മന്‍മോഹന്‍ സിംഗിന്‍റെ മാരുതി 800

മാരുതി 800-ന്‍റെ കാലമെല്ലാം ഇന്ത്യന്‍ കാര്‍ വിപണി പിന്നിട്ടു കഴിഞ്ഞിട്ട് കാലം ഇശ്ശിയായി. നിരവധി കാര്‍ കമ്പനികള്‍ ആഡംബരങ്ങള്‍ നിറഞ്ഞ കാറുകള്‍ ദിനം പ്രതിയെന്നോണം പുറത്തിറക്കുന്നു. എങ്കിലും ലാളിത്യത്തില്‍ ഉറച്ചു വിശ്വസിക്കുന്ന രാഷ്ട്രീയക്കാരന്‍ മാരുതി 800-നെ വിട്ടൊഴിയാന്‍ തയ്യാറായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
മാരുതി 800 സ്വന്തമായുള്ള രാഷ്ട്രീയക്കാരില്‍ പ്രമുഖന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ്. 1996 മോഡല്‍ 800 അദ്ദേഹത്തിന് സ്വന്തമായുണ്ടെങ്കിലും ഉപയോഗിക്കാതെ ഗാരേജില്‍ വെറുതെയിട്ടിരിക്കുകയാണ്. എ ബി വാജ്‍പേയിയുടെ കാലം തൊട്ട് പ്രധാനമന്ത്രിയുടെ വാഹനം ബി എം ഡബ്ലിയു 7 സീരീസാണ്. പ്രധാനമന്ത്രിയുടെ 800-ന് വില കണക്കാക്കിയിരിക്കുന്നത് 27,500 ആണ്.
ലാളിത്യം എന്ന വാക്ക് ദ്വയാര്‍ഥം കൂടാതെ പ്രയോഗിക്കാവുന്ന മറ്റൊരാള്‍ മന്ത്രിസഭയിലുള്ളത് പ്രതിരോധമന്ത്രി എ കെ ആന്‍റണിയാണ്. അദ്ദേഹത്തിന്‍റെ ഭാര്യ ഉപയോഗിക്കുന്നത് ഒരു സെക്കന്‍ഡ് ഹാന്‍ഡ് മാരുതി വാഗണ്‍ ആര്‍ കാറാണ്. 1,36,000 രൂപയാണ് വിലയിട്ടിരിക്കുന്നത്.
ധനമന്ത്രി പ്രണബ് പക്ഷെ ഇത്തിരി ആഡംബരത്തിലാണ്. അങ്ങോരുടെ പക്കലുള്ളത് 2000 മോഡല്‍ ഫോര്‍ഡ് ഐക്കണാണ്. പതിനൊന്ന് വര്‍ഷം പഴക്കം ചെന്ന ഈ കാറിന് വിലയിട്ടിരിക്കുന്നത് 1,06,250 ക. -യാണ്.
ഗ്രാമവികസന മന്ത്രിയായ ജയ്റാം രമേശിന്‍റെ പക്കല്‍ മാരുതി സെന്നാണ് ഉള്ളത്.
മന്ത്രിമാരുടെ സ്വത്തു വെളിപ്പെടുത്തിയതിന്‍ നിന്ന് ചില മന്ത്രിമാരുടെ ഉടമസ്ഥതയിലുള്ള കാറുകളുടെ വിവരങ്ങളും പുറത്തു വന്നിരിക്കുന്നു. അത്ഭുതകരമെന്നു പറയട്ടെ ഇക്കാര്യത്തില്‍ പലരും ദാരിദ്ര്യത്തിലാണ് കഴിയുന്നത്.
കമല്‍നാഥിന്‍റെ നാനോയും സിബലിന്‍റെ എന്‍ഫീല്‍ഡും


Click it and Unblock the Notifications








