അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വി കെ ഹൂദയെ കണ്ട് തൊഴിലാളികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഇതിനിടെ 2,500-ളം വരുന്ന മാരുതി തൊഴിലാളികള്‍ മിനി സെക്രട്ടേറിയറ്റിനടുത്ത് നടത്തിയ സമരപരിപാടിയില്‍ പങ്കെടുത്ത് ജെ എന്‍ യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. കമ്പനി നടപ്പാക്കാന്‍ ശ്രമിക്കുന്ന നല്ലനടപ്പ് കരാര്‍ പിന്‍വലിക്കുക എന്നതാണ് തൊഴിലാളികള്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യം.
മൊത്തം 57 തൊഴിലാളികളെ പുറത്തോക്കുകയോ സസ്പെന്‍ഡ് ചെയ്യുകയോ ചെയ്തിട്ടുണ്ടെന്ന് ജെ എന്‍ യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ 21 പേര്‍ക്കെതിരെ മാത്രമാണ് ശിക്ഷാനടപടി സ്വീകരിച്ചതെന്നാണ് കമ്പനിയുടെ വാദം.
നല്ലനടപ്പ് കരാര്‍ പിന്‍വലിക്കാനാവില്ല എന്ന കമ്പനിയുടെ വാദം മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗ്ഗവ ആവര്‍ത്തിച്ചു.


Click it and Unblock the Notifications








