സ്വിഫ്റ്റ് കാത്തിരിപ്പുകാര്‍ക്ക് നേരിയ പ്രതീക്ഷ

നിലവില്‍ 90,000 ബുക്കിംഗാണ് മാരുതി സ്വിഫ്റ്റിനുള്ളത്. കഴിഞ്ഞ 14 ദിവസമായി തുടരുന്ന തൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കാന്‍ മാരുതി സുസുക്കിയില്‍ നിന്ന് ശ്രമങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. നിലപാട് കര്‍ശനമാക്കുക എന്ന നിര്‍ദ്ദേശമാണ് സുസുക്കിയില്‍ നിന്ന് മാരുതിക്ക് ലഭിച്ചിട്ടുള്ളത്. ഇക്കാരണത്താല്‍ സ്വിഫ്റ്റിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇനിയും വര്‍ധിക്കും.
മാരുതി മനെസര്‍ പ്ലാന്‍റില്‍ ജൂണില്‍ നടന്ന തൊഴിലാളി സമരത്തിനു ശേഷം തൊഴിലാളികളുമായി മാനേജ്‍മെന്‍റ് ഇടയ്ക്കിടെ നടത്തിയ പിടിവലികളാണ് ഒടുവില്‍ സമരത്തില്‍ കലാശിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്ക് പ്ലാന്‍റില്‍ പ്രവേശിക്കണമെങ്കില്‍ ഒരു നല്ലനടപ്പ് കരാറില്‍ ഒപ്പുവെക്കണമെന്ന നിബന്ധന മാനേജ്‍മെന്‍റ് കൊണ്ടു വന്നതിനെ തൊഴിലാളികള്‍ ചെറുക്കുകയാണ്.


Click it and Unblock the Notifications